Top

കടകംപള്ളി സുരേന്ദ്രന്റെ ഭാര്യ മാനദണ്ഡം ലംഘിച്ച് ക്ഷേത്രദര്‍ശനം നടത്തിയെന്ന് ഹര്‍ജി; ബിജെപി നേതാവിന്റെ പരാതിയില്‍ റിപ്പോര്‍ട്ട് തേടി ഹൈക്കോടതി

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യ സുലേഖ കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങള്‍ ലംഘിച്ച് ക്ഷേത്ര ദര്‍ശനം നടത്തിയതിനെതിരെ ഹര്‍ജി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച് സുലേഖ സുരേന്ദ്രന്‍ ദര്‍ശനം നടത്തിയത് കൊവിഡ് വിലക്കുകള്‍ ലംഘിച്ചാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജിയില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. പൊതുജനങ്ങള്‍ക്ക് പ്രവേശനത്തിന് അനുമതി ഇല്ലാത്ത സമയത്ത് സുലേഖ സുരേന്ദ്രന്‍ നാലമ്പലത്തില്‍ പ്രവേശിച്ചെന്നാരോപിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഗുരുവായൂര്‍ ഏകാദശിയോട് അനുബന്ധിച്ച് മന്ത്രി കടകംപള്ളി […]

3 Dec 2020 4:59 AM GMT

കടകംപള്ളി സുരേന്ദ്രന്റെ ഭാര്യ മാനദണ്ഡം ലംഘിച്ച് ക്ഷേത്രദര്‍ശനം നടത്തിയെന്ന് ഹര്‍ജി; ബിജെപി നേതാവിന്റെ പരാതിയില്‍ റിപ്പോര്‍ട്ട് തേടി ഹൈക്കോടതി
X

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യ സുലേഖ കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങള്‍ ലംഘിച്ച് ക്ഷേത്ര ദര്‍ശനം നടത്തിയതിനെതിരെ ഹര്‍ജി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച് സുലേഖ സുരേന്ദ്രന്‍ ദര്‍ശനം നടത്തിയത് കൊവിഡ് വിലക്കുകള്‍ ലംഘിച്ചാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജിയില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി.

പൊതുജനങ്ങള്‍ക്ക് പ്രവേശനത്തിന് അനുമതി ഇല്ലാത്ത സമയത്ത് സുലേഖ സുരേന്ദ്രന്‍ നാലമ്പലത്തില്‍ പ്രവേശിച്ചെന്നാരോപിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഗുരുവായൂര്‍ ഏകാദശിയോട് അനുബന്ധിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യ സുലേഖ സുരേന്ദ്രന്‍, മരുമകള്‍, ദേവസ്വം ഭാരവാഹികള്‍ തുടങ്ങിയവര്‍ ദര്‍ശനം നടത്തിയെന്ന് ബിജെപി നേതാവ് ഹര്‍ജിയില്‍ പറയുന്നു.

Next Story