Top

‘എന്താണിവിടെ സംഭവിക്കുന്നത്’? യോഗത്തിനിടയില്‍ മോദി; ഇനി ആവര്‍ത്തിക്കില്ലെന്ന് കെജ്‌രിവാള്‍; യോഗത്തിനിടയില്‍ അസ്വാരസ്യങ്ങള്‍

കൊവിഡ് രൂക്ഷമായ പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചര്‍ച്ചയില്‍ അസ്വാരസ്യങ്ങളും. യോഗം നടന്നു കൊണ്ടിരിക്കെ ഡല്‍ഹി സര്‍ക്കാര്‍ യോഗത്തിന്റെ ലൈവ് സംപ്രേഷണം നടത്തിയതിനെ പ്രധാനമന്ത്രി യോഗത്തിനിടെ ചോദ്യം ചെയ്തു. ഡല്‍ഹിയുടെ ഭീതിത സ്ഥിതി അരവിന്ദ് കെജ്‌രിവാള്‍ വിവരിച്ചു കൊണ്ടിരിക്കെ ഇടപെട്ട് മോദി ഇക്കാര്യം ചൂണ്ടിക്കാട്ടി. ‘ എന്താണിവിടെ സംഭവിക്കുന്നത്. ഇത് തീര്‍ത്തും ചട്ടങ്ങള്‍ക്കും കീഴ് വഴക്കങ്ങള്‍ക്കും എതിരാണ്. ഇന്‍ ഹൗസ് യോഗം ചില മുഖ്യമന്ത്രിമാര്‍ ലൈംവ് സംപ്രേഷണം നടത്തുകയാണ്,’ മോദി പറഞ്ഞു. ഉടന്‍തന്നെ […]

23 April 2021 6:31 AM GMT

‘എന്താണിവിടെ സംഭവിക്കുന്നത്’? യോഗത്തിനിടയില്‍ മോദി;  ഇനി ആവര്‍ത്തിക്കില്ലെന്ന് കെജ്‌രിവാള്‍; യോഗത്തിനിടയില്‍ അസ്വാരസ്യങ്ങള്‍
X

കൊവിഡ് രൂക്ഷമായ പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചര്‍ച്ചയില്‍ അസ്വാരസ്യങ്ങളും. യോഗം നടന്നു കൊണ്ടിരിക്കെ ഡല്‍ഹി സര്‍ക്കാര്‍ യോഗത്തിന്റെ ലൈവ് സംപ്രേഷണം നടത്തിയതിനെ പ്രധാനമന്ത്രി യോഗത്തിനിടെ ചോദ്യം ചെയ്തു. ഡല്‍ഹിയുടെ ഭീതിത സ്ഥിതി അരവിന്ദ് കെജ്‌രിവാള്‍ വിവരിച്ചു കൊണ്ടിരിക്കെ ഇടപെട്ട് മോദി ഇക്കാര്യം ചൂണ്ടിക്കാട്ടി.

‘ എന്താണിവിടെ സംഭവിക്കുന്നത്. ഇത് തീര്‍ത്തും ചട്ടങ്ങള്‍ക്കും കീഴ് വഴക്കങ്ങള്‍ക്കും എതിരാണ്. ഇന്‍ ഹൗസ് യോഗം ചില മുഖ്യമന്ത്രിമാര്‍ ലൈംവ് സംപ്രേഷണം നടത്തുകയാണ്,’ മോദി പറഞ്ഞു.

ഉടന്‍തന്നെ കെജ്രിവാള്‍ ഖേദപ്രകടനവും നടത്തി. ഭാവിയില്‍ ഇത് ആവര്‍ത്തിക്കാതെ നോക്കാമെന്നാണ് കെജ്‌രിവാള്‍ പറഞ്ഞത്. യോഗത്തിന്റെ സംപ്രേഷണം നടത്തരുതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും നിര്‍ദ്ദേശമൊന്നും ഇല്ലായിരുന്നെന്നാണ് കെജ്‌രിവാള്‍ പറയുന്നത്.

