Top

കൊവിഡ് വ്യാപനം; ഡോക്ടര്‍മാരും ഫാര്‍മസി കമ്പനികളുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ വിദഗ്ധ ഡോക്ടര്‍മാരുമായും ഫാര്‍മസി കമ്പനികളുമായും ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ചര്‍ച്ച നടന്നത്. കൊവിഡ് രോഗികളെ ചികിത്സിക്കുന്നത് സംബന്ധിച്ച് ഡോക്ടര്‍മാര്‍ പ്രധാനമന്ത്രിയോട് സംസാരിച്ചു. രണ്ടാം ഘട്ടത്തില്‍ നഗരങ്ങളില്‍ വ്യാപകമായി രോഗബാധ ഉണ്ടാവുന്നുണ്ടെന്ന് മോദി പറഞ്ഞു. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് മോദിയുടെ ചര്‍ച്ച. രാജ്യത്ത് ഇന്നലെ മാത്രം 2,73810 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1619 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതുവരെ […]

19 April 2021 8:37 AM GMT

കൊവിഡ് വ്യാപനം; ഡോക്ടര്‍മാരും ഫാര്‍മസി കമ്പനികളുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി
X

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ വിദഗ്ധ ഡോക്ടര്‍മാരുമായും ഫാര്‍മസി കമ്പനികളുമായും ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ചര്‍ച്ച നടന്നത്. കൊവിഡ് രോഗികളെ ചികിത്സിക്കുന്നത് സംബന്ധിച്ച് ഡോക്ടര്‍മാര്‍ പ്രധാനമന്ത്രിയോട് സംസാരിച്ചു. രണ്ടാം ഘട്ടത്തില്‍ നഗരങ്ങളില്‍ വ്യാപകമായി രോഗബാധ ഉണ്ടാവുന്നുണ്ടെന്ന് മോദി പറഞ്ഞു.

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് മോദിയുടെ ചര്‍ച്ച. രാജ്യത്ത് ഇന്നലെ മാത്രം 2,73810 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1619 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതുവരെ 1,78,619 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 19 ലക്ഷം പിന്നിട്ടു.

Next Story