ലീഗ് കൂടുതല്‍ സീറ്റുകള്‍ ചോദിക്കുമോ? നല്‍കണമെന്ന മുരളീധരന്റെ പരാമര്‍ശത്തിന് കുഞ്ഞാലിക്കുട്ടിയുടെ മറുപടി
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗിന് കൂടുതല്‍ സീറ്റുകള്‍ നല്‍കണമെന്ന കെ. മുരളീധരന് എംപിയുടെ പരാമര്‍ശത്തിന് മറുപടിയുമായി പികെ കുഞ്ഞാലിക്കുട്ടി.തെരഞ്ഞെടുപ്പില്‍ ലീഗ് കൂടുതല്‍ സീറ്റ് ചോദിക്കുന്ന കാര്യം ഇതുവരെ ആലോചിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫിലെ കാര്യങ്ങള്‍ നല്ലരീതിയിലാണ് മുന്നോട്ടുപോകുന്നത്. ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ തിരുവനന്തപുരത്ത് നടത്തുന്ന ചര്‍ച്ച ആരോഗ്യകരമായ നിലയിലാണ് മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്‍സിപി മാത്രമല്ല, യുഡിഎഫിലേക്ക് കൂടുതല്‍ പാര്‍ട്ടികള്‍ വരും. സമുദായങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കാനാണ് ഇടതുപക്ഷവും ബിജെപിയും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗിന് കൂടുതല്‍ […]

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗിന് കൂടുതല്‍ സീറ്റുകള്‍ നല്‍കണമെന്ന കെ. മുരളീധരന് എംപിയുടെ പരാമര്‍ശത്തിന് മറുപടിയുമായി പികെ കുഞ്ഞാലിക്കുട്ടി.
തെരഞ്ഞെടുപ്പില്‍ ലീഗ് കൂടുതല്‍ സീറ്റ് ചോദിക്കുന്ന കാര്യം ഇതുവരെ ആലോചിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫിലെ കാര്യങ്ങള്‍ നല്ലരീതിയിലാണ് മുന്നോട്ടുപോകുന്നത്. ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ തിരുവനന്തപുരത്ത് നടത്തുന്ന ചര്‍ച്ച ആരോഗ്യകരമായ നിലയിലാണ് മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്‍സിപി മാത്രമല്ല, യുഡിഎഫിലേക്ക് കൂടുതല്‍ പാര്‍ട്ടികള്‍ വരും. സമുദായങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കാനാണ് ഇടതുപക്ഷവും ബിജെപിയും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗിന് കൂടുതല്‍ സീറ്റുകള്‍ നല്‍കണമെന്നാണ് കെ. മുരളീധരന് ആവശ്യപ്പെട്ടത്. യുഡിഎഫില്‍ നിന്നു വിട്ടുപോയ പാര്‍ട്ടികളുടെ സീറ്റ് വീതം വയ്ക്കുമ്പോള്‍ ലീഗിന് പ്രാതിനിധ്യം ഉണ്ടാകണമെന്നാണ് മുരളീധരന്റെ ആവശ്യം. കേരള കോണ്‍ഗ്രസ് എമ്മിന്റെ സീറ്റ് വീതം വയ്ക്കുമ്പോള്‍ ലീഗിനെയും പരിഗണിക്കണമെന്ന് മുരളീധരന് ആവശ്യപ്പെട്ടു. സിറ്റിംഗ് എംഎല്‍എമാര്‍ക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കണമെന്നും നാലുതവണയില്‍ കൂടുതല്‍ മത്സരിച്ച് വിജയിച്ചവര്‍ക്ക് സീറ്റ് നല്കുന്നതില് തെറ്റില്ലെന്നും മുരളീധരന് പറഞ്ഞു.
അതേസമയം, കോഴിക്കോട് ജില്ലയില്‍ അധികമായി രണ്ട് സീറ്റുകള്‍ ചോദിക്കണമെന്ന് ലീഗ് ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു. വടകര, പേരാമ്പ്ര, ബേപ്പൂര്‍ സീറ്റുകളില്‍ ഏതെങ്കിലും രണ്ട് സീറ്റുകള്‍ വേണമെന്നാണ് ലീഗിന്റെ വശ്യം. തെരഞ്ഞെടുപ്പിന് മുമ്പ് ജില്ലാ കമ്മിറ്റികളുടെ അഭിപ്രായം കേള്‍ക്കാന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദും, ബ്ദുറഹ്മാന്‍ രണ്ടത്താണിയും എത്തിയപ്പോഴാണ് കോഴിക്കോട് ജില്ലാ കമ്മറ്റി ഈ ആവശ്യം ഉന്നയിച്ചത്. കഴിഞ്ഞ തവണ മത്സരിച്ച ബാലുശേരിക്ക് പകരം കുന്ദമംഗലം വാങ്ങണമെന്നും അധികമായി കിട്ടുന്ന സീറ്റില്‍ യുവാക്കളെ പരിഗണിക്കണമെന്ന ആവശ്യവും യൂത്ത് ലീഗ് -എംഎസ്എഫ് നേതാക്കള്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടു.