Top

‘പ്രതിപക്ഷം പരിപൂർണ പിന്തുണ നൽകി, ആരോ​ഗ്യമന്ത്രിക്ക് പുല്ലുവില’; വീണാ ജോർജിനെതിരെ കുഞ്ഞാലിക്കുട്ടി

ഒരു വാക്കൌട്ട് പോലുമില്ലാതെ സർക്കാരിന് പൂർണ പിന്തുണ കൊടുത്തു. ആ സ്പിരിറ്റിലാണ് അവതരിപ്പിച്ചത്. പക്ഷേ മന്ത്രിക്ക് പുല്ലുവില. ഒരു സഹകരണവും വേണ്ട. ഇങ്ങനെയുണ്ടോ ഇടപാട്?

2 Jun 2021 6:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘പ്രതിപക്ഷം പരിപൂർണ പിന്തുണ നൽകി, ആരോ​ഗ്യമന്ത്രിക്ക് പുല്ലുവില’; വീണാ ജോർജിനെതിരെ കുഞ്ഞാലിക്കുട്ടി
X

തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ ഉപനേതാവ് ഡോ. എംകെ മുനീർ അവതരിപ്പിച്ച അടിയന്തര പ്രമയേത്തിന് ആരോഗ്യ മന്ത്രി വീണ ജോർജ് നടത്തിയ പ്രതികരണത്തിൽ വിമർശനവുമായി മുസ്ലിം ലീ​ഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. പ്രതിപക്ഷം നൽകിയ പിന്തുണയ്ക്ക് ആരോ​ഗ്യമന്ത്രി പുല്ലുവില മാത്രമാണ് നൽകിയതെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആരോ​ഗ്യമന്ത്രിയുടെ പ്രതികരണം ഖേദകരമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒരു ഡോക്ടറെന്ന നിലയിൽ വളരെ പ്രഫഷണലായിട്ടാണ് എംകെ മുനീർ കാര്യങ്ങൾ അവതരിപ്പിച്ചത്. ഒരു വാക്കൌട്ട് പോലുമില്ലാതെ സർക്കാരിന് പൂർണ പിന്തുണ കൊടുത്തു. ആ സ്പിരിറ്റിലാണ് അവതരിപ്പിച്ചത്. പക്ഷേ മന്ത്രിക്ക് പുല്ലുവില. ഒരു സഹകരണവും വേണ്ട. ഇങ്ങനെയുണ്ടോ ഇടപാട്? കുഞ്ഞാലിക്കുട്ടി ചോദിച്ചു.

കുഞ്ഞാലിക്കുട്ടിയുടെ വാക്കുകൾ

“ഇത് വളരെ ഖേദകരമാണ്. ബഹുമാനപ്പെട്ട മുനീർ ഒരു ഡോക്ടർ എന്ന നിലയിൽ ലോകത്തുള്ള വിവിധ കോവിഡ് വകഭേദങ്ങളെ കുറിച്ചും ഓക്സിജൻ കിട്ടിതിരിക്കുമ്പോഴുള്ള ബുദ്ധിമുട്ടിനെ കുറിച്ചും വളരെ പ്രൊഫഷണലായി അവതരിപ്പിക്കുകയാണ് ചെയ്തത്. ബാക്കി മുഴുവൻ അദ്ദേഹം പറഞ്ഞത് സഹകരണത്തെ കുറിച്ചാണ്. ഒരു വാക്കൌട്ട് പോലുമില്ലാതെ സർക്കാരിന് പൂർണ പിന്തുണ കൊടുത്തു. ആ സ്പിരിറ്റിലാണ് അവതരിപ്പിച്ചത്. പക്ഷേ മന്ത്രിക്ക് പുല്ലുവില.

ഒരു സഹകരണവും വേണ്ട. ഇങ്ങനെയുണ്ടോ ഇടപാട്? അടിയന്തര പ്രമേയം അവതരിപ്പിച്ചത് മന്ത്രിയും മറുപടി പറഞ്ഞത് മുനീറുമാണ് എന്ന് തോന്നും കേട്ടാൽ. ജനങ്ങളെ കരുതിയാണ് നിങ്ങളെ കരുതിയല്ല സഹകരിക്കുന്നത്”. പ്രതിപക്ഷ ബഹളം രൂക്ഷമായതോടെയാണ് ഇതാണോ പിന്തുണ എന്ന് വീണാ ജോർജ് തിരിച്ചടിച്ചത്.

Next Story