പികെ കുഞ്ഞനന്തന്റെ ഭാര്യ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി
കണ്ണൂര്‍: ടിപി ചന്ദ്രശേഖരന് വധക്കേസ് പ്രതിയും സിപിഐഎം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗവുമായ പികെ കുഞ്ഞനന്തന്റെ ഭാര്യയും തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നു. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തില്‍ കൊളവല്ലൂര്‍ ഡിവിഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നത്. നേരത്തെ കുന്നോത്ത് പറമ്പ് പഞ്ചായത്തില്‍ നാലാം വാര്‍ഡില്‍ നിന്നും മത്സരിച്ച് വിജയിച്ചിരുന്നു. ജനാധിപത്യ മഹിള അസോസിയേഷന് പാനൂര്‍ ഏരിയാ വൈസ് പ്രസിഡന്റ്, സിപിഐഎം കുന്നോത്ത് പറമ്പ് ലോക്കല്‍ കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ടിപി ചന്ദ്രശേഖരന് വധക്കേസില്‍ 13 ാം […]

കണ്ണൂര്‍: ടിപി ചന്ദ്രശേഖരന് വധക്കേസ് പ്രതിയും സിപിഐഎം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗവുമായ പികെ കുഞ്ഞനന്തന്റെ ഭാര്യയും തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നു.
കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തില്‍ കൊളവല്ലൂര്‍ ഡിവിഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നത്. നേരത്തെ കുന്നോത്ത് പറമ്പ് പഞ്ചായത്തില്‍ നാലാം വാര്‍ഡില്‍ നിന്നും മത്സരിച്ച് വിജയിച്ചിരുന്നു.
ജനാധിപത്യ മഹിള അസോസിയേഷന് പാനൂര്‍ ഏരിയാ വൈസ് പ്രസിഡന്റ്, സിപിഐഎം കുന്നോത്ത് പറമ്പ് ലോക്കല്‍ കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
ടിപി ചന്ദ്രശേഖരന് വധക്കേസില്‍ 13 ാം പ്രതിയായിരുന്നു കുഞ്ഞനന്തന്. കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച കുഞ്ഞനന്തന് 2020 ജൂണില്‍ ഉദര രോഗ ചികിത്സയില്‍ ഇരിക്കെ മരണപ്പെടുകയായിരുന്നു. ചികിത്സാര്‍ത്ഥം മൂന്നുമാസത്തെ ജാമ്യത്തിലിറങ്ങിയപ്പോഴാണ് മരിച്ചത്.
- TAGS:
- Local Body Election