Top

‘ഇന്ത്യന്‍ മണ്ണ് വിട്ടുകൊടുത്ത ഭീരു’; ചൈനയ്ക്ക് മുന്നില്‍ മോദി മുട്ടുമടക്കിയെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭീരുവെന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ മണ്ണ് പിടിച്ചെടുത്ത ചൈനയോട് കീഴടങ്ങിയ മോദി ഭീരുവാണ്. ഇന്ത്യന്‍ അതിര്‍ത്തികള്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പൂര്‍ത്തീകരിക്കാന്‍ പ്രധാനമന്ത്രിക്ക് കഴിയുന്നില്ല. മോദി സൈന്യത്തിന്റെ കഠിനാധ്വാനങ്ങളെ വഞ്ചിക്കുകയാണെന്നും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ‘ഫിംഗര്‍ നാലുവരെ ഇന്ത്യയുടെ മണ്ണാണ്. ഫിംഗര്‍ നാലില്‍നിന്നും മൂന്നിലേക്ക് സൈന്യത്തെ മാറ്റുകയാണ് കേന്ദ്രം. എന്തുകൊണ്ടാണ് ഇന്ത്യന്‍ മണ്ണ് ചൈനയ്ക്ക് വിട്ടുകൊടുക്കാന്‍ മോദി തയ്യാറാവുന്നത്?’, രാഹുല്‍ ചോദിച്ചു. ചൈനയുടെ മുന്നില്‍ മോദി ശിരസ്സുകുനിച്ചെന്നും രാഹുല്‍ […]

11 Feb 2021 11:55 PM GMT

‘ഇന്ത്യന്‍ മണ്ണ് വിട്ടുകൊടുത്ത ഭീരു’; ചൈനയ്ക്ക് മുന്നില്‍ മോദി മുട്ടുമടക്കിയെന്ന് രാഹുല്‍ ഗാന്ധി
X

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭീരുവെന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ മണ്ണ് പിടിച്ചെടുത്ത ചൈനയോട് കീഴടങ്ങിയ മോദി ഭീരുവാണ്. ഇന്ത്യന്‍ അതിര്‍ത്തികള്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പൂര്‍ത്തീകരിക്കാന്‍ പ്രധാനമന്ത്രിക്ക് കഴിയുന്നില്ല. മോദി സൈന്യത്തിന്റെ കഠിനാധ്വാനങ്ങളെ വഞ്ചിക്കുകയാണെന്നും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

‘ഫിംഗര്‍ നാലുവരെ ഇന്ത്യയുടെ മണ്ണാണ്. ഫിംഗര്‍ നാലില്‍നിന്നും മൂന്നിലേക്ക് സൈന്യത്തെ മാറ്റുകയാണ് കേന്ദ്രം. എന്തുകൊണ്ടാണ് ഇന്ത്യന്‍ മണ്ണ് ചൈനയ്ക്ക് വിട്ടുകൊടുക്കാന്‍ മോദി തയ്യാറാവുന്നത്?’, രാഹുല്‍ ചോദിച്ചു. ചൈനയുടെ മുന്നില്‍ മോദി ശിരസ്സുകുനിച്ചെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകത്തിന് സമീപ പ്രദേശങ്ങളില്‍നിന്നും ഇന്ത്യയും ചൈനയും സൈന്യത്തെ പിന്‍വലിക്കുകയാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് രാജ്യസഭയില്‍ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ കനത്ത വിമര്‍ശനം. ‘പ്രധാനമന്ത്രി ഒരു ഭീരുവാണ്. ചൈനയ്‌ക്കെതിരെ നിലകൊള്ളാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല. സൈന്യത്തിന്റെ ത്യാഗത്തെ അദ്ദേഹം വഞ്ചിക്കുകയാണ്. ചൈനയ്‌ക്കെതിരെ നിലകൊള്ളാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറാണ്. വ്യോമസേനയും നാവിക സേനയും തയ്യാറാണ്. പക്ഷേ, നമ്മുടെ പ്രധാനമന്ത്രി തയ്യാറല്ല’, രാഹുല്‍ തുറന്നടിച്ചു.

തന്ത്രപ്രധാനമായ ഡെപ്‌സാങ് മേഖലയില്‍ ചൈന അകത്തേക്ക് പ്രവേശിച്ചുകഴിഞ്ഞു. അതേക്കുറിച്ച് പ്രതിരോധമന്ത്രി ഒരുവാക്കുപോലും പറഞ്ഞില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ചൈന കയ്യേറിയ സ്ഥലങ്ങളില്‍ അ വരിപ്പോഴും തുടരുകയാണ്. ഇന്ത്യന്‍ സേനയാവട്ടെ, തിരിച്ചുപിടിച്ച സ്ഥലങ്ങളെല്ലാം വിട്ടുകൊടുത്തെന്നും രാഹുല്‍ പറഞ്ഞു.

ലഡാക്ക് മേഖലകളില്‍നിന്നുള്ള സൈനിക പിന്മാറ്റത്തിന് ഇന്ത്യയും ചൈനയും തമ്മില്‍ ധാരണയിലെത്തിയെന്നും ഇരുരാജ്യങ്ങളും സൈന്യത്തെ തിരിച്ചിറക്കുകയാണെന്നുമാണ് രാജ്‌നാഥ് സിങ് സഭയില്‍ പറഞ്ഞത്. പ്രശ്‌ന പരിഹാരത്തിന് ഇന്ത്യ ഉപാദികള്‍ക്ക് വഴങ്ങിയിട്ടില്ലെന്നും ഇന്ത്യയുടെ ഒരിഞ്ച് ഭൂമിപോലും ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരിക്കുന്നത്.

Next Story