
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൊത്തം ആസ്തി കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ ഓഫീസിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങല്‍ വ്യക്തമാക്കിയിരിക്കുന്നത്.
ജൂണ്‍ 30 വരെയുള്ള കണക്കനുസരിച്ച് മോദിയുടെ മൊത്തം ആസ്തി 2.85 കോടിയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 36 ലക്ഷത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2.49 കോടിയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ മൊത്തം ആസ്തി. കഴിഞ്ഞ 15 മാസത്തിനിടെയാണ് ആസ്തിയിലുണ്ടായിരിക്കുന്ന വര്‍ധന. 3.3 ലക്ഷത്തിന്റെ ബാങ്ക് നിക്ഷേപവും 33 ലക്ഷം സുരക്ഷിത നിക്ഷേപത്തില്‍നിന്നുള്ള വരുമാനവുമാണ് പ്രധാനമന്ത്രിയുടെ ആസ്തി വര്‍ധനവിന്റെ പ്രധാന ഉറവിടം.
2020 ജൂണ്‍ അവസാനം 31,450 ലക്ഷം രൂപയാണ് മോദിയുടെ കൈവശമുണ്ടായിരുന്നത്. ഗാന്ധിഗനറിലുള്ള എസ്ബിഐ ബ്രാഞ്ചില്‍ 3,38,173 രൂപയുടെ നിക്ഷേപവും. എഫ്ഡിആര്‍, എംഒഡി എന്നിവയായി ഇതേ ബാങ്കിലെ നിക്ഷേപം 1,60,28,939 രൂപയിലേക്ക് ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 1.27 കോടി രൂപയായിരുന്നു. രണ്ട് ലക്ഷം രൂപയാണ് പ്രധാനമന്ത്രിയുടെ ശമ്പളം.
8,43,124 രൂപയുടെ ദേശീയ സമ്പാദ്യ നിധിയിലും 1,50,957 രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സിലും 20,000 രൂപയുടെ നികുതി മുക്ത ഇന്‍ഫ്രാ ബോണ്ടിലും മോദിക്ക് നിക്ഷേപമുണ്ട്. 1.75 കോടിയിലധികം വിലമതിക്കുന്ന സ്ഥാവര വസ്തുക്കളുമുണ്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇന്‍ഷുറന്‍ പ്രീമിയം മോദി കുറച്ചതായും എന്‍.എസ്.സിയിലെ നിക്ഷേപം വര്‍ധിപ്പിച്ചതായും പുതിയ കണക്കില്‍ വ്യക്തമാകുന്നു.
മോദിയുടെ വസ്തുവക ആസ്തികളില്‍ മാറ്റമില്ല. 1.1 കോടി രൂപ വിലമതിക്കുന്ന ഗാന്ധിനഗറിലെ ഒരു സ്ഥലവും വീടുമാണ് ആസ്തിവിവര കണക്കില്‍ മോദി ഉള്‍പ്പെടുത്തിയിട്ടുള്ളത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും ഇതില്‍ അവകാശമുണ്ട്.
വായ്പയോ സ്വന്തം പേരില്‍ വാഹനങ്ങളോ അദ്ദേഹത്തിന് ഇല്ല. 1.5 ലക്ഷം വില വരുന്ന നാല് സ്വര്‍ണ മോതിരങ്ങള്‍ മോദിക്ക് സ്വന്തമായുണ്ട്.
മോദി കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ വര്‍ധനവുണ്ടായപ്പോള്‍ പക്ഷേ, അഭ്യന്തര മന്ത്രി അമിത് ഷായുടെ ആസ്തിയില്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗുജറാത്തിലെ സമ്പന്ന കുടുംബത്തില്‍ ജനിച്ച അമിത് ഷായുടെ നിക്ഷേപങ്ങള്‍ക്ക് ഓഹരി വിപണിയിലും ഇടിവാണ് നേരിടുന്നത്. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 32.3 കോടിയുടെ ഇടിവാണ് ഷായ്ക്കുള്ളത്.
- TAGS:
- NARENDRA MODI