Top

കഠിനമായ ചോദ്യങ്ങള്‍ ചോദിക്കാം പക്ഷേ മറുപടി പറയാന്‍ അനുവദിക്കണമെന്ന് പ്രതിപക്ഷത്തോട് മോദി

പ്രതിപക്ഷം കഠിനമായ ചോദ്യങ്ങള്‍ തന്നെ ചോദിക്കണം പക്ഷേ മറുപടി പറയാന്‍ അനുവദിക്കുക കൂടി ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വര്‍ഷകാല സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് പാര്‍ലമെന്റ് കോപ്ലക്‌സില്‍ എത്തിച്ചേര്‍ന്ന മോദി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. എല്ലാ എം പി മാരും രാഷ്ട്രീയ പാര്‍ട്ടികളും ഏറ്റവും പ്രയാസമേറിയതും കഠിനമായതുമായ ചോദ്യങ്ങള്‍ തന്നെ ചോദിക്കണമെന്നാണ് താന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ സര്‍ക്കാരിന് അതിന് മറുപടി പറയാനുള്ള അന്തരീക്ഷം സഭയില്‍ ഉണ്ടാവണമെന്ന് പ്രധാനമന്ത്രി ലോക്‌സഭാ സമ്മേളനത്തിന് മുന്നോടിയായി അഭിപ്രായപ്പെട്ടു. ഇത് ജനാധിപത്യത്തിന് കൂടുതല്‍ ഉണര്‍വ്വേകും. ജനങ്ങളുടെ […]

19 July 2021 12:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കഠിനമായ ചോദ്യങ്ങള്‍ ചോദിക്കാം പക്ഷേ മറുപടി  പറയാന്‍ അനുവദിക്കണമെന്ന് പ്രതിപക്ഷത്തോട് മോദി
X

പ്രതിപക്ഷം കഠിനമായ ചോദ്യങ്ങള്‍ തന്നെ ചോദിക്കണം പക്ഷേ മറുപടി പറയാന്‍ അനുവദിക്കുക കൂടി ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വര്‍ഷകാല സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് പാര്‍ലമെന്റ് കോപ്ലക്‌സില്‍ എത്തിച്ചേര്‍ന്ന മോദി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

എല്ലാ എം പി മാരും രാഷ്ട്രീയ പാര്‍ട്ടികളും ഏറ്റവും പ്രയാസമേറിയതും കഠിനമായതുമായ ചോദ്യങ്ങള്‍ തന്നെ ചോദിക്കണമെന്നാണ് താന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ സര്‍ക്കാരിന് അതിന് മറുപടി പറയാനുള്ള അന്തരീക്ഷം സഭയില്‍ ഉണ്ടാവണമെന്ന് പ്രധാനമന്ത്രി ലോക്‌സഭാ സമ്മേളനത്തിന് മുന്നോടിയായി അഭിപ്രായപ്പെട്ടു. ഇത് ജനാധിപത്യത്തിന് കൂടുതല്‍ ഉണര്‍വ്വേകും. ജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കുകയും വികസനപ്രവര്‍ത്തനങ്ങളിലെ കാല്‍വെയ്പ്പുകളില്‍ പുരോഗതി കൈവരിക്കാന്‍ ഇടയാക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം കത്തിക്കയറുന്നതിനിടെയാണ് മോദിയുടെ പ്രതിപക്ഷത്തിനോടുള്ള നിര്‍ദേശമെന്നത് ശ്രദ്ധേയമാണ്. അതേസമയം സര്‍ക്കാരിനെതിരെ കൊവിഡ് വീഴ്ച്ച മുതല്‍ ഇന്ധനവില വര്‍ധനവ് വരെ കടുത്ത ആരോപണങ്ങളാണ് നിലനില്ക്കുന്നത്. പ്രതിപക്ഷം കടുത്ത ആയുധങ്ങളുമായാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനെത്തുന്നതെന്ന പ്രത്യേകത കൂടിയുണ്ട്.

Next Story