Top

പ്ലസ് വണ്‍ രണ്ടാംഘട്ട അലോട്ടമെന്റും പൂര്‍ത്തിയാകുമ്പോള്‍ മലപ്പുറം ജില്ലയില്‍ സീറ്റില്ലാത്തത് 40,000 കുട്ടികള്‍ക്ക്; വിദ്യാര്‍ഥികള്‍ സമരത്തിലേക്ക്

നിലവിലെ സാഹചര്യത്തിൽ ജില്ലയിലെ 35000ത്തിലധികം വിദ്യാർത്ഥികൾ മറ്റു പഠന മേഖലകളെ ആശ്രയിക്കേണ്ടിവരും എന്ന് സൂചനയുണ്ട്.

8 Oct 2020 12:23 AM GMT

പ്ലസ് വണ്‍ രണ്ടാംഘട്ട അലോട്ടമെന്റും പൂര്‍ത്തിയാകുമ്പോള്‍ മലപ്പുറം ജില്ലയില്‍ സീറ്റില്ലാത്തത് 40,000 കുട്ടികള്‍ക്ക്; വിദ്യാര്‍ഥികള്‍ സമരത്തിലേക്ക്
X

പ്ലസ്‌വണ്ണിലേക്കുള്ള രണ്ടാംഘട്ട അഡ്മിഷൻ പൂർത്തിയാകുമ്പോൾ മലപ്പുറം ജില്ലയിൽ സീറ്റില്ലാതെ വരുന്നത് നാല്പത്തിയിരത്തോളം കുട്ടികൾക്ക്. മതിയായ സീറ്റുകളും കോഴ്‌സുകളും വർദ്ധിപ്പിക്കണമെന്ന ആവശ്യമുയര്‍ത്തി വിദ്യാർത്ഥി സംഘടനകൾ പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നു.

ഈ അധ്യയനവര്‍ഷം 80,862 വിദ്യാർത്ഥികളാണ് ഹയർസെക്കന്ററി പഠനത്തിനായി മലപ്പുറം ജില്ലയിൽ ആകെ അപേക്ഷിച്ചത് . ഇതിൽ 39,551 വിദ്യാർത്ഥികൾക്കും രണ്ടാം ഘട്ട
അലോട്ട്മെൻറ് കഴിഞ്ഞിട്ടും അഡ്മിഷൻ കിട്ടാത്ത സ്ഥിതിയാണുള്ളത് .ജില്ലയിൽ ആകെയുള്ള 41,312 സീറ്റിൽ 41,311ലും അലോട്ട്മെൻറായിക്കഴിഞ്ഞു.

ഉപരിപഠനത്തിനവസരം കിട്ടാതെ വിദ്യാർത്ഥികൾ പ്രതിസന്ധിയിലാകുന്നത് ജില്ലയോടുള്ള അവഗണനയാണെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് വിദ്യാര്‍ഥികള്‍ സമരത്തിനൊരുങ്ങുന്നത്.

സർക്കാർ വിദ്യാലയങ്ങൾക്ക് പുറമെ എയ്ഡഡ് സ്കൂളുകളും ഇനിയൊരു സീറ്റ് വർധന ഏറ്റെടുക്കാൻ തയ്യാറായാൽ പോലും നാലായിരത്തിൽപ്പരം പേർക്കേ ജില്ലയിൽ അവസരം ലഭിക്കാനിടയുള്ളൂ. നിലവിലെ സാഹചര്യത്തിൽ ജില്ലയിലെ 35000ത്തിലധികം വിദ്യാർത്ഥികൾ മറ്റു പഠന മേഖലകളെ ആശ്രയിക്കേണ്ടിവരും എന്ന് സൂചനയുണ്ട്.

Next Story