Top

മമതയെ അഭിനന്ദിച്ച് മോദി; ‘കൊവിഡ് പോരാട്ടത്തില്‍ പിന്തുണ തുടരും’

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ്-19 മഹാമാരിയെ അതിജീവിക്കാന്‍ കേന്ദ്രം നല്‍കുന്ന പിന്തുണ ഇനിയും തുടരുമെന്ന് മോദി ട്വീറ്റ് ചെയ്തു. ‘പശ്ചിമ ബംഗാളില്‍ വിജയിച്ച മമതാ ബാനര്‍ജിക്ക് അഭിനന്ദനങ്ങള്‍. ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനും COVID-19 പകര്‍ച്ചവ്യാധിയെ മറികടക്കുന്നതിനും പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് സാധ്യമായ എല്ലാ പിന്തുണയും തുടര്‍ന്നും നല്‍കും.’ എന്നാണ് മോദി ട്വിറ്ററില്‍ കുറിച്ചത്. അതേസമയം ബംഗാളില്‍ ബിജെപി നേരത്തേയുള്ളതിനേക്കാള്‍ നേട്ടമുണ്ടാക്കിയെന്നും മോദി പറഞ്ഞു. ശക്തമായ തെരഞ്ഞെടുപ്പ് പോരാട്ടത്തിനു വേദിയായ ബംഗാളില്‍ […]

2 May 2021 10:12 AM GMT

മമതയെ അഭിനന്ദിച്ച് മോദി; ‘കൊവിഡ് പോരാട്ടത്തില്‍ പിന്തുണ തുടരും’
X

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ്-19 മഹാമാരിയെ അതിജീവിക്കാന്‍ കേന്ദ്രം നല്‍കുന്ന പിന്തുണ ഇനിയും തുടരുമെന്ന് മോദി ട്വീറ്റ് ചെയ്തു.

‘പശ്ചിമ ബംഗാളില്‍ വിജയിച്ച മമതാ ബാനര്‍ജിക്ക് അഭിനന്ദനങ്ങള്‍. ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനും COVID-19 പകര്‍ച്ചവ്യാധിയെ മറികടക്കുന്നതിനും പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് സാധ്യമായ എല്ലാ പിന്തുണയും തുടര്‍ന്നും നല്‍കും.’ എന്നാണ് മോദി ട്വിറ്ററില്‍ കുറിച്ചത്.

അതേസമയം ബംഗാളില്‍ ബിജെപി നേരത്തേയുള്ളതിനേക്കാള്‍ നേട്ടമുണ്ടാക്കിയെന്നും മോദി പറഞ്ഞു. ശക്തമായ തെരഞ്ഞെടുപ്പ് പോരാട്ടത്തിനു വേദിയായ ബംഗാളില്‍ ആകെയുള്ള 294 സീറ്റുകളില്‍ 211 സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസും 70സീറ്റില്‍ ബിജെപിയുമാണ് വിജയിച്ചത്. കോണ്‍ഗ്രസ് ഇടത് സഖ്യത്തിന് നിലവില്‍ ഒരു സീറ്റിലും ലീഡില്ല. അതേസമയം, നന്ദിഗ്രാമില്‍ ബിജെപി സ്ഥാനാര്‍ഥി സുവേന്ദു അധികാരി 1,622 വോട്ടുകള്‍ക്ക് വിജയിച്ചു. എന്നാല്‍ നന്ദിഗ്രാമിലെ വോട്ടെണ്ണലില്‍ ചില കുഴപ്പങ്ങള്‍ നടന്നിട്ടുണ്ടെന്ന് മമതാ ബാനര്‍ജി പറഞ്ഞു.

Next Story