‘തമിഴ് ഭാഷ പഠിക്കാത്തതില്‍ ഖേദമുണ്ട്’; മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി
തമിഴ് ഭാഷ പഠിക്കാഞ്ഞതില്‍ തനിക്ക് ഖേദമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിലെ ഏറ്റവും പഴക്കും ചെന്ന ഭാഷകളിലൊന്നായ തമിഴ് പഠിക്കാഞ്ഞതില്‍ ഖേദമുണ്ടെന്നാണ് മോദി പറയുന്നത്. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലാണ് പരാമര്‍ശം. ‘മന്‍ കി ബാത്തിന്റെ ഈ എഡിഷന്‍ വരാനിരിക്കെ മുഖ്യമന്ത്രി, പ്രധാനമന്ത്രി എന്നീ സ്ഥാനങ്ങളിലിരുന്ന ഈ വര്‍ഷങ്ങളില്‍ എന്തെങ്കിലും നഷ്ടബോധം തോന്നിയിട്ടുണ്ടോ എന്ന ചോദ്യം വന്നു. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഭാഷയായ തമിഴ് പഠിക്കാഞ്ഞതില്‍ എനിക്ക് ഖേദമുണ്ട്. തമിഴ് സാഹിത്യം വളരെ […]

തമിഴ് ഭാഷ പഠിക്കാഞ്ഞതില്‍ തനിക്ക് ഖേദമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിലെ ഏറ്റവും പഴക്കും ചെന്ന ഭാഷകളിലൊന്നായ തമിഴ് പഠിക്കാഞ്ഞതില്‍ ഖേദമുണ്ടെന്നാണ് മോദി പറയുന്നത്. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലാണ് പരാമര്‍ശം.
‘മന്‍ കി ബാത്തിന്റെ ഈ എഡിഷന്‍ വരാനിരിക്കെ മുഖ്യമന്ത്രി, പ്രധാനമന്ത്രി എന്നീ സ്ഥാനങ്ങളിലിരുന്ന ഈ വര്‍ഷങ്ങളില്‍ എന്തെങ്കിലും നഷ്ടബോധം തോന്നിയിട്ടുണ്ടോ എന്ന ചോദ്യം വന്നു. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഭാഷയായ തമിഴ് പഠിക്കാഞ്ഞതില്‍ എനിക്ക് ഖേദമുണ്ട്. തമിഴ് സാഹിത്യം വളരെ മനോഹരമാണ്,’ മോദി പറഞ്ഞു.
ജല സംരക്ഷണത്തിന്റെ പ്രാധാന്യമായിരുന്നു ഇത്തവണത്തെ മന്‍ കി ബാത്തില്‍ പ്രധാന വിഷയം. അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ‘ക്യാച്ച് ദി റെയ്ന്‍’ എന്ന 100 ദിവസം നീണ്ടു നില്‍ക്കുന്ന പ്രചാരണ പരിപാടിക്ക് തുടക്കമിടുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ഇതിനിടെ മോദിക്ക് തമിഴ്‌നാട്ടില്‍ ജനപ്രീതി കുറവാണ് എന്ന സര്‍വേ ഫലവും പുറത്തു വന്നിരുന്നു. നരേന്ദ്രമോദിയെയും രാഹുല്‍ഗാന്ധിയെയും മുന്‍ നിര്‍ത്തി പ്രധാനമന്ത്രിയെ നേരിട്ട് തെരഞ്ഞെടുക്കാനുള്ള അവസരം നല്‍കിയാല്‍ കേരളവും തമിഴ്‌നാടും രാഹുല്‍ ഗാന്ധിയെയായിരിക്കും തെരഞ്ഞെടുക്കുക എന്നാണ് സര്‍വേ ഫലത്തില്‍ വ്യക്തമായത്. ഐഎഎന്‍എസ്-സീവോട്ടര്‍ സര്‍വ്വേയിലാണ് ഈ ഫലം.
ഇന്ത്യയുടെ പ്രധാനമന്ത്രിയെ നേരിട്ട് നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാന്‍ ഒരവസരം ലഭിച്ചാല്‍, നിങ്ങള്‍ തെരഞ്ഞെടുക്കുക രാഹുല്‍ ഗാന്ധിയെയോ നരേന്ദ്രമോദിയെയോ എന്നായിരുന്നു സര്‍വ്വേയിലെ ചോദ്യം. കേരളത്തില്‍ 57.92 ശതമാനം പേരും തമിഴ്നാട്ടില്‍ 43.46 ശതമാനം പേര്‍ പറഞ്ഞത് രാഹുല്‍ ഗാന്ധിയുടെ പേരാണ്.