Top

‘നെറ്റ് കിട്ടാത്തതു കൊണ്ട് ജോസഫൈന്റെ പരാമര്‍ശം കണ്ടില്ല’; തെറ്റു പറ്റിയെങ്കില്‍ അത് പറയാന്‍ തയാറാകണമെന്ന് പി കെ ശ്രീമതി

മോശമായി സംസാരിച്ചിട്ടുണ്ടെങ്കില്‍ അത് വിശദീകരിക്കാന്‍ വനിത കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ തയ്യാറാകണമെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് പികെ ശ്രീമതി. തെറ്റു പറ്റിയെങ്കില്‍ അത് പറയാന്‍ തയാറാകണമെന്നും ശ്രീമതി പറഞ്ഞു. സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങളെ കുറിച്ചുള്ള പരാതികള്‍ കേള്‍ക്കുന്നതിനായി ഒരു ചാനല്‍ പരിപാടിയില്‍ സംസാരിക്കവെ പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയ ജോസഫൈന്‍റെ പ്രതികരണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി മുന്‍ മന്ത്രികൂടിയായ പികെ ശ്രീമതി രംഗത്തെത്തിയത്. നെറ്റ് കിട്ടാത്തതു കൊണ്ട് ജോസഫൈന്റെ പരാമര്‍ശം കാണാന്‍ കഴിഞ്ഞിരുന്നില്ല. മോശമായി […]

24 Jun 2021 5:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘നെറ്റ് കിട്ടാത്തതു കൊണ്ട് ജോസഫൈന്റെ പരാമര്‍ശം കണ്ടില്ല’; തെറ്റു പറ്റിയെങ്കില്‍ അത് പറയാന്‍ തയാറാകണമെന്ന് പി കെ ശ്രീമതി
X

മോശമായി സംസാരിച്ചിട്ടുണ്ടെങ്കില്‍ അത് വിശദീകരിക്കാന്‍ വനിത കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ തയ്യാറാകണമെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് പികെ ശ്രീമതി. തെറ്റു പറ്റിയെങ്കില്‍ അത് പറയാന്‍ തയാറാകണമെന്നും ശ്രീമതി പറഞ്ഞു. സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങളെ കുറിച്ചുള്ള പരാതികള്‍ കേള്‍ക്കുന്നതിനായി ഒരു ചാനല്‍ പരിപാടിയില്‍ സംസാരിക്കവെ പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയ ജോസഫൈന്‍റെ പ്രതികരണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി മുന്‍ മന്ത്രികൂടിയായ പികെ ശ്രീമതി രംഗത്തെത്തിയത്.

നെറ്റ് കിട്ടാത്തതു കൊണ്ട് ജോസഫൈന്റെ പരാമര്‍ശം കാണാന്‍ കഴിഞ്ഞിരുന്നില്ല. മോശമായി സംസാരിച്ചിട്ടുണ്ടെങ്കില്‍ അത് ജോസഫൈന്‍ വിശദീകരിക്കണം. തെറ്റു പറ്റിയെങ്കില്‍ അത് പറയാന്‍ തയാറാകണം. പരാതിക്കാരോട് നല്ല നിലയില്‍ പെരുമാറണം എന്നതാണ് നിലപാടെന്നും പി കെ ശ്രീമതി വ്യക്തമാക്കി.

സ്ത്രീകളുടെ പരാതികള്‍ കേള്‍ക്കുന്നതിനായി പങ്കെടുത്ത പരിപാടിയില്‍ ആയിരുന്നു പരാതിക്കാരിയോട് വനിത കമ്മീഷന്‍ അധ്യക്ഷ രൂക്ഷമായി സംസാരിച്ചത്. തനിക്ക് ഭര്‍ത്താവില്‍ നിന്നും ഭര്‍തൃവീട്ടുകാരില്‍ നിന്നും നേരിടേണ്ടി വന്ന ക്രൂരതകളെകുറിച്ച് തുറന്നുപറഞ്ഞ യുവതിയോട് എന്തുകൊണ്ട് പൊലീസില്‍ അറിയിച്ചില്ലായെന്ന ചോദ്യത്തിന് താന്‍ ആരോടും പറഞ്ഞില്ലായെന്നായിരുന്നു മറുപടി. പെട്ടെന്ന് ക്ഷുഭിതയായി എങ്കില്‍ അനുഭവിച്ചോളൂ എന്നായിരുന്നു എംസി ജോസഫൈന്റെ പ്രതികരണം. കൊടുത്ത സ്ത്രീധനം തിരിച്ചുകിട്ടാനും നഷ്ടപരിഹാരം കിട്ടാനും കുടുംബ കോടതി വഴി നിയമപരമായി മൂവ് ചെയ്യുക. വേണമെങ്കില്‍ വനിതാ കമ്മീഷന് ഒരു പരാതിയും അയച്ചോ. പക്ഷെ അയാള്‍ വിദേശത്താണല്ലോ. പറഞ്ഞത് മനസിലായോ.’ എന്നുമായിരുന്നു എംസി ജോസഫൈന്‍ സ്വീകരിച്ച നിലപാട്.

ALSO READ: ‘വലിയ സമ്മര്‍ദ്ദമാണ്, ചിലപ്പോള്‍ ബോള്‍ഡായൊക്കെ സംസാരിക്കേണ്ടി വരും’; വിമര്‍ശനങ്ങളോട് എംസി ജോസഫൈന്‍

ജോസഫൈന്റെ പെരുമാറ്റത്തിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ജോസഫൈനെ തല്‍സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും എ ഐഎസ്എഫും ഉള്‍പ്പെടെ നിരവധിപേരാണ് നിരവധി പ്രസ്ഥാനങ്ങളും രാഷ്ട്രീയ സാമൂഹിക നേതാക്കളുമാണ് രംഗത്തെത്തിയിരിക്കുന്നത്.

ALSO READ: ‘സീരിയലിലെ ദുഷ്ട കഥാപാത്രമായ ‘അമ്മായിയമ്മയല്ല’, വനിതാ കമ്മീഷനാണ്’; എംസി ജോസഫൈനെതിരെ വ്യാപക പ്രതിഷേധം

Next Story