‘പാകിസ്താനിലേക്കും ചൈനയിലേക്കും പോകുന്ന മോദിക്ക് കര്‍ഷകരെ സന്ദര്‍ശിക്കാന്‍ സമയമില്ല’; പ്രിയങ്ക ഗാന്ധി
ലഖ്‌നൗ: പാകിസ്താനിലേക്കും ചൈനയിലേക്കും പോകാന്‍ സമയമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അതിര്‍ത്തിയില്‍ പ്രതിഷഷേധിക്കുന്ന കര്‍ഷകരെ സന്ദര്‍ശിക്കാന്‍ മാത്രം സമയമില്ലെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്തെ സ്വയംപര്യാപ്തതയില്‍ എത്തിച്ച കര്‍ഷകരെ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ വഴി ദുരിതത്തിലേക്ക് തള്ളിവിടാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. കര്‍ഷക വിരുദ്ധ കരിനിയമങ്ങള്‍ക്കെതിരെ സമയം ചെയ്യുന്ന കര്‍കരെ തീവ്രവാദികളെന്നും ഭീകരവാദികളെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വിശേഷിപ്പിച്ചത്. എന്നാല്‍ അവര്‍ക്ക് ഒരിക്കലും ദേശവിരുദ്ധ പ്രവര്‍ത്തനം നടത്താന്‍ സാധിക്കില്ല. അവര്‍ രാപകലില്ലാതെ ഈ […]

ലഖ്‌നൗ: പാകിസ്താനിലേക്കും ചൈനയിലേക്കും പോകാന്‍ സമയമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അതിര്‍ത്തിയില്‍ പ്രതിഷഷേധിക്കുന്ന കര്‍ഷകരെ സന്ദര്‍ശിക്കാന്‍ മാത്രം സമയമില്ലെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്തെ സ്വയംപര്യാപ്തതയില്‍ എത്തിച്ച കര്‍ഷകരെ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ വഴി ദുരിതത്തിലേക്ക് തള്ളിവിടാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
കര്‍ഷക വിരുദ്ധ കരിനിയമങ്ങള്‍ക്കെതിരെ സമയം ചെയ്യുന്ന കര്‍കരെ തീവ്രവാദികളെന്നും ഭീകരവാദികളെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വിശേഷിപ്പിച്ചത്. എന്നാല്‍ അവര്‍ക്ക് ഒരിക്കലും ദേശവിരുദ്ധ പ്രവര്‍ത്തനം നടത്താന്‍ സാധിക്കില്ല. അവര്‍ രാപകലില്ലാതെ ഈ രാജ്യത്തിന്റെ മണ്ണില്‍ പണിയെടുക്കുന്നവരാണ്. അങ്ങനെയുള്ള കര്‍ഷകര്‍ക്ക് എങ്ങനെ രാജ്യത്തെ വഞ്ചിക്കാന്‍ കഴിയുമെന്നും പ്രിയങ്ക ചോദിച്ചു.
ഉത്തര്‍പ്രദേശിലെ സഹറാന്‍പൂരില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച കിസാന്‍ മഹാപഞ്ചായത്തിനിടെയാണ് എഐസിസി ജനറല്‍ സെക്രട്ടറിയുടെ വിമര്‍ശനം. ഉത്തര്‍പ്രദേശിലെ 27 ജില്ലകളില്‍ കോണ്‍ഗ്രസ് നടത്തിയ ‘ജയ് ജവാന്‍, ജയ് കിസാന്‍’ പ്രചാരണ പരിപാടിയുടെ ഭാഗമായാണ് മഹാപഞ്ചായത്ത് സംഘടിപ്പിച്ചത്. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും വലിയ ജനക്കൂട്ടമാണ് മഹാപഞ്ചായത്തില്‍ പങ്കെടുത്തത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ കാര്‍ഷിക നിയമം പിന്‍വലിക്കും.
സര്‍ക്കാര്‍ മണ്ഡികള്‍ ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രിയങ്ക വിമര്‍ശിച്ചു. സര്‍ക്കാരിന് എല്ലാം വില്‍ക്കണം. വളരെ കുറച്ചാളുകള്‍ക്ക് മാത്രമേ ഈ നിയമം കൊണ്ട് ഗുണമുള്ളൂ. കര്‍ഷകരെ തീവ്രവാദികള്‍ എന്ന് വിശേഷിപ്പിക്കുന്നവരെ ആരാധിക്കാന്‍ കഴിയില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ജയ് ജവാന്‍ ജയ് കിസാന്‍ മുദ്രാവാക്യം വിളിച്ചാണ് പ്രിയങ്ക തന്റെ പ്രസംഗം ആരംഭിച്ചത്.