മോദിയുടെ ജനപ്രീതിയില്‍ ഇടിവ്; 82 ശതമാനത്തില്‍ നിന്നും 66 ശതമാനത്തിലേക്ക് താഴ്ന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനസമ്മിതിയില്‍ ഇടിവ്. ലോക നേതാക്കളുടെ ജനസമ്മിതി വിലയിരുത്തുന്ന മോണിംഗ് കണ്‍സല്‍ട്ട് എന്ന യുഎസ് കമ്പനിയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 82 ശതമാനമായിരുന്നു മുന്‍ വര്‍ഷം മോദിയുടെ ജനസമ്മിതി. എന്നാല്‍ ഈ വര്‍ഷത്തോടെ ഇത് 66 ശതമാനത്തിലെത്തിയിരിക്കുകയാണ്. മോദിയുടെ ജനപ്രീതിയില്‍ 20 പോയിന്റ് ഇടിവാണ് മോണിംഗ് കണ്‍സല്‍ട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. തങ്ങളുടെ പൊളിറ്റിക്കല്‍ ഇന്റലിജന്‍സ് യൂണിറ്റില്‍ നിന്നാണ് മോണിംഗ് കണ്‍സല്‍ട്ട് വിവരങ്ങള്‍ ശേഖരിക്കുന്നത്. അതേസമയം അമേരിക്കയുള്‍പ്പെടയുള്ള രാജ്യങ്ങളുടെ ഭരണാധികാരികളേക്കാള്‍ ജനപ്രീതിയില്‍ മുന്നില്‍ മോദി തന്നെയാണെന്ന് മോണിംഗ് കണ്‍സല്‍ട്ട് […]
17 Jun 2021 10:18 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനസമ്മിതിയില്‍ ഇടിവ്. ലോക നേതാക്കളുടെ ജനസമ്മിതി വിലയിരുത്തുന്ന മോണിംഗ് കണ്‍സല്‍ട്ട് എന്ന യുഎസ് കമ്പനിയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
82 ശതമാനമായിരുന്നു മുന്‍ വര്‍ഷം മോദിയുടെ ജനസമ്മിതി. എന്നാല്‍ ഈ വര്‍ഷത്തോടെ ഇത് 66 ശതമാനത്തിലെത്തിയിരിക്കുകയാണ്. മോദിയുടെ ജനപ്രീതിയില്‍ 20 പോയിന്റ് ഇടിവാണ് മോണിംഗ് കണ്‍സല്‍ട്ട് രേഖപ്പെടുത്തിയിരിക്കുന്നത്.
തങ്ങളുടെ പൊളിറ്റിക്കല്‍ ഇന്റലിജന്‍സ് യൂണിറ്റില്‍ നിന്നാണ് മോണിംഗ് കണ്‍സല്‍ട്ട് വിവരങ്ങള്‍ ശേഖരിക്കുന്നത്. അതേസമയം അമേരിക്കയുള്‍പ്പെടയുള്ള രാജ്യങ്ങളുടെ ഭരണാധികാരികളേക്കാള്‍ ജനപ്രീതിയില്‍ മുന്നില്‍ മോദി തന്നെയാണെന്ന് മോണിംഗ് കണ്‍സല്‍ട്ട് പറയുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് 53 ശതമാനമാണ് ജനസമ്മിതി. കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് 48 ശതമാനവും. യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് 44 ശതമാനവുമാണ് ജനസപ്രീതി.
മറ്റ് ഭരണാധികളുടെ ജനപ്രീതി
സൂണ്‍ ജെ ഉന്‍ ( ദക്ഷിണ കൊറിയ) 37%
ജെയര്‍ ബൊല്‍സുനാരോ ( ബ്രസീല്‍) 35%
ഇമ്മാനുവേല്‍ മാക്രോണ്‍ ( ഫ്രാന്‍സ്) 35 %
സ്‌കോട്ട് മോറിസണ്‍ (ഓസ്‌ട്രേലിയ) 54%
- TAGS:
- PM Modi