നവംബര്‍ രണ്ട് മുതല്‍ പ്ലസ്‌വണ്‍ ക്ലാസുകളും ഓണ്‍ലൈനില്‍
പ്ലസ് വണ്‍ ക്ലാസ്സുകള്‍ നവംബര്‍ രണ്ട് മുതല്‍ ആരംഭിക്കാന്‍ തീരുമാനം. സ്‌കൂളുകള്‍ തുറക്കാത്ത സാഹചര്യത്തില്‍ കൈറ്റ് വിക്ടേഴ്‌സ് ചാനല്‍/ വെബ്‌സൈറ്റ് / ഓണ്‍ലൈന്‍ എന്നീ മാര്‍ഗങ്ങളില്‍ പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങാനാണ് തീരുമാനം. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥാണ് ഫസ്റ്റ്‌ബെല്ലിലൂടെ സംപ്രേഷണം ആരംഭിക്കാന്‍ നിര്‍ദേശം നല്‍കിയത്. രാവിലെ 9.30 മുതല്‍ 10.30 വരെ രണ്ട് ക്ലാസുകളാണ് സംപ്രേഷണം ചെയ്യുക. പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥികള്‍ക്കും ക്ലാസ്സുകള്‍ തുടങ്ങുന്നതോടെ ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെയുളള കുട്ടികള്‍ക്ക് കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ […]

പ്ലസ് വണ്‍ ക്ലാസ്സുകള്‍ നവംബര്‍ രണ്ട് മുതല്‍ ആരംഭിക്കാന്‍ തീരുമാനം. സ്‌കൂളുകള്‍ തുറക്കാത്ത സാഹചര്യത്തില്‍ കൈറ്റ് വിക്ടേഴ്‌സ് ചാനല്‍/ വെബ്‌സൈറ്റ് / ഓണ്‍ലൈന്‍ എന്നീ മാര്‍ഗങ്ങളില്‍ പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങാനാണ് തീരുമാനം. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥാണ് ഫസ്റ്റ്‌ബെല്ലിലൂടെ സംപ്രേഷണം ആരംഭിക്കാന്‍ നിര്‍ദേശം നല്‍കിയത്. രാവിലെ 9.30 മുതല്‍ 10.30 വരെ രണ്ട് ക്ലാസുകളാണ് സംപ്രേഷണം ചെയ്യുക.
പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥികള്‍ക്കും ക്ലാസ്സുകള്‍ തുടങ്ങുന്നതോടെ ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെയുളള കുട്ടികള്‍ക്ക് കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ പ്രധാന പഠന സഹായിയാവും. സമയലഭ്യത കുറവായതിനാല്‍, പ്രൈമറി അപ്പര്‍ പ്രൈമറി വിഭാഗത്തിലെ വിഷയങ്ങളും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ ചില വിഷയങ്ങളും അവധി ദിവസങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാവും സംപ്രേഷണം ചെയ്യുക.
എല്ലാ വിഷയങ്ങളും സംപ്രേഷണം ചെയ്യാന്‍ കൈറ്റ് വിക്ടേഴ്‌സ് ക്രമീകരണം ഏര്‍പ്പടുത്തിയിട്ടുളളതായി സിഇഒ അന്‍വര്‍ സാദത്ത് അറിയിച്ചു.