‘കര്‍ഷകരുടെ ജീവിതനിലവാരം ഉയര്‍ത്തും’; പ്രക്ഷോഭം തുടരുന്നതിനിടെ കര്‍ഷക നിയമങ്ങളെ ന്യായീകരിച്ച് വീണ്ടും മോഡി
ഡല്‍ഹി: പ്രക്ഷോഭം തുടരുന്നതിനിടെ ജനദ്രോഹകരമായ കര്‍ഷക നിയമങ്ങളെ അനുകൂലിച്ച് വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദി. കാര്‍ഷിക നിയമങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അത് കര്‍ഷകരുടെ ജീവിത നിലവാരം ഉയര്‍ത്തുമെന്നും മോദി അവകാശപ്പെട്ടു. അവര്‍ ജീവിത പുരോഗതി നേടണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. കാര്‍ഷികമേഖലയിലെ വിദഗ്ധരും സാമ്പത്തിക ശാസ്ത്രജ്ഞരും കര്‍ഷകരും ഈ മാറ്റങ്ങള്‍ ആവശ്യപ്പെടുകയാണെന്നും മോഡി പറഞ്ഞു. മധ്യപ്രദേശില്‍ സംഘടിപ്പിച്ച കാര്‍ഷിക സമ്മേളനം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി. പ്രതിപക്ഷ പാര്‍ട്ടികള്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ്. അവര്‍ക്ക് പ്രത്യേക താല്‍പര്യങ്ങളുണ്ട്. […]

ഡല്‍ഹി: പ്രക്ഷോഭം തുടരുന്നതിനിടെ ജനദ്രോഹകരമായ കര്‍ഷക നിയമങ്ങളെ അനുകൂലിച്ച് വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദി. കാര്‍ഷിക നിയമങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അത് കര്‍ഷകരുടെ ജീവിത നിലവാരം ഉയര്‍ത്തുമെന്നും മോദി അവകാശപ്പെട്ടു. അവര്‍ ജീവിത പുരോഗതി നേടണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. കാര്‍ഷികമേഖലയിലെ വിദഗ്ധരും സാമ്പത്തിക ശാസ്ത്രജ്ഞരും കര്‍ഷകരും ഈ മാറ്റങ്ങള്‍ ആവശ്യപ്പെടുകയാണെന്നും മോഡി പറഞ്ഞു. മധ്യപ്രദേശില്‍ സംഘടിപ്പിച്ച കാര്‍ഷിക സമ്മേളനം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.
പ്രതിപക്ഷ പാര്‍ട്ടികള്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ്. അവര്‍ക്ക് പ്രത്യേക താല്‍പര്യങ്ങളുണ്ട്. കര്‍ഷകരെ മുതലെടുത്ത് അവര്‍ നുണപ്രചരണങ്ങളാണ് നടത്തുന്നത്. മാത്രമല്ല കര്‍ഷകരെ ഭീഷണിപ്പെടുത്തിയാണ് അവരെ സമരത്തിനിറക്കുന്നതെന്നും മോഡി ആരോപിച്ചു. കാര്‍ഷിക നിയമത്തില്‍ ക്രെഡിറ്റ് തനിക്ക് ആവശ്യമില്ല. കാര്‍ഷിക നിയമം ഒരുദിവസം ഇരുട്ടിവെളുത്തപ്പോള്‍ ഉണ്ടായതല്ല. ഈ പരിഷ്‌കരണങ്ങള്‍ക്ക് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുകയാണ്.
താങ്ങുവില എടുത്തുകളയുമെന്ന പ്രചാരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും മോഡി പറഞ്ഞു. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ നടപ്പാക്കി. ഇത് താങ്ങുവില നിലനിര്‍ത്തുമെന്ന ഉറപ്പുള്ളത് കൊണ്ടാണ്. ഈ സര്‍ക്കാര്‍ താങ്ങുവിലയെക്കുറിച്ച് ഗൗരവത്തോടെയാണ് കാണുന്നതെന്നും മോഡി അവകാശപ്പെട്ടു.