Top

മിസോറാം കാത്തിരിക്കുന്നുണ്ട്; കൊവിഡ് പ്രതിസന്ധി കഴിഞ്ഞാൽ വിനോദ സഞ്ചാര മേഖല തുറക്കും

കൊവിഡ് പ്രതിസന്ധികൾക്കൊടുവിൽ എല്ലാം പഴയത് പോലെയാകുവാനും യാത്രകൾ പോകുവാനും കൊതിക്കാത്തവരായി ആരും തന്നെയില്ല. അത്തരം യാത്രകൾക്ക് എല്ലാവരുടെയും സ്വപ്ന സഞ്ചാരകേന്ദരമാണ് മിസോറം. മലകളും പുഴകളും നിറഞ്ഞ പ്രകൃതിയും തണുത്ത കാലാവസ്ഥയും വ്യത്യസ്ത ഭക്ഷണ ശൈലിയും എല്ലാം നിറഞ്ഞ സുന്ദരമായ സഞ്ചാരകേന്ദ്രം തന്നെയാണ് മിസോറം. മിസോറാമിനെ സുന്ദരമാക്കുന്ന ചില കാര്യങ്ങൾ ഇവയൊക്കെയാണ്. ഐസ്വാൾ മിസോറാമിന്റെ തലസ്ഥാന നഗരം. വളരെ സുന്ദരവും എന്നാൽ അധികം എക്‌സ്‌പ്ലോർ ചെയ്യപ്പെടാത്തതുമായ സ്ഥലം കൂടെയാണ് ഐസ്വാൾ. പ്രകൃതി ഭംഗി തന്നെയാണ് ഐസ്വാളിന്റെയും പ്രത്യേകത. സോളമൻ […]

2 May 2021 5:20 AM GMT

മിസോറാം കാത്തിരിക്കുന്നുണ്ട്; കൊവിഡ് പ്രതിസന്ധി കഴിഞ്ഞാൽ വിനോദ സഞ്ചാര മേഖല തുറക്കും
X

കൊവിഡ് പ്രതിസന്ധികൾക്കൊടുവിൽ എല്ലാം പഴയത് പോലെയാകുവാനും യാത്രകൾ പോകുവാനും കൊതിക്കാത്തവരായി ആരും തന്നെയില്ല. അത്തരം യാത്രകൾക്ക് എല്ലാവരുടെയും സ്വപ്ന സഞ്ചാരകേന്ദരമാണ് മിസോറം.

മലകളും പുഴകളും നിറഞ്ഞ പ്രകൃതിയും തണുത്ത കാലാവസ്ഥയും വ്യത്യസ്ത ഭക്ഷണ ശൈലിയും എല്ലാം നിറഞ്ഞ സുന്ദരമായ സഞ്ചാരകേന്ദ്രം തന്നെയാണ് മിസോറം. മിസോറാമിനെ സുന്ദരമാക്കുന്ന ചില കാര്യങ്ങൾ ഇവയൊക്കെയാണ്.

ഐസ്വാൾ

മിസോറാമിന്റെ തലസ്ഥാന നഗരം. വളരെ സുന്ദരവും എന്നാൽ അധികം എക്‌സ്‌പ്ലോർ ചെയ്യപ്പെടാത്തതുമായ സ്ഥലം കൂടെയാണ് ഐസ്വാൾ. പ്രകൃതി ഭംഗി തന്നെയാണ് ഐസ്വാളിന്റെയും പ്രത്യേകത. സോളമൻ ക്ഷേത്രവും മിസോറം സ്റ്റേറ്റ് മ്യൂസിയവുമെല്ലാം ഐസ്വാളിലാണ്. ട്രെക്കിങ്ങിന് താല്പര്യമുള്ളവർക്ക് ധൈര്യമായി പോകാവുന്ന ഡെസ്റ്റിനേഷൻ.

ചാംപായ്

പഴയ കാല ഗുഹകളും വലിയ മലകളും നിറഞ്ഞ സ്ഥലമാണ് ചാംപായ്. മിസോറാമിന്റെ ഫ്രൂട്ട് ബൗൾ എന്നറിയപ്പെടുന്ന സ്ഥലം. മർലെൻ ദേശീയോദ്യാനം, റിഹ് ദിൽ ലേക്ക്, പാങ്പൂയി പീക്ക്, ലങ്തെങ് വന്യജീവി സങ്കേതം തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ.

ലങ്ലേയ്

ബ്രിഡ്ജ് ഓഫ് റോക്ക് എന്നർത്ഥം. പാലത്തിൻരെ രൂപത്തിലുള്ള ഒരു പാറയിൽ നിന്നുമാണ് ഈ സ്ഥലത്തിന് പേരു ലഭിക്കുന്നത്. പ്രകൃതി സ്നേഹികൾക്കും പക്ഷി ഗവേഷകർക്കും ഒരേപോലെ ഇഷ്ടപെടുന്ന സ്ഥലമാണ് ലങ്ലേയ്.

Popular Stories

    Next Story