
പ്രവാസി ഭാരതീയ ദിവസ് സമ്മാന്‍ പുരസ്‌കാര നിര്‍ണ്ണയ ജൂറിയിലേക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുരസ്‌കാര നിര്‍ണ്ണയ ജൂറിയിലേക്ക് യൂസഫലിയെ നാമ നിര്‍ദ്ദേശം ചെയ്തത്.
ഉപരാഷ്ട്രപതിയാണ് ജൂറിയുടെ അധ്യക്ഷന്‍. എംഎ യൂസഫലി ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നുള്ള അഞ്ച് പ്രവാസി പ്രമുഖരും വിദേശകാര്യ മന്ത്രി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, വിദേശകാര്യ സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരും ജൂറിയിലെ അംഗങ്ങളാണ്.
ജനുവരി ആദ്യ വാരം ഓണ്‍ലൈനായാണ് പതിനേഴാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനം നടക്കുന്നത്. രാഷ്ട്രിതാവ് മഹാത്മാ ഗാന്ധി ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയ ദിവസമായ ജനുവരി 9 ന്റെ ഓര്‍മ്മയ്ക്കായാണ് പ്രവാസി ഭാരതീയ ദിവസ് ആഘോഷിക്കുന്നത്. 2003 ജനുവരി 9നാണ് ന്യൂഡല്‍ഹിയില്‍ വെച്ചാണ് ആദ്യത്തെ പ്രവാസി ഭാരതീയ ദിവസ് നടന്നത്.