Top

‘യുഡിഎഫിനും പാര്‍ട്ടിക്കും പുതുജീവന്‍ നല്‍കുന്ന തീരുമാനം’; കെ എസിന് ആശംസയുമായി കുഞ്ഞാലിക്കുട്ടി

കെ സുധാകരനെ കെപിസിസി അധ്യക്ഷനായി നിയമിച്ചുകൊണ്ടുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് പി കെ കുഞ്ഞലിക്കുട്ടി. മുസ്ലീം ലീഗിനെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷകരമായ തീരുമാനമാണെന്നും ഇതുവഴി യുഡിഎഫിനും പാര്‍ട്ടിക്കും പുതുജീവന്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വളരെ സ്വീകാര്യനായ നേതാവാണ് കെ സുധാകരന്‍. പാര്‍ട്ടിയും അണികളുമായി നല്ല ബന്ധമാണ് അദ്ദേഹത്തിനുള്ളത്. കോണ്‍ഗ്രസ് ശക്തിപ്പെട്ടാലെ യുഡിഎഫ് ശക്തിപ്പെടുകയുള്ളുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കെ സുധാകരന് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ട് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമ ചന്ദ്രന്‍ അടക്കമുള്ള നേതാക്കളും രംഗത്തെത്തിയിരുന്നു. ഹൈക്കമാന്റ് […]

8 Jun 2021 7:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘യുഡിഎഫിനും പാര്‍ട്ടിക്കും പുതുജീവന്‍ നല്‍കുന്ന തീരുമാനം’; കെ എസിന് ആശംസയുമായി കുഞ്ഞാലിക്കുട്ടി
X

കെ സുധാകരനെ കെപിസിസി അധ്യക്ഷനായി നിയമിച്ചുകൊണ്ടുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് പി കെ കുഞ്ഞലിക്കുട്ടി. മുസ്ലീം ലീഗിനെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷകരമായ തീരുമാനമാണെന്നും ഇതുവഴി യുഡിഎഫിനും പാര്‍ട്ടിക്കും പുതുജീവന്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

വളരെ സ്വീകാര്യനായ നേതാവാണ് കെ സുധാകരന്‍. പാര്‍ട്ടിയും അണികളുമായി നല്ല ബന്ധമാണ് അദ്ദേഹത്തിനുള്ളത്. കോണ്‍ഗ്രസ് ശക്തിപ്പെട്ടാലെ യുഡിഎഫ് ശക്തിപ്പെടുകയുള്ളുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കെ സുധാകരന് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ട് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമ ചന്ദ്രന്‍ അടക്കമുള്ള നേതാക്കളും രംഗത്തെത്തിയിരുന്നു. ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നുവെന്ന് നേതാക്കള്‍ പറഞ്ഞു.

താന്‍ ഒരു പേരും ഹൈക്കമാന്‍ഡിനോട് പറഞ്ഞില്ലെന്നും ഉമ്മന്‍ചാണ്ടി പ്രഖ്യാപനത്തിന് പിന്നാലെ വ്യക്തമാക്കി. ഗ്രൂപ്പടിസ്ഥാനത്തിലല്ല കാര്യങ്ങള്‍ തീരുമാനിച്ചത്. കോണ്‍ഗ്രസിനും യുഡിഎനും സുധാകരന്റെ വരവ് ഗുണം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങിയ കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ ഉണ്ടായ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലായിരുന്നു കെ സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്.

ALSO READ: കോണ്‍ഗ്രസിനെ സെമി കേഡര്‍ സ്വഭാവത്തിലേക്ക് കൊണ്ടുവരുമെന്ന് കെ സുധാകരന്‍; ‘കുത്തഴിഞ്ഞ രീതികള്‍ മാറ്റും’

ഗ്രൂപ്പുകള്‍ക്കും വ്യക്തിതാല്പര്യങ്ങള്‍ക്കും അതീതമായി പാര്‍ട്ടി താല്പര്യവും ജനതാല്പര്യവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്തി ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകാന്‍ സുധാകരന് കഴിയട്ടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ പറഞ്ഞു. കെ പി സി സി പ്രസിഡന്റായി നിയോഗിക്കപ്പെട്ട കെ സുധാകരന് ഹാര്‍ദ്ദമായ അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: ‘ഗ്രൂപ്പുകളെ സഹകരിപ്പിക്കാന്‍ എനിക്കറിയാം; 50 കൊല്ലമായി ഈ പണി തുടങ്ങിയിട്ട്’; കെ സുധാകരന്‍

കേരളത്തില്‍ കോണ്‍ഗ്രസിന് മാറ്റത്തിന്റെ സമയമാണെന്നായിരുന്നു സുധാകരന്റെ വീട്ടിലെത്തി ആശംസ അറിയിച്ച ശേഷം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടത്.

Next Story