Top

‘ഓക്‌സിജന്‍ ക്ഷാമം രൂക്ഷം, പരിഹരിക്കും’; ജനങ്ങള്‍ ഇപ്പോള്‍ എവിടെയാണോ അവിടെ തന്നെ തുടരണമെന്ന് പ്രധാനമന്ത്രി

രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണെന്നും ക്ഷാമം പരിഹരിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.മെയ് ഒന്ന് മുതല്‍ 18 വയസു കഴിഞ്ഞവര്‍ക്ക് വാക്‌സിന്‍ നല്‍കുമെന്നും ഇതരസംസ്ഥാന തൊഴിലാളികള്‍ ഏത് സംസ്ഥാനത്താണോ അവിടെ തന്നെ തുടരണമെന്നും മോദി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ വാക്കുകള്‍: ”രാജ്യം കൊവിഡിനെതിരായ വലിയ യുദ്ധത്തിലാണ്. കൊവിഡ് രണ്ടാംതരംഗം കൊടുങ്കാറ്റ് പോലെയാണ്. ജനങ്ങള്‍ അനുഭവിക്കുന്ന പ്രയാസത്തിന്റെ ആഴം തിരിച്ചറിയുന്നുണ്ട്. വെല്ലുവിളി വലുതാണ്. ഒരുമയും കൃത്യമായ തയ്യാറെടുപ്പുകളും കൊണ്ട് കൊവിഡിനെ നമുക്ക് നേരിടാം. രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം […]

20 April 2021 10:04 AM GMT

‘ഓക്‌സിജന്‍ ക്ഷാമം രൂക്ഷം, പരിഹരിക്കും’; ജനങ്ങള്‍ ഇപ്പോള്‍ എവിടെയാണോ അവിടെ തന്നെ തുടരണമെന്ന് പ്രധാനമന്ത്രി
X

രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണെന്നും ക്ഷാമം പരിഹരിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.
മെയ് ഒന്ന് മുതല്‍ 18 വയസു കഴിഞ്ഞവര്‍ക്ക് വാക്‌സിന്‍ നല്‍കുമെന്നും ഇതരസംസ്ഥാന തൊഴിലാളികള്‍ ഏത് സംസ്ഥാനത്താണോ അവിടെ തന്നെ തുടരണമെന്നും മോദി ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയുടെ വാക്കുകള്‍: ”രാജ്യം കൊവിഡിനെതിരായ വലിയ യുദ്ധത്തിലാണ്. കൊവിഡ് രണ്ടാംതരംഗം കൊടുങ്കാറ്റ് പോലെയാണ്. ജനങ്ങള്‍ അനുഭവിക്കുന്ന പ്രയാസത്തിന്റെ ആഴം തിരിച്ചറിയുന്നുണ്ട്. വെല്ലുവിളി വലുതാണ്. ഒരുമയും കൃത്യമായ തയ്യാറെടുപ്പുകളും കൊണ്ട് കൊവിഡിനെ നമുക്ക് നേരിടാം. രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണ്. ക്ഷാമം പരിഹരിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഒരുലക്ഷം പുതിയ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഉടന്‍ ലഭ്യമാക്കും. ഇതിനായി കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകളും സ്വകാര്യമേഖലയും യോജിച്ച് പ്രവര്‍ത്തിക്കും. കൊവിഡ് വാക്‌സിന്റെ ഉത്പാദനം വര്‍ധിപ്പിക്കും. എല്ലാ മരുന്നു കമ്പനികളുടെയും സഹായമുണ്ട്. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വാക്‌സിന്റെ പകുതിയും ഇവിടെ തന്നെ വിതരണം ചെയ്യും. ആശുപത്രികളിലെ കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. ”

”മെയ് ഒന്ന് മുതല്‍ 18 വയസു കഴിഞ്ഞവര്‍ക്ക് വാക്‌സിന്‍ നല്‍കും. 12 കോടിയിലേറെ പേര്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചു. ജനങ്ങള്‍ ഇപ്പോള്‍ എവിടെയാണോ അവിടെ തന്നെ തുടരുക. ഇതരസംസ്ഥാന തൊഴിലാളികള്‍ ഏത് സംസ്ഥാനത്താണോ അവിടെ തന്നെ തുടരുക. തൊഴിലാളികള്‍ക്ക് അതത് സംസ്ഥാനങ്ങളില്‍ തന്നെ വാക്‌സിന്‍ നല്‍കണം. രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണിന്റെ ആവശ്യമില്ല. അതിലേക്ക് പോകാതിരിക്കാന്‍ എല്ലാ വഴിയും തേടും. ലോക്ക്ഡൗണ്‍ അവസാന ആയുധമാണ്. അത് ഒഴിവാക്കാനുള്ള നടപടികള്‍ വേണം. മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ജനങ്ങള്‍ സ്വയം ജാഗ്രത പാലിക്കണം. യുവാക്കള്‍ കൊവിഡ് മാര്‍ഗരേഖയെക്കുറിച്ച് ബോധവത്കരണത്തിന് കമ്മിറ്റികള്‍ ഉണ്ടാക്കണം. ആവശ്യങ്ങള്‍ക്ക് അല്ലാതെ വീട്ടില്‍ നിന്ന് ആരും പുറത്തുപോകുന്നില്ലെന്ന് കുട്ടികള്‍ ഉറപ്പാക്കണം.”

Next Story