‘ഞാന്‍ പോകുന്നു’; കൂട്ടുകാരെ വിളിച്ചുവരുത്തി ജന്മദിനാഘോഷം; പിന്നാലെ മരണം
കൊച്ചി: വീട്ടിനുള്ളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. മരട് മുസ്ലിം പള്ളിക്ക് സമീപം മണ്ടാത്തറ റോഡില്‍ നെടുംപറമ്പില്‍ ജോസഫിന്റെയും ജെസിയുടെയും ഇളയമകള്‍ നെഹിസ്യയെയാണ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ‘ഞാന്‍ പോകുന്നു’ എന്ന കുറിപ്പും കുട്ടിയുടെ മുറിയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. പതിനേഴ് വയസ്സികാരിയായ നെഹിസ്യ ഗ്രിഗോറിയന്‍ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായിരുന്നു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൂക്കിലും വായിലും പഞ്ഞിനിറച്ച് പ്ലാസ്റ്റിക് കവറുകൊണ്ട് മുഖം കെട്ടിവെച്ചാണ് മരണം. പൊലീസും ഫൊറെന്‍സിക് വിഭാഗവും വീട്ടിലെത്തി പരിശോധന […]

കൊച്ചി: വീട്ടിനുള്ളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. മരട് മുസ്ലിം പള്ളിക്ക് സമീപം മണ്ടാത്തറ റോഡില്‍ നെടുംപറമ്പില്‍ ജോസഫിന്റെയും ജെസിയുടെയും ഇളയമകള്‍ നെഹിസ്യയെയാണ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ‘ഞാന്‍ പോകുന്നു’ എന്ന കുറിപ്പും കുട്ടിയുടെ മുറിയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.
പതിനേഴ് വയസ്സികാരിയായ നെഹിസ്യ ഗ്രിഗോറിയന്‍ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായിരുന്നു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൂക്കിലും വായിലും പഞ്ഞിനിറച്ച് പ്ലാസ്റ്റിക് കവറുകൊണ്ട് മുഖം കെട്ടിവെച്ചാണ് മരണം. പൊലീസും ഫൊറെന്‍സിക് വിഭാഗവും വീട്ടിലെത്തി പരിശോധന നടത്തിയതിന് ശേഷമാണ് നെഹിസ്യയുടെ മരണം ആത്മഹത്യയാണെന്ന് സ്ഥിരീകരിക്കുന്നത്. കൊലപാതകമാണെന്ന് സംശയിക്കത്തക്ക തെളിവുകളൊന്നും നെഹിസ്യയുടെ മുറിയില്‍ നിന്നും ലഭിച്ചിട്ടില്ല. ആരും മുറിയുടെ അകത്തേക്ക് വന്നതായോ പുറത്തേക്ക് പോയതായോ പരിശോധനയില്‍ കണ്ടെത്താനായിട്ടില്ല. കൂടുതല്‍ പരിശോധനയ്ക്കായി കുട്ടിയുടെ ഫോണ്‍ പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
വെള്ളിയാഴ്ച്ച കൂട്ടുകാരെ വിളിച്ചുവരുത്തി ജന്മദിനാഘോഷം നടത്തിയിരുന്നു. ഇതിന് രണ്ട് ദിവസത്തിന് ശേഷമാണ് നെഹിസ്യ ഒരു കുറിപ്പെഴുതിവെച്ച് ആത്മഹത്യ ചെയ്യുന്നത്. സാധാരണയായി ഏഴ് മണിക്ക് എഴുന്നേല്‍ക്കാറുള്ള നെഹിസ്യയെ ഒമ്പത് മണിയായിട്ടും മുറിക്ക് പുറത്തേക്ക് കാണാതായതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ക്ക് സംശയം തോന്നിയത്. അയല്‍ക്കാരുള്‍പ്പെടെ എത്തി വാതില്‍ തള്ളി തുറന്നപ്പോഴാണ് മുറിയില്‍ മരിച്ച് കിടക്കുന്ന നെഹിസ്യയെ കാണുന്നത്. മരണ ദിവസം അച്ഛനും സഹോദരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അമ്മ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
നന്നായി പഠിച്ചിരുന്ന നെഹിസ്യയ്ക്ക് കഴിഞ്ഞ മൂന്ന് പരീക്ഷകളില്‍ മാര്‍ക്ക് കുറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് അച്ഛന്‍ ശകാരിച്ചതാവാം കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സംശയിക്കുന്നത്. ഏറെ അസാധരണമായ രീതിയിലാണ് നെഹിസ്യയുടെ മരണം സംഭവിച്ചിരിക്കുന്നത്. എന്നാല്‍ വളരെ അപൂര്‍വ്വമായെങ്കിലും ചിലര്‍ ഈ രീതി മരണത്തിനായി തിരഞ്ഞെടുക്കാറുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.