എംബി രാജേഷിനെ തോല്‍പ്പിക്കാന്‍ വോട്ട് മറിച്ചോ?; പികെ ശശിയുടെ മറുപടി ഇങ്ങനെ
പാലക്കാട്: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് എംപിയായിരുന്ന എംബി രാജേഷ് പരാജയപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വലിയ തോതില്‍ വോട്ട് ലഭിച്ചതായിരുന്നു എംബി രാജേഷിന്റെ തോല്‍വിക്ക് കാരണം. ഈ വോട്ട് മറിയലിന് പിന്നില്‍ ഷൊര്‍ണ്ണൂര്‍ എംഎല്‍എയും സിപി ഐഎം മുതിര്‍ന്ന നേതാവ് പികെ ശശിയാണെന്ന് അന്ന് പാര്‍ട്ടിക്കകത്ത് ആരോപണമുയര്‍ന്നിരുന്നു. ആ ആരോപണത്തോട് പികെ ശശി മറ്റൊരു തെരഞ്ഞെടുപ്പ് മുന്നില്‍ നില്ക്കവേ പ്രതികരിച്ചിരിക്കുകയാണ്. ജീവിതത്തില്‍ ഇതേ വരെ ആരെയും ഒറ്റു കൊടുത്തിട്ടില്ലെന്ന് പറഞ്ഞ […]

പാലക്കാട്: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് എംപിയായിരുന്ന എംബി രാജേഷ് പരാജയപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വലിയ തോതില്‍ വോട്ട് ലഭിച്ചതായിരുന്നു എംബി രാജേഷിന്റെ തോല്‍വിക്ക് കാരണം. ഈ വോട്ട് മറിയലിന് പിന്നില്‍ ഷൊര്‍ണ്ണൂര്‍ എംഎല്‍എയും സിപി ഐഎം മുതിര്‍ന്ന നേതാവ് പികെ ശശിയാണെന്ന് അന്ന് പാര്‍ട്ടിക്കകത്ത് ആരോപണമുയര്‍ന്നിരുന്നു. ആ ആരോപണത്തോട് പികെ ശശി മറ്റൊരു തെരഞ്ഞെടുപ്പ് മുന്നില്‍ നില്ക്കവേ പ്രതികരിച്ചിരിക്കുകയാണ്.
ജീവിതത്തില്‍ ഇതേ വരെ ആരെയും ഒറ്റു കൊടുത്തിട്ടില്ലെന്ന് പറഞ്ഞ പികെ ശശി എംബി രാജേഷിന്റെ തോല്‍വിക്ക് പിന്നില്‍ താനാണെന്ന ആരോപണം തള്ളി. ആരെയും ചതിച്ചിട്ടില്ലെന്നും നാളെയും ആരെയും ചതിക്കില്ലെന്നുമാണ് പികെ ശശിയുടെ പ്രതികരണം.
ലൈംഗിക പീഡനാരോപണത്തില്‍ തന്റെ ശരിയും തെറ്റും പാര്‍ട്ടി തീരുമാനിക്കും. പാര്‍ട്ടി തെറ്റ് ചൂണ്ടിക്കാണിച്ചാല്‍ അത് പൂര്‍ണ്ണമായും അംഗീകരിക്കും. രാഷ്ട്രീയ ജീവിതത്തില്‍ നിരാശപ്പെടേണ്ടതൊന്നും ചെയ്തിട്ടില്ലെന്നും പറഞ്ഞു.
പികെ ശശി ഇത്തവണ മത്സരിച്ചേക്കില്ല. സംഘടന രംഗത്ത് നേതൃസ്ഥാനത്തേക്ക് വരാന്‍ സാധ്യതയുള്ളതിനാലാണിത്.പാലക്കാട് ജില്ലയിലെ രണ്ട് നിയോജക മണ്ഡലങ്ങളില്‍ മുന്‍ ലോക്സഭ എംപിമാരെ മത്സരത്തിനിറക്കാന്‍ ആലോചനയിലാണ് സിപിഐഎം. മലമ്പുഴ, കോങ്ങാട് നിയോജക മണ്ഡലങ്ങളിലാണ് മുന്‍ എംപിമാരെ മത്സരത്തിനിറക്കാന്‍ ആലോചിക്കുന്നത്.
മലമ്പുഴയില്‍ എന്‍എന്‍ കൃഷ്ണദാസിനെയും കോങ്ങാട് എസ് അജയകുമാറിനെയുമാണ് പരിഗണിക്കുന്നത്. മുന്‍ എംപി എംബി രാജേഷിന്റെ പേര് മലമ്പുഴ മണ്ഡലത്തില്‍ നേരത്തെ കേട്ടിരുന്നുവെങ്കിലും ഇപ്പോള്‍ കൃഷ്ണദാസിന്റെ പേരിനാണ് മുന്‍തൂക്കം. എംബി രാജേഷ് തൃത്താലയില്‍ മത്സരിക്കുമോ എന്നതില്‍ ഇപ്പോള്‍ വ്യക്തതയില്ല.
പുതുശ്ശേരി ഏരിയ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ്, ജില്ലാ കമ്മറ്റിയംഗം അഡ്വ ഗോകുല്‍ദാസ് എന്നിവര്‍ മലമ്പുഴ മണ്ഡലത്തിലെ പരിഗണന പട്ടികയില്‍ ഈ ഘട്ടത്തിലില്ല. സുഭാഷ് ചന്ദ്രബോസിന് മലമ്പുഴ മണ്ഡലത്തിന്റെയും ഗോകുല്‍ദാസിന് കോങ്ങാട് മണ്ഡലത്തിന്റെയും ഉത്തരവാദിത്വം നല്‍കിയിട്ടുണ്ട്. നേരത്തെ പല തവണ പരിഗണിക്കപ്പെട്ടിട്ടുള്ള എ പ്രഭാകരന്റെ പേര് ഇത്തവണ പട്ടികയിലിടം നേടിയിട്ടില്ല.
ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രന് ഇത്തവണ മത്സരിച്ചേക്കും. ഷൊര്‍ണ്ണൂര്‍, മലമ്പുഴ മണ്ഡലങ്ങളില്‍ അദ്ദേഹത്തിന്റെ പേര് പറഞ്ഞു കേള്‍ക്കുന്നു.
മന്ത്രി എകെ ബാലന് ഇത്തവണ സ്ഥാനാര്‍ത്ഥിയായേക്കില്ല. നാല് തവണ മത്സരത്തിനിറങ്ങിയതിനാലാണ് അദ്ദേഹം പിന്മാറിയേക്കുക. ബാലന് പകരം തരൂരില്‍ അഡ്വ ശാന്തകുമാരിയെ മത്സരിപ്പിച്ചേക്കും.