Top

വീണ്ടും കവിതാ മോഷണം; തന്റെ കവിത അജിത്രി മോഷ്ടിച്ചെന്ന് സംഗീത് രവീന്ദ്രന്‍, സംഘ്പരിവാര്‍ ഗൂഢാലോചനയെന്ന് അജിത്രി

മലയാളത്തില്‍ വീണ്ടും കവിതാ മോഷണ വിവാദം ഉയരുന്നു. കവിയും അധ്യാപകനുമായ ഡോ സംഗീത് രവീന്ദ്രന്റെ കവിത പുരോഗമനകലാസാഹിത്യ സംഘം മലപ്പുറം ജില്ലാ പ്രസിഡന്റ് അജിത്രി ബാബുവിന്റെ പേരില്‍ പ്രസിദ്ധീകരിച്ചെന്നാണ് ആരോപണം. സര്‍ക്കാര്‍ പ്രസിദ്ധീകരണമായ വിദ്യാരംഗത്തിലാണ് അജിത്രിയുടെ പേരില്‍ കവിത പ്രസിദ്ധീകരിച്ച് വന്നത്. മാതൃഭൂമി ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കവിയും അധ്യാപകനുമായ ഡോ.സംഗീത് രവീന്ദ്രന്റെ പേരില്‍ പ്രസിദ്ധീകരിച്ച ഉറുമ്പുപാലം എന്ന കവിതാ സമാഹാരത്തിലെ റോസ എന്ന കവിതയാണ് കോപ്പിയടി ആരോപണം നേരിടുന്നത്. റോസയിലെ വരികള്‍ അജിത്രി […]

28 Nov 2020 3:48 AM GMT

വീണ്ടും കവിതാ മോഷണം; തന്റെ കവിത അജിത്രി മോഷ്ടിച്ചെന്ന് സംഗീത് രവീന്ദ്രന്‍, സംഘ്പരിവാര്‍ ഗൂഢാലോചനയെന്ന് അജിത്രി
X

മലയാളത്തില്‍ വീണ്ടും കവിതാ മോഷണ വിവാദം ഉയരുന്നു. കവിയും അധ്യാപകനുമായ ഡോ സംഗീത് രവീന്ദ്രന്റെ കവിത പുരോഗമനകലാസാഹിത്യ സംഘം മലപ്പുറം ജില്ലാ പ്രസിഡന്റ് അജിത്രി ബാബുവിന്റെ പേരില്‍ പ്രസിദ്ധീകരിച്ചെന്നാണ് ആരോപണം. സര്‍ക്കാര്‍ പ്രസിദ്ധീകരണമായ വിദ്യാരംഗത്തിലാണ് അജിത്രിയുടെ പേരില്‍ കവിത പ്രസിദ്ധീകരിച്ച് വന്നത്. മാതൃഭൂമി ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കവിയും അധ്യാപകനുമായ ഡോ.സംഗീത് രവീന്ദ്രന്റെ പേരില്‍ പ്രസിദ്ധീകരിച്ച ഉറുമ്പുപാലം എന്ന കവിതാ സമാഹാരത്തിലെ റോസ എന്ന കവിതയാണ് കോപ്പിയടി ആരോപണം നേരിടുന്നത്. റോസയിലെ വരികള്‍ അജിത്രി ബാബുവിന്റെ പേരില്‍ തുലാത്തുമ്പിയെന്ന കവിതയില്‍ പ്രസിദ്ധീകരിച്ചുവെന്നാണ് സംഗീത് രവീന്ദ്രന്റെ ആരോപണം. കവിത മോഷ്ടിച്ചതാണെന്ന് കാണിച്ച് സംഗീത് വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കി.

എന്നാല്‍ വിവാദം അനാവശ്യമാണെന്നും സംഗീതുമായി ഒന്നിച്ചെഴുതിയ കവിതകളാണ് സമാഹാരത്തിലുളളതെന്നുമാണ് അജിത്രി ബാബുവിന്റെ പ്രതികരണം. തന്നെ സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തെന്ന് കാണിച്ച് പ്രതികരണങ്ങള്‍ക്കെതിരെ അജിത്രി ബാബു കോട്ടയ്ക്കല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വിവാദം സംഘപരിവാര്‍ സംഘടനകളുടെ ഗൂഢാലോചനയാണെന്നും അജിത്രി കൂട്ടിച്ചേര്‍ത്തു.

Next Story