Top

കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിക്കും, എംപി സ്ഥാനം രാജിവെച്ച് തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും

കേരളരാഷ്ട്രീയത്തില്‍ സജീവമാവൊനൊരുങ്ങി പികെ കുഞ്ഞാലിക്കുട്ടി എംപി. എംപി സ്ഥാനം രാജിവെക്കുന്നെന്നും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ലീഗ് നേതൃത്വത്തിന്റെ യോഗത്തില്‍ തീരുമാനിച്ചു. നിയമ സഭാതെരഞ്ഞെടുപ്പിനോടൊപ്പം ലോകസഭ ഉപതെരഞ്ഞെടുപ്പും വരും വിധമാവും രാജി നല്‍കുക. കുഞ്ഞാലിക്കുട്ടിയും എംകെ മുനീറും തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനം. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് എത്തുന്നത് പാര്‍ട്ടി തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി പത്രസമ്മേളനത്തില്‍ പറഞ്ഞു. ലീഗിനെപറ്റി തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ പരിഹരിക്കും എന്നും വിട്ടുവീഴ്ച ചെയ്ത പാര്‍ട്ടിയാണ് മുസ്‌ലിം ലീഗെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നേരത്തെ വാര്‍ത്തകള്‍ തെറ്റാണെന്നായിരുന്നു ലീഗ് […]

23 Dec 2020 4:16 AM GMT

കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിക്കും, എംപി സ്ഥാനം രാജിവെച്ച് തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും
X

കേരളരാഷ്ട്രീയത്തില്‍ സജീവമാവൊനൊരുങ്ങി പികെ കുഞ്ഞാലിക്കുട്ടി എംപി. എംപി സ്ഥാനം രാജിവെക്കുന്നെന്നും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ലീഗ് നേതൃത്വത്തിന്റെ യോഗത്തില്‍ തീരുമാനിച്ചു. നിയമ സഭാതെരഞ്ഞെടുപ്പിനോടൊപ്പം ലോകസഭ ഉപതെരഞ്ഞെടുപ്പും വരും വിധമാവും രാജി നല്‍കുക. കുഞ്ഞാലിക്കുട്ടിയും എംകെ മുനീറും തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനം.

സംസ്ഥാന രാഷ്ട്രീയത്തിലേക്ക് എത്തുന്നത് പാര്‍ട്ടി തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി പത്രസമ്മേളനത്തില്‍ പറഞ്ഞു. ലീഗിനെപറ്റി തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ പരിഹരിക്കും എന്നും വിട്ടുവീഴ്ച ചെയ്ത പാര്‍ട്ടിയാണ് മുസ്‌ലിം ലീഗെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നേരത്തെ വാര്‍ത്തകള്‍ തെറ്റാണെന്നായിരുന്നു ലീഗ് നേതൃത്വം പ്രതികരിച്ചത്. ഇതിനെക്കുറിച്ച് ലീഗ് നേതൃത്വം ഇപ്പോള്‍ ചര്‍ച്ച നടത്തുകയാണെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.

Next Story