Top

കുഞ്ഞാലിക്കുട്ടിയുടെ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് ആറ് വോട്ടുകള്‍; കൊടുവള്ളിയില്‍ പൂജ്യം വോട്ട്

മലപ്പുറം: മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് ആറ് വോട്ടുകള്‍ മാത്രം. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ആയിഷാബി ഇവിടെ 336 വോട്ടിന് ജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പത്മിനിക്കാണ് ആറ് വോട്ടുകള്‍ ലഭിച്ചത്. വാര്‍ഡില്‍ രണ്ടാം സ്ഥാനത്തെത്തിയത് ലീഗ് വിമത മൈമുനയാണ്. കെകെ ആയിഷാബി 692 വോട്ട് നേടി. മൈമുന 354 വോട്ടുകളാണ് നേടിയത്. എല്‍ഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായിരുന്നു പത്മിനിയെങ്കിലും മൈമൂന ലീഗ് വിമതയായി മത്സരിക്കാന്‍ ഇറങ്ങിയതോടെ എല്‍ഡിഎഫ് മൈമൂനയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചിരുന്നു. […]

17 Dec 2020 1:47 AM GMT

കുഞ്ഞാലിക്കുട്ടിയുടെ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് ആറ് വോട്ടുകള്‍; കൊടുവള്ളിയില്‍ പൂജ്യം വോട്ട്
X

മലപ്പുറം: മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് ആറ് വോട്ടുകള്‍ മാത്രം. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ആയിഷാബി ഇവിടെ 336 വോട്ടിന് ജയിച്ചു.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പത്മിനിക്കാണ് ആറ് വോട്ടുകള്‍ ലഭിച്ചത്. വാര്‍ഡില്‍ രണ്ടാം സ്ഥാനത്തെത്തിയത് ലീഗ് വിമത മൈമുനയാണ്. കെകെ ആയിഷാബി 692 വോട്ട് നേടി. മൈമുന 354 വോട്ടുകളാണ് നേടിയത്.

എല്‍ഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായിരുന്നു പത്മിനിയെങ്കിലും മൈമൂന ലീഗ് വിമതയായി മത്സരിക്കാന്‍ ഇറങ്ങിയതോടെ എല്‍ഡിഎഫ് മൈമൂനയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചിരുന്നു. ഇക്കാര്യം വാര്‍ത്താക്കുറിപ്പിലൂടെ വോട്ടര്‍മാരെ അറിയിക്കുകയും ചെയ്തു. പത്മിനിയുടെ സ്ഥാനാര്‍ത്ഥിത്വം മരവിപ്പിച്ചുകൊണ്ടായിരുന്നു നീക്കം. എന്നാല്‍, നാമനിര്‍ദ്ദേശ പത്രിക ആദ്യമേ സമര്‍പ്പിച്ചിരുന്നതുകൊണ്ട് ബാലറ്റില്‍ പത്മിനിയുടെ പേരുമുണ്ടായി. ഇങ്ങനെയാണ് പത്മിനിക്ക് ഇവിടെ ആറ് വോട്ട് മാത്രമായത്.

കൊടുവള്ളി നഗരസഭാ ചുണ്ടപ്പുറം വാര്‍ഡില്‍ എല്‍ഡിഎഫിന് പൂജ്യം വോട്ടാണ് ലഭിച്ചത്. കാരാട്ട് ഫൈസലാണ് ഇവിടെ വിജയിച്ചത്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഒരു വോട്ടുപോലും ലഭിച്ചില്ല. ഫൈസലിന്റെ അപരന് ഏഴ് വോട്ടുകള്‍ ലഭിച്ചു. 568 വോട്ടുകളാണ് കാരാട്ട് ഫൈസല്‍ നേടിയത്.

സ്വര്‍ണകടത്ത് കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് എല്‍ഡിഎഫ് ഫൈസലിന് സീറ്റ് നിഷേധിച്ചിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആദ്യ പ്രഖ്യാപനം നടന്നിരുന്നെങ്കിലും പിന്നീട് സംസ്ഥാന നേതൃത്വം ഇടപെട്ട് ഇത് പിന്‍വലിക്കുകയായിരുന്നു. ഇതോടൊണ് അദ്ദേഹം സ്വതന്ത്രനായി മത്സരിച്ചത്.

Next Story