അതേസമയം ഡല്‍ഹിയിലെ കൊവിഡ് സാഹചര്യം ശക്തമായിത്തന്നെ കെജ്രിവാള്‍ യോഗത്തില്‍ അവതരിപ്പിച്ചു. ഡല്‍ഹിയിലേക്ക് വരുന്ന ഓക്‌സിജന്‍ ടാങ്കറുകള്‍ക്ക് സുഗമ പ്രവേശനം ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രിമാരോട് ആവശ്യപ്പെടണമെന്ന് കെജ്‌രിവാള്‍ മോദിയോട് പറഞ്ഞു.

‘ഓക്‌സിജന്‍ പ്ലാന്റ് ഇല്ലെന്നു കരുതി ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഓക്‌സിന്‍ നല്‍കേണ്ടെന്നാണോ. ഡല്‍ഹിയിലേക്ക് വരുന്ന ഓക്‌സിജന്‍ ടാങ്കറുകള്‍ മറ്റൊരു സംസ്ഥാനം തടയുമ്പോള്‍ കേന്ദ്ര സര്‍ക്കാരിലെ ആരോടാണ് ഞാന്‍ സംസാരിക്കേണ്ടെതെന്ന് ദയവായി പറയൂ,’ കെജ്‌രിവാള്‍ പറഞ്ഞു. ഇതിനിടയിലാണ് ലൈവ് സംപ്രേഷണം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി ഇടപെട്ടത്.

ഡല്‍ഹിയിലെ ഓക്‌സിജന്‍ ക്ഷാമം ഗുരുതരമായി തുടരുകയാണ്. ഡല്‍ഹി ഹൈക്കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടി നേരത്തെ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു.പിന്നാലെ സംസ്ഥാനാന്തര ഓക്‌സിജന്‍ സിലിണ്ടര്‍ നീക്കചത്തിനുള്ള നിയന്ത്രണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കി. സിലിണ്ടറുകളുമായി വരുന്ന വാഹനങ്ങളെ അതിര്‍ത്തികളില്‍ തടയരുതെന്ന് കേന്ദ്രം നിര്‍ദ്ദേശവും പുറപ്പെടുവിച്ചു. എന്നാല്‍ ഇതുകൊണ്ടൊന്നും ഡല്‍ഹിയിലെ പ്രതിസന്ധിക്ക് അയവ് വന്നിട്ടില്ല. രോഗബാധ രൂക്ഷമായ 25 കൊവിഡ് രോഗികള്‍ രാജ്യതലസ്ഥാനത്തെ ആശുപത്രിയില്‍ വെച്ച് മരിച്ചു. ഓക്സിജന്‍ ക്ഷാമമാണ് മരണകാരണമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ ഗംഗ രാം ആശുപത്രിയിലാണ് കൊവിഡ് രോഗികള്‍ മരിച്ചത്. 60 കൊവിഡ് രോഗികളുടെ നില ഗുരുതരമാണെന്നും അടുത്ത രണ്ട് മണിക്കൂറുകള്‍ക്ക് കൂടിയുള്ള ഓക്സിജന്‍ മാത്രമേ ആശുപത്രിയിലുള്ളൂവെന്ന് ആശുപത്രി ഡയറക്ടര്‍ പറഞ്ഞു. അടിയന്തര സാഹചര്യം മുന്‍നിര്‍ത്തി ആശുപത്രിയിലേക്ക് ഓക്സിജന്‍ ടാങ്കര്‍ എത്തിയിട്ടുണ്ടെന്ന് എബിപി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊവിഡ് രണ്ടാംഘട്ട വ്യാപനം രൂക്ഷമായ ഡല്‍ഹിയില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ആശുപത്രികളില്‍ കൊവിഡ് രോഗികള്‍ നിറഞ്ഞതിനാല്‍ കിടക്കകള്‍, ഓക്‌സിജന്‍ എന്നിവയുടെ ക്ഷാമം മൂലം രോഗികളെ മെഡിക്കല്‍ രംഗവും വലയുകയാണ്. ആശുപത്രികള്‍ക്ക് പുറത്ത് ഈ ആംബുലന്‍സികളിലും മറ്റ് വാഹനങ്ങളിലും കാത്തിരിക്കുന്ന രോഗികളുടെ നീണ്ട നിരയാണുള്ളത്.

Next Story