Top

‘മുഖ്യമന്ത്രി നിതീഷ് തന്നെ’; കാട്ടുഭരണം ജനം തള്ളിയെന്ന് നരേന്ദ്ര മോദി, അഭിനന്ദനം നദ്ദയ്ക്ക്‌

ബീഹാറിലെ തെരഞ്ഞെടുപ്പ് വിജയത്തില്‍ ജനങ്ങള്‍ക്ക് നന്ദിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമാധാനപരമായ തെരഞ്ഞെടുപ്പാണ് നടന്നത്. മണിപ്പൂരിലും ഉത്തര്‍പ്രദേശിലും ഗുജറാത്തിലും തെലങ്കാനയിലും ബിജെപി വലിയ വിജയം നേടി. രാജ്യത്തു എല്ലായിടത്തും സാന്നിധ്യം ഉള്ള പാര്‍ട്ടിയായി ബിജെപി മാറിയെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. കൊവിഡ് പ്രതിരോധം പോരാട്ടം തിരഞ്ഞെടുപ്പുകളുടെ ഫലത്തില്‍ പ്രതിഫലിച്ചു. ജനതാ കര്‍ഫ്യൂ ജനം അംഗീകരിച്ചെന്നും ബിജെപി ആസ്ഥാനത്ത് നടന്ന ബീഹാര്‍ വിജയാഘോഷ പരിപാടിയില്‍ മോദി പറഞ്ഞു. ബീഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും മോദി അഭിപ്രായപ്പെട്ടു. കാട്ടുഭരണം […]

11 Nov 2020 9:49 AM GMT

‘മുഖ്യമന്ത്രി നിതീഷ് തന്നെ’; കാട്ടുഭരണം ജനം തള്ളിയെന്ന് നരേന്ദ്ര മോദി, അഭിനന്ദനം നദ്ദയ്ക്ക്‌
X

ബീഹാറിലെ തെരഞ്ഞെടുപ്പ് വിജയത്തില്‍ ജനങ്ങള്‍ക്ക് നന്ദിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമാധാനപരമായ തെരഞ്ഞെടുപ്പാണ് നടന്നത്. മണിപ്പൂരിലും ഉത്തര്‍പ്രദേശിലും ഗുജറാത്തിലും തെലങ്കാനയിലും ബിജെപി വലിയ വിജയം നേടി. രാജ്യത്തു എല്ലായിടത്തും സാന്നിധ്യം ഉള്ള പാര്‍ട്ടിയായി ബിജെപി മാറിയെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

കൊവിഡ് പ്രതിരോധം പോരാട്ടം തിരഞ്ഞെടുപ്പുകളുടെ ഫലത്തില്‍ പ്രതിഫലിച്ചു. ജനതാ കര്‍ഫ്യൂ ജനം അംഗീകരിച്ചെന്നും ബിജെപി ആസ്ഥാനത്ത് നടന്ന ബീഹാര്‍ വിജയാഘോഷ പരിപാടിയില്‍ മോദി പറഞ്ഞു.

ബീഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും മോദി അഭിപ്രായപ്പെട്ടു. കാട്ടുഭരണം തള്ളി ജനങ്ങള്‍ വികസനത്തിന് വോട്ട് ചെയ്തു. ബിജെപിക്കും എന്‍ഡിഎക്കും ഒരു അജണ്ടയാണ് ഉള്ളത്. നിശബ്ദ വോട്ടര്‍മാരാണ് ബിജെപിയുടെ കരുത്തെന്നും മോദി വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് വിജയങ്ങളില്‍ അഭിനന്ദനമര്‍ഹിക്കുന്നത് ബിജെപി ദേശീയാധ്യധ്യക്ഷന്‍ ജെപി നദ്ദയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ തുടങ്ങിയവര്‍ വിജയാഘോഷത്തിനായി ബിജെപി ആസ്ഥാനത്തെത്തിയിരുന്നു.

Next Story