Top

പ്ലസ് വണ്‍ പരീക്ഷ ഓണാവധിയോടെ, അധ്യാപകരെ കൊവിഡ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ അവസാന വര്‍ഷ പരീക്ഷ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണാവധിയോട് അടുപ്പിച്ച് പരീക്ഷ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണയത്തിന് നിശ്ചയിക്കപ്പെട്ട അധ്യാപകരെ കൊവിഡ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കുമെന്നും കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള പോളിടെക്‌നിക് കോളേജുകളിലെ മുടങ്ങിക്കിടക്കുന്ന അഞ്ചാം സെമസ്റ്ററിലെ പൂര്‍ത്തീകരിച്ച പരീക്ഷകളുടെ മൂല്യനിര്‍ണ്ണയം ഉടന്‍ നടത്തിയും, മുടങ്ങിയ പരീക്ഷകള്‍ക്ക് ഇന്റേണല്‍ അസ്സെസ്സ്മന്റ് മാര്‍ക്കുകളുടെ […]

27 May 2021 8:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്ലസ് വണ്‍ പരീക്ഷ ഓണാവധിയോടെ, അധ്യാപകരെ കൊവിഡ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കും: മുഖ്യമന്ത്രി
X

തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ അവസാന വര്‍ഷ പരീക്ഷ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണാവധിയോട് അടുപ്പിച്ച് പരീക്ഷ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണയത്തിന് നിശ്ചയിക്കപ്പെട്ട അധ്യാപകരെ കൊവിഡ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കുമെന്നും കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള പോളിടെക്‌നിക് കോളേജുകളിലെ മുടങ്ങിക്കിടക്കുന്ന അഞ്ചാം സെമസ്റ്ററിലെ പൂര്‍ത്തീകരിച്ച പരീക്ഷകളുടെ മൂല്യനിര്‍ണ്ണയം ഉടന്‍ നടത്തിയും, മുടങ്ങിയ പരീക്ഷകള്‍ക്ക് ഇന്റേണല്‍ അസ്സെസ്സ്മന്റ് മാര്‍ക്കുകളുടെ അടിസ്ഥാനത്തിലും ഫലപ്രഖ്യാപനം ജൂണ്‍ മാസത്തില്‍ നടത്തും.

അഞ്ചാം സെമസ്റ്റര്‍ പരീക്ഷയുടെ ഫലപ്രഖ്യാപനത്തിന് ശേഷം ആറാം സെമസ്റ്റര്‍ പരീക്ഷകള്‍ ജൂലൈയില്‍ നടത്തും. ഒന്നു മുതല്‍ നാലു വരെയുള്ള സെമസ്റ്ററുകളുടെ പരീക്ഷകളും ഉചിതമായി ക്രമീകരിക്കുന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

ജൂണ്‍ മാസത്തിന്റെ രണ്ടാമത്തെ ആഴ്ചയില്‍ പ്ലസ് ടു ക്ലാസുകള്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മുന്‍പ് അറിയിച്ചിരുന്നു. ഹയര്‍സെക്കന്‍ഡറി പ്രാക്ടിക്കല്‍ ജൂണ്‍ 21 മുതല്‍ ജൂലൈ ഏഴുവരെയാണ്.

പ്ലസ് ടു, വിഎച്ച്എസ്ഇ മൂല്യനിര്‍ണയം ജൂണ്‍ ഒന്നുമുതല്‍ 19 വരെയായിരിക്കും നടത്തുക. എസ്എസ്എല്‍സി മൂല്യനിര്‍ണ്ണയം ജൂണ്‍ ഏഴ് മുതല്‍ 25 വരെയും ആയിരിക്കും. 27 ലക്ഷം കുട്ടികള്‍ക്കു ഭക്ഷ്യകിറ്റും ഒന്‍പതുലക്ഷം പേര്‍ക്ക് യൂണിഫോമും സര്‍ക്കാര്‍ നല്‍കും. പാഠപുസ്തക അച്ചടിയും വിതരണവും എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുമെന്നും വിദ്യാഭ്യസമന്ത്രി അറിയിച്ചു.

Also Read: വാക്‌സിനെടുത്താല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ മരണപ്പെടുമോ?; വ്യാജപ്രചാരണത്തിന്റെ സത്യാവസ്ഥ പറഞ്ഞ് മുഖ്യമന്ത്രി

Next Story