Top

കൊല്ലപ്പെട്ട രേഷ്മയെ അവസാനം കണ്ടത് അനുവിനൊപ്പം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്‌

ഇടുക്കി: പള്ളിവാസലില്‍ കുത്തേറ്റ് മരിച്ച പ്ലസ്ടു വിദ്യാര്‍ത്ഥിനി രേഷ്മയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ബന്ധുവായ അനുവിനൊപ്പമാണ് പതിനേഴുകാരിയായ രേഷ്മയെ അവസാനമായി കണ്ടത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇതേതുടര്‍ന്ന്‌ ഇയാള്‍ക്കായി അന്വേഷണം ശക്തമാക്കിയിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അനു ഒളിവിലാണെന്നാണ് പൊലീസിന്റെ നിഗമനം. അതേസമയം കൊല്ലപ്പെട്ട രേഷ്മയ്ക്ക് കൊവിഡ് പോസിറ്റിവാണെന്ന റിപ്പോര്‍ട്ടും പുറത്തുവന്നു. ബൈസണ്‍വാലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ രേഷ്മയെ വെള്ളിയാഴ്ച്ച വൈകിട്ട് മുതലാണ് കാണാതായത്. സ്‌കൂളില്‍ നിന്ന് മടങ്ങിയെത്തേണ്ട സമയം കഴിഞ്ഞിട്ടും വീട്ടില്‍ […]

20 Feb 2021 12:29 AM GMT

കൊല്ലപ്പെട്ട രേഷ്മയെ അവസാനം കണ്ടത് അനുവിനൊപ്പം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്‌
X

ഇടുക്കി: പള്ളിവാസലില്‍ കുത്തേറ്റ് മരിച്ച പ്ലസ്ടു വിദ്യാര്‍ത്ഥിനി രേഷ്മയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ബന്ധുവായ അനുവിനൊപ്പമാണ് പതിനേഴുകാരിയായ രേഷ്മയെ അവസാനമായി കണ്ടത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഇതേതുടര്‍ന്ന്‌ ഇയാള്‍ക്കായി അന്വേഷണം ശക്തമാക്കിയിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അനു ഒളിവിലാണെന്നാണ് പൊലീസിന്റെ നിഗമനം. അതേസമയം കൊല്ലപ്പെട്ട രേഷ്മയ്ക്ക് കൊവിഡ് പോസിറ്റിവാണെന്ന റിപ്പോര്‍ട്ടും പുറത്തുവന്നു.

ബൈസണ്‍വാലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ രേഷ്മയെ വെള്ളിയാഴ്ച്ച വൈകിട്ട് മുതലാണ് കാണാതായത്. സ്‌കൂളില്‍ നിന്ന് മടങ്ങിയെത്തേണ്ട സമയം കഴിഞ്ഞിട്ടും വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് കുടുംബം വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് സമീപത്തെ കാട്ടില്‍ കുത്തേറ്റ് മരിച്ച നിലയില്‍ രേഷ്മയുടെ മൃതദേഹം കണ്ടെത്തിയത്.

ബന്ധുവായ അനുവിനൊപ്പം പള്ളിവാസല്‍ പവര്‍ ഹൗസിന് സമീപത്തായി രേഷ്മയെ കണ്ടുവെന്ന് ചിലര്‍ പറഞ്ഞതായി രേഷ്മയുടെ പിതാവ് രാജേഷ് പൊലീസിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്ത് സംഘം അന്വേഷണം ശക്തമാക്കിയത്.

നേരത്തെ രേഷ്മയുടെ സുഹൃത്തിനെ ചൊല്ലി അനുവുമായി പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നുവെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുവരികയാണ്. രേഷ്മയുടെ മൃതദേഹം കണ്ടെത്തിയതിന് സമീപത്ത് നിന്നായി ഒരു മൊബൈല്‍ ഫോണും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് അനുവിന്റേതാണെന്നാണ് സംശയിക്കുന്നതെന്നും പൊലീസ് പറഞ്ഞു.

Next Story