Top

ബ്രിക്‌സ് ഉച്ചകോടി ഇന്ന്; നരേന്ദ്ര മോദി, ഷി ജിന്‍ കൂടിക്കാഴ്ച്ച വീണ്ടും

ഷാങ്ഹായ് ഉച്ചകോടിക്ക് ഒരാച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനിസ് പ്രസിഡന്റ് ഷി ജിന്‍ പിങും വീണ്ടും ബ്രിക്‌സ് ഉച്ചകോടിയില്‍ ഒന്നിച്ചെത്തും.

16 Nov 2020 11:20 PM GMT

ബ്രിക്‌സ് ഉച്ചകോടി ഇന്ന്; നരേന്ദ്ര മോദി, ഷി ജിന്‍ കൂടിക്കാഴ്ച്ച വീണ്ടും
X

ദില്ലി: ഷാങ്ഹായ് ഉച്ചകോടിക്ക് ഒരാഴ്‌ച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനിസ് പ്രസിഡന്റ് ഷി ജിന്‍ പിങും വീണ്ടും ബ്രിക്‌സ് ഉച്ചകോടിയില്‍ ഒന്നിച്ചെത്തും. കിഴക്കന്‍ ലഡാക്കിലെ പ്രശ്‌നപരിഹാരങ്ങള്‍ക്കുള്ള മാര്‍ഗ്ഗങ്ങള്‍ മുന്നോട്ട് വെച്ചുകൊണ്ടുള്ള സമവായ ചര്‍ച്ചകള്‍ ഇരു നേതാക്കളുടെയും ഭാഗത്ത് നിന്നും ഉണ്ടാകുമോ എന്ന് ഉറ്റുനോക്കികൊണ്ടിരിക്കുകയാണ് രാജ്യങ്ങള്‍.

വീഡിയോ കോണ്‍ഫെറന്‍സിംഗ് വഴിയാണ് പന്ത്രണ്ടാമത് ഉച്ചകോടി നടക്കുന്നത്. ആഗോളതലത്തില്‍ സ്ഥിരത നില നിര്‍ത്തുക ഭീകരവാദ നടപടികള്‍ തടയുക, വ്യവസായ വിഷയങ്ങള്‍ തുടങ്ങിയാണ് ഉച്ചകോടിയില്‍ ചര്‍ച്ചചെയ്യപ്പെടുന്നത്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ രാജ്യങ്ങളോട് സമാധാനാഹ്വാനം നടത്തുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബ്രിക്‌സ് ഉച്ചകോടിയുടെ പ്രാധാന്യം വലുതാണ്.

കൊവിഡ് മഹാമാരിയും അത്‌ തടയാനുള്ള മാര്‍ഗങ്ങളും ഉച്ചകോടിയിലെ പ്രധാന വിഷയങ്ങളില്‍ ഒന്നാണ്. ബ്രസീല്‍, ചൈന, റഷ്യ, ഇന്ത്യ, ദക്ഷിണ ആഫ്രിക്ക, തുടങ്ങിയ രാജ്യങ്ങളാണ് ബ്രിക്‌സിലെ അംഗങ്ങള്‍.

Next Story