Top

‘രാജിവെക്കാനാണ് പോകുന്നത്, എതിര്‍പ്പിനൊന്നും പ്രസക്തിയില്ല’: പികെ കുഞ്ഞാലിക്കുട്ടി

ഇന്നോ നാളെയോ ലോക്‌സഭാ എംപി സ്ഥാനം രാജിവെക്കുമെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലികുട്ടി. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നതിനാണ് രാജിയെന്നും വിഷയത്തില്‍ പാര്‍ട്ടിയില്‍ നിന്ന് ഉയരുന്ന എതിര്‍പ്പിന് പ്രസക്തിയില്ലെന്നും കുഞ്ഞാലിക്കുട്ടി റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. ‘ഇന്നോ നാളെയോ രാജിവെക്കും. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം അനുസരിച്ചാണിത്. മറ്റ് കാര്യങ്ങളൊന്നും തീരുമാനിച്ചിട്ടില്ല. ദേശീയ രാഷ്ട്രീയത്തില്‍ നിന്നും മടങ്ങി വരണം, സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകണം എന്നാണ് നേതൃത്വത്തിന്റെ നിര്‍ദേശം. അതിന്റെ അടിസ്ഥാനത്തിലാണ് രാജി. പാര്‍ട്ടിയിലെ […]

2 Feb 2021 10:38 PM GMT

‘രാജിവെക്കാനാണ് പോകുന്നത്, എതിര്‍പ്പിനൊന്നും പ്രസക്തിയില്ല’: പികെ കുഞ്ഞാലിക്കുട്ടി
X

ഇന്നോ നാളെയോ ലോക്‌സഭാ എംപി സ്ഥാനം രാജിവെക്കുമെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലികുട്ടി. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നതിനാണ് രാജിയെന്നും വിഷയത്തില്‍ പാര്‍ട്ടിയില്‍ നിന്ന് ഉയരുന്ന എതിര്‍പ്പിന് പ്രസക്തിയില്ലെന്നും കുഞ്ഞാലിക്കുട്ടി റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.

‘ഇന്നോ നാളെയോ രാജിവെക്കും. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം അനുസരിച്ചാണിത്. മറ്റ് കാര്യങ്ങളൊന്നും തീരുമാനിച്ചിട്ടില്ല. ദേശീയ രാഷ്ട്രീയത്തില്‍ നിന്നും മടങ്ങി വരണം, സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകണം എന്നാണ് നേതൃത്വത്തിന്റെ നിര്‍ദേശം. അതിന്റെ അടിസ്ഥാനത്തിലാണ് രാജി. പാര്‍ട്ടിയിലെ എതിര്‍പ്പിനൊന്നും പ്രസക്തിയില്ല. വര്‍ക്കിംഗ് കമ്മിറ്റിയും ദേശീയ കമ്മിറ്റിയും തീരുമാനിച്ചതാണ്. വിഷയത്തില്‍ ചര്‍ച്ച കഴിഞ്ഞതാണ്. ഇപ്പോള്‍ നടപടിക്രമം മാത്രമാണ് നടക്കുന്നത്.’ പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവനെതിരേയും കുഞ്ഞാലികുട്ടി രൂക്ഷവിമര്‍ശനം ഉന്നയിച്ചു. ലീഗിനെ സംബന്ധിച്ച വിജയരാഘവന്റെ പ്രസ്താവന അതിരുകടന്നുവെന്ന് അവര്‍ക്ക് തന്നെ മനസിലായിട്ടുണ്ട്. ലീഗുമായി ബന്ധപ്പെട്ട് ഇത്തരം ആരോപണങ്ങളൊന്നും നിലനില്‍ക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. മീഡിയവണിനോടായിരുന്നു കുഞ്ഞാലികുട്ടിയോടുള്ള പ്രതികരണം.

എംപി സ്ഥാനം രാജിവെക്കുന്നതിനായി കുഞ്ഞാലികുട്ടി ഡല്‍ഹിയിലേക്ക് പുറപ്പെട്ടിരിക്കുകയാണ്. അതേസമയം കുഞ്ഞാലികുട്ടി മത്സരിക്കുന്നത് സംബന്ധിച്ച് ഇതുവരേയും അന്തിമ തീരുമാനം ആയിട്ടില്ല. കുഞ്ഞാലികുട്ടിയെ മത്സരിപ്പിക്കുന്നത് സംബന്ധിച്ച് ഇതിനകം യുഡിഎഫിലും ലീഗിലും ചര്‍ച്ചകള്‍ സജീവമായി കഴിഞ്ഞു. മത്സരിക്കാതെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ അദ്ദേഹത്തിന്റെ സാനിധ്യം ഉപയോഗിക്കണമെന്നാണ് ഒരുപക്ഷത്തിന്റെ വാദം. അതേസമയം കുഞ്ഞാലികുട്ടിയെ മത്സരിപ്പിച്ച് തെരഞ്ഞെടുപ്പ് മത്സരം സജീവമാക്കണമെന്ന് മറുഭാഗം വാദിക്കുന്നു. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ കുഞ്ഞാലിക്കുട്ടിയെ സംസ്ഥാനത്ത് ആവശ്യമാണെന്നാണ് ലീഗ് നേതൃത്വത്തിന്റെ നിലപാട്.

കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീത്തിലേക്ക് തിരിച്ചെത്തണമെന്ന് ലീഗ് ഉന്നതാധികാര സമിതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ തെരഞ്ഞെടുപ്പുകളുടെ ചുമതല കുഞ്ഞാലിക്കുട്ടിയെ ഏല്‍പിക്കുകയും ചെയ്തിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാന്‍ കഴിയാനാതിരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ലീഗ് കുഞ്ഞാലിക്കുട്ടിയെപ്പോലെ ശക്തനായ നേതാവിനെ സംസ്ഥാനത്തെത്തിക്കാന്‍ ശ്രമിക്കുന്നത്.

Next Story