Top

ആസൂത്രിത ആക്രമണമെന്ന് അബ്ദുള്ളക്കുട്ടി; ബ്രേക്കിട്ടപ്പോള്‍ പുറകിലെ ലോറി ഇടിച്ചതെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

കാറില്‍ ലോറിയിടിപ്പ് തന്നെ അപായപ്പെടുത്താന്‍ ആസൂത്രിത ആക്രമണമുണ്ടായെന്ന് ആവര്‍ത്തിച്ച് ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍. മലപ്പുറം വെളിയങ്കോട് വെച്ച് നടന്ന ‘അക്രമം’ ആസൂത്രിതമാണെന്ന് ബിജെപി നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രണ്ടത്താണിയില്‍ വെച്ച് ടോറസ് വാഹനത്തില്‍ ഇടിപ്പിച്ചു. രണ്ടു തവണ വാഹനത്തില്‍ ടോറസ് ഇടിപ്പിച്ചു. വാഹനത്തിന് നേരെ കല്ലേറുണ്ടായി. പൊലീസ് വരും മുന്‍പ് വാഹനത്തിലെ എക്‌സ്ട്രാ ഫിറ്റിംഗ്‌സ് അഴിച്ചു മാറ്റി. സോഷ്യല്‍ മീഡിയയിലും പുറത്തും തനിക്കെതിരെ വ്യാപക ആക്രമണം നടക്കുന്നുണ്ടെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു. പല തവണ പരാതി നല്‍കിയിട്ടും പോലീസ് […]

9 Oct 2020 6:14 AM GMT

ആസൂത്രിത ആക്രമണമെന്ന് അബ്ദുള്ളക്കുട്ടി; ബ്രേക്കിട്ടപ്പോള്‍ പുറകിലെ ലോറി ഇടിച്ചതെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
X

കാറില്‍ ലോറിയിടിപ്പ് തന്നെ അപായപ്പെടുത്താന്‍ ആസൂത്രിത ആക്രമണമുണ്ടായെന്ന് ആവര്‍ത്തിച്ച് ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍. മലപ്പുറം വെളിയങ്കോട് വെച്ച് നടന്ന ‘അക്രമം’ ആസൂത്രിതമാണെന്ന് ബിജെപി നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രണ്ടത്താണിയില്‍ വെച്ച് ടോറസ് വാഹനത്തില്‍ ഇടിപ്പിച്ചു. രണ്ടു തവണ വാഹനത്തില്‍ ടോറസ് ഇടിപ്പിച്ചു. വാഹനത്തിന് നേരെ കല്ലേറുണ്ടായി. പൊലീസ് വരും മുന്‍പ് വാഹനത്തിലെ എക്‌സ്ട്രാ ഫിറ്റിംഗ്‌സ് അഴിച്ചു മാറ്റി. സോഷ്യല്‍ മീഡിയയിലും പുറത്തും തനിക്കെതിരെ വ്യാപക ആക്രമണം നടക്കുന്നുണ്ടെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു.

പല തവണ പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുത്തില്ല. ആക്രമണത്തിന് തൊട്ടു മുന്‍പ് ഖത്തറില്‍ നിന്നും ഭീഷണി കോള്‍ വന്നു.

എപി അബ്ദുള്ളക്കുട്ടി

അബ്ദുള്ളക്കുട്ടി സഞ്ചരിച്ച കാറില്‍ ടോറസ് ഇടിച്ച സംഭവത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പൊലീസ് രഹസ്യാന്വേഷണ സംഘത്തിന്റെ നിഗമനം. മലപ്പുറം സ്‌പെഷ്യല്‍ ബ്രാഞ്ച് അഡീഷണല്‍ എസ്‌ഐ ജയരാജന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ഡിവൈഎസ്പി സാജു അബ്രഹാമിന് കൈമാറി. കയറ്റത്തില്‍ ഗതാഗത തടസമുണ്ടായപ്പോള്‍ അബ്ദുള്ളക്കുട്ടി സഞ്ചരിച്ച കാറിന് മുന്നിലുണ്ടായിരുന്ന കാര്‍ ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്കിട്ടു. അബ്ദുള്ളക്കുട്ടിയുടെ കാറും ബ്രേക്കിട്ട് നിര്‍ത്തി. തൊട്ടു പിറകിലുണ്ടായിരുന്ന ടോറസിലെ ഡ്രൈവര്‍ക്ക് ബ്രേക്കിടാന്‍ സാധിച്ചില്ല. ഇത് കാറില്‍ ഇടിച്ചു. ഇടിയില്‍ തെന്നി മുന്നോട്ട് നീങ്ങിയ കാര്‍ മുന്നിലുള്ള കാറില്‍ ഇടിച്ച ശേഷം പിറകിലേക്ക് നീങ്ങി വീണ്ടും ടോറസില്‍ ഇടിച്ചു. അശ്രദ്ധമായി വാഹനമോടിച്ചതിനാണ് ടോറസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

ടോറസിലുണ്ടായിരുന്നവര്‍ക്ക് വെളിയങ്കോട് വെച്ച് എപി അബ്ദുള്ളക്കുട്ടിയുമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ടവരുമായി ബന്ധമില്ലെന്നും എസ്ബി റിപ്പോര്‍ട്ടിലുണ്ട്. തിരൂര്‍ ആലത്തിയൂരില്‍ റോഡ് പണി നടക്കുന്നിടത്തേക്ക് വേങ്ങരയിലെ ക്വാറി മണ്ണുമായി പോകുകയായിരുന്നു ടോറസ്. മണ്ണടിച്ച ശേഷം പുത്തനത്താണി വഴി വേങ്ങരയിലേക്ക് മടങ്ങുന്നതിനിടെയാണ് അബ്ദുള്ളക്കുട്ടിയുടെ വാഹനത്തില്‍ ഇടിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പഴമള്ളൂര്‍ സ്വദേശി മുഹമ്മദ് സുഹൈലാണ് ടോറസ് ഓടിച്ചിരുന്നത്. വണ്ടിയുടെ ഉടമ ഊരകം സ്വദേശി മുഹമ്മദ് സബാന്റെ സഹോദരന്‍ മുഹമ്മദ് സജാദ് ഡ്രൈവര്‍ക്കൊപ്പം വണ്ടിയിലുണ്ടായിരുന്നു. ഇവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. വെളിയങ്കോട് ചായക്കടയില്‍ വാഗ്വാദമുണ്ടായതുമായി ബന്ധപ്പെട്ട് പൊന്നാനി പൊലീസ് കേസെടുത്തിട്ടുണ്ട്.

Next Story