Top

മലങ്കര കത്തോലിക്കാ സഭാ അധ്യക്ഷനുമായി ചര്‍ച്ച നടത്തി പികെ കുഞ്ഞാലിക്കുട്ടി

മലങ്കര കത്തോലിക്കാ സഭാ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമസ് കതോലിക്കാ ബാവയുമായി മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംപി ചര്‍ച്ച നത്തി. സൗഹൃദം ഊട്ടിയുറപ്പിക്കാനാണ് സന്ദര്‍ശനമെന്ന് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ഒപ്പം രാഷട്രീയ വിഷയങ്ങളും കര്‍ദിനാളുമായി കുഞ്ഞാലിക്കുട്ടി സംസാരിച്ചു. എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നമുണ്ടെങ്കില്‍ പരിഹരിക്കുമെന്ന് ഉറപ്പു നല്‍കിയെന്നും എംപി കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ക്രിസ്മസ് ദിനത്തില്‍ താമരശ്ശേരി ബിഷപ്പിനെ മുസ്ലിം ലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചിരുന്നു. പികെ കുഞ്ഞാലിക്കുട്ടി സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരാണ് […]

29 Dec 2020 1:46 AM GMT

മലങ്കര കത്തോലിക്കാ സഭാ അധ്യക്ഷനുമായി ചര്‍ച്ച നടത്തി പികെ കുഞ്ഞാലിക്കുട്ടി
X

മലങ്കര കത്തോലിക്കാ സഭാ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമസ് കതോലിക്കാ ബാവയുമായി മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംപി ചര്‍ച്ച നത്തി. സൗഹൃദം ഊട്ടിയുറപ്പിക്കാനാണ് സന്ദര്‍ശനമെന്ന് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ഒപ്പം രാഷട്രീയ വിഷയങ്ങളും കര്‍ദിനാളുമായി കുഞ്ഞാലിക്കുട്ടി സംസാരിച്ചു. എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നമുണ്ടെങ്കില്‍ പരിഹരിക്കുമെന്ന് ഉറപ്പു നല്‍കിയെന്നും എംപി കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ക്രിസ്മസ് ദിനത്തില്‍ താമരശ്ശേരി ബിഷപ്പിനെ മുസ്ലിം ലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചിരുന്നു. പികെ കുഞ്ഞാലിക്കുട്ടി സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരാണ് മാര്‍ റെമേജിയോസ് ഇഞ്ചനാനിയലുമായി കൂടിക്കാഴ്ച നടത്തിയത്. തദ്ദേശതെരഞ്ഞെടുപ്പില്‍ നേരിടേണ്ടിവന്ന തിരിച്ചടിക്ക് പിന്നാലെ ക്രൈസ്തവ സഭാ നേതൃത്വവുമായി ചര്‍ച്ച നടത്താന്‍ നേരത്തെ മുസ്ലീം ലീഗ് നേതൃത്വം തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൂടിക്കാഴ്ച.

ക്രൈസ്തവ വിഭാഗങ്ങളില്‍ മുസ്ലീം സമുദായത്തിനെതിരെ അഭിപ്രായ വ്യതാസങ്ങള്‍ രൂപപ്പെട്ടത് തെരഞ്ഞെടുപ്പില്‍ പിന്നോട്ടടിക്ക് കാരണമായി എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ലീഗിന്റെ നീക്കങ്ങള്‍.

യുഡിഎഫില്‍ മുസ്ലീം ലീഗ് അമിതമായി സ്വാധീനം ചെലുത്തുകയാണ് എന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് ലീഗിന് കിട്ടുന്ന പരിഗണന ക്രൈസ്തവര്‍ക്ക് ലഭിക്കുന്നില്ല എന്ന പരിഭവവും പലതവണയായി പ്രകടമായിട്ടുള്ളതുമാണ്. സര്‍ക്കാരിന്റെ മുന്നോക്കക്കാരിലെ പിന്നോക്ക സംവരണത്തിനെതിരെ ലീഗ് മുന്നിട്ടിറങ്ങിയപ്പോളും ഈ രോഷം പ്രകടമായിരുന്നു.

ലൗ ജിഹാദ് വിഷയം, വെല്‍ഫെയര്‍ ബന്ധം, ഹാഗിയ സോഫിയ തുടങ്ങി മറ്റു വിഷയങ്ങളിലും ഇരു വിഭാഗത്തിനുനിടയില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടായിരുന്നതിനാല്‍ ഈ വിഷയങ്ങളും പരിഗണിച്ച് ക്രിസ്ത്യന്‍ വിഭാഗത്തെ അനുനയിപ്പിക്കാന്‍ ലീഗ് നേതൃത്വം ശ്രമിക്കുമെന്നാണ് സൂചന.

Next Story