ടാഗോറിന്റെ ഛായാചിത്രത്തിന് മുകളില്‍ അമിത്ഷായുടെ ഫോട്ടോ; പശ്ചാത്തലം കാവി; അപമാനമെന്ന് തൃണമൂല്‍; പ്രതിഷേധം
ബംഗാളില്‍ ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് പോര് രൂക്ഷമായികൊണ്ടിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത്ഷായുടെ ബംഗാള്‍ സന്ദര്‍ശനവും സുവേന്ദു അധികാരി ഉള്‍പ്പെടെയുള്ള തൃണമൂല്‍ നേതാക്കളുടെ ബിജെപി പ്രവേശനവും സാഹചര്യം കൂടുതല്‍ വഷളാക്കിയിരിക്കുന്നു. അതിനിടെ അമിത്ഷായുടെ ചിത്രം ഉള്‍പ്പെടുന്ന ഫ്‌ള്ക്‌സ് ബോര്‍ഡുകള്‍ രബീന്ദ്രനാഥ് ടാഗോറിന്റെ ജന്മസ്ഥലമായ ജൊറങ്കോയില്‍ സ്ഥാപിച്ചത് പുതിയ വിവാദങ്ങള്‍ സൃഷടിക്കുകയാണ്. ഫ്‌ളക്‌സ് ബോര്‍ഡില്‍ രബീന്ദ്രനാഥ് ടാഗോറിന്റെ ചിത്രത്തിന് മുകളിലായിട്ടാണ് അമിത് ഷായുടെ ചിത്രം. ഇതില്‍ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസും വിദ്യാര്‍ത്ഥി സംഘടനകളും രംഗത്തെത്തി. ഈ […]

ബംഗാളില്‍ ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് പോര് രൂക്ഷമായികൊണ്ടിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത്ഷായുടെ ബംഗാള്‍ സന്ദര്‍ശനവും സുവേന്ദു അധികാരി ഉള്‍പ്പെടെയുള്ള തൃണമൂല്‍ നേതാക്കളുടെ ബിജെപി പ്രവേശനവും സാഹചര്യം കൂടുതല്‍ വഷളാക്കിയിരിക്കുന്നു.
അതിനിടെ അമിത്ഷായുടെ ചിത്രം ഉള്‍പ്പെടുന്ന ഫ്‌ള്ക്‌സ് ബോര്‍ഡുകള്‍ രബീന്ദ്രനാഥ് ടാഗോറിന്റെ ജന്മസ്ഥലമായ ജൊറങ്കോയില്‍ സ്ഥാപിച്ചത് പുതിയ വിവാദങ്ങള്‍ സൃഷടിക്കുകയാണ്. ഫ്‌ളക്‌സ് ബോര്‍ഡില്‍ രബീന്ദ്രനാഥ് ടാഗോറിന്റെ ചിത്രത്തിന് മുകളിലായിട്ടാണ് അമിത് ഷായുടെ ചിത്രം. ഇതില്‍ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസും വിദ്യാര്‍ത്ഥി സംഘടനകളും രംഗത്തെത്തി. ഈ പ്രവൃത്തി അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്.

‘ഒമിത് ഷായും പുറത്തുള്ളവരും ടാഗോറിനെ അപമാനിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന’ പ്ലക്കാര്‍ഡുകളും പ്രവര്‍ത്തകര്‍ ഉയര്‍ത്തി. ജനവികാരം മാനിക്കാതെ ശാന്തിനികേതലിലും ബോല്‍പൂരിലും ഇത്തരം ഫള്ക്‌സുകള്‍ ഉയര്‍ത്തുന്നത് ടാഗോറിനെ അപമാനിക്കലാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ശശി പജ്ഞ പറഞ്ഞു.
ഫ്‌ളക്‌സില്‍ അമിത്ഷാക്ക് പുറമേ ബോല്‍പൂരില്‍ നിന്നുള്ള മുന്‍ തൃണമൂല്‍ എംപി അനുപം ഹസ്രയുടെ ഫോട്ടോയുമുണ്ട്. 2019 ല്‍ ബിജെപിയില്‍ ചേര്‍ന്ന അനുപം ഹസ്ര ഇപ്പോള്‍ പാര്‍ട്ടി ദേശീയ സെക്രട്ടറിയാണ്. കാവി നിറത്തിലാണ് ഫ്‌ളക്‌സിന്റെ പശ്ചാത്തലം.
എന്നാല്‍ തങ്ങള്‍ ഇത്തരമൊരു ഫ്‌ളക്‌സ് ഉയര്‍ത്തിയിട്ടില്ലെന്നാണ് ബിജെപി നിലപാട്. അമിത്് ഷായുടെ സന്ദര്‍ശനത്തിന് മങ്ങലേല്‍പ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന് കരുതുകൂട്ടിയുള്ള നീക്കമാണ് ഇതെന്നാണ് ബിജെപി ആരോപണം. ഇത്തരമൊരു പ്രശ്‌നം ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടയുടനെ അത് നീക്കം ചെയ്യുന്ന പ്രവര്‍ത്തിയില്‍ മു്ന്നിലുണ്ടായിരുന്നു ബിജെപി പ്രവര്‍ത്തകരാണെന്നും ബിജെപി നേതാവ് പ്രതികരിച്ചു.