Top

എണ്ണിതോല്‍പ്പിക്കാമെന്ന് വിചാരിക്കുന്നുണ്ടെങ്കില്‍ നടക്കില്ല; യുഡിഎഫിന് വിജയം ഉറപ്പെന്ന് കുഞ്ഞാലികുട്ടി

യുഡിഎഫിന് അനുകൂലമായ ട്രെന്റാണ് സംസ്ഥാനത്തുള്ളതെന്നും എക്‌സിറ്റ് പോളുകള്‍ നിരര്‍ത്ഥമാണെന്നും മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലികുട്ടി. കഴിഞ്ഞ പാര്‍ലമെന്റ് ഫലത്തിന് സമാനമായ ട്രെന്റ് ആവര്‍ത്തിക്കുമെന്നും പരസ്പര വിരുദ്ധമായ സര്‍വ്വേകള്‍ യുഡിഎഫിന്റെ സാധ്യതയാണ് കാണിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കുഞ്ഞാലികുട്ടിയുടെ പ്രതികരണം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പല ഫലങ്ങളായിരുന്നു വന്നത്. എന്നാല്‍ യുഡിഎഫ് തരംഗമാണ് കണ്ടത്. അപ്പോഴും പ്രവര്‍ത്തകര്‍ പറഞ്ഞത് യുഡിഎഫ് തൂത്തുവാരുമെന്നായിരുന്നു. ഈ തെരഞ്ഞെടുപ്പിലും അതാണ് സംഭവിക്കുന്നത്. യുഡിഎഫ് പ്രവര്‍ത്തകര്‍ വലിയ ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന മണ്ഡലങ്ങളിലെല്ലാം എക്‌സിറ്റ് പോള്‍ മറിച്ചാണ്. […]

30 April 2021 12:46 AM GMT

എണ്ണിതോല്‍പ്പിക്കാമെന്ന് വിചാരിക്കുന്നുണ്ടെങ്കില്‍ നടക്കില്ല; യുഡിഎഫിന് വിജയം ഉറപ്പെന്ന് കുഞ്ഞാലികുട്ടി
X

യുഡിഎഫിന് അനുകൂലമായ ട്രെന്റാണ് സംസ്ഥാനത്തുള്ളതെന്നും എക്‌സിറ്റ് പോളുകള്‍ നിരര്‍ത്ഥമാണെന്നും മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലികുട്ടി. കഴിഞ്ഞ പാര്‍ലമെന്റ് ഫലത്തിന് സമാനമായ ട്രെന്റ് ആവര്‍ത്തിക്കുമെന്നും പരസ്പര വിരുദ്ധമായ സര്‍വ്വേകള്‍ യുഡിഎഫിന്റെ സാധ്യതയാണ് കാണിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കുഞ്ഞാലികുട്ടിയുടെ പ്രതികരണം

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പല ഫലങ്ങളായിരുന്നു വന്നത്. എന്നാല്‍ യുഡിഎഫ് തരംഗമാണ് കണ്ടത്. അപ്പോഴും പ്രവര്‍ത്തകര്‍ പറഞ്ഞത് യുഡിഎഫ് തൂത്തുവാരുമെന്നായിരുന്നു. ഈ തെരഞ്ഞെടുപ്പിലും അതാണ് സംഭവിക്കുന്നത്. യുഡിഎഫ് പ്രവര്‍ത്തകര്‍ വലിയ ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന മണ്ഡലങ്ങളിലെല്ലാം എക്‌സിറ്റ് പോള്‍ മറിച്ചാണ്. ഒന്നരലക്ഷം വോട്ടര്‍മാര്‍ ഉള്ളിടത്ത് നിന്ന് 250 പേരോട് ചോദിക്കുക എന്നാല് അത് നിരര്‍ത്ഥം ആണ്. എക്‌സിറ്റ് പോളിന്റെ പ്രിന്‍സിപ്പല്‍ വേറെയാണ്. വയസ്, വിദ്യഭ്യാസം, പശ്ചാത്തലം എന്നിവയുടേയെല്ലാം സാമ്പിള്‍ എടുത്ത് അതിന്റെ വിശ്വാസ്യത പറയണം. ഏതാനും കമ്പനികളാണ് സര്‍വ്വേ എടുത്തത്, അവര്‍ക്ക് മോട്ടീവ് ഉണ്ടാവില്ലേ. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ അതേ രൂപമാണ് യുഡിഎഫിന്റേത്. അന്നും സര്‍വ്വേ തെറ്റി ഇന്നും തെറ്റും. യുഡിഎഫ് വിജയിക്കും.

ലീഗിന് മാത്രം കിട്ടിയാല്‍ പോരല്ലോ, യുഡിഎഫിന് മൊത്തം കിട്ടണം. ലീഗിന് ഏറ്റവും ഉറപുള്ള സീറ്റ് ആണ് കൊടുവള്ളി, അത് പോലും കിട്ടില്ല എന്ന് പറയുന്നത് ശരിയല്ല..
യുഡിഎഫ് പ്രവര്ത്തകര് നല്‍കിയ കണക്ക് സര്‍വേയുടെ അടിസ്ഥാനത്തില്‍ ആണ്.അത് കൃത്യമാണ്. ഓരോ ബൂത്തില്‍ നിന്നും ഉള്ള കണക്ക് ആണ്. അത് പ്രകാരം യുഡിഎഫ് തന്നെ വിജയിക്കും യുഡിഎഫിന് അനുകൂലമായ തരംഗം സംസ്ഥാനത്ത് ഉണ്ട്

ഈ സര്‍വ്വേകള്‍ കണ്ട് യുഡിഎഫ് പ്രവര്‍ത്തകരും വോട്ട് ചെയ്തവരും വഞ്ചിതരാവരുത്. അവസാനം വരെ കൗണ്ടിംഗ് ഹാളില്‍ ഉണ്ടാവണം. പോസ്റ്റല്‍ വോട്ട് ക്രിത്രിമം, കൗണ്ടിംഗ് വോട്ടുകള്‍ മാറ്റിയെഴുതുന്നതടക്കമുള്ള വേലകള്‍ നേരത്തെ നടത്തിയിരുന്നു. യുഡിഎഫ് പ്രവര്‍ത്തകര്‍ വിജിലന്റായിരിക്കണം.

പത്തോ പതിനഞ്ചോ വോട്ട് എണ്ണി തോല്‍പ്പിക്കുക എന്ന പരിപാടി ഉണ്ട്. അങ്ങനെയുണ്ടെങ്കില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ജാഗ്രതയോടെ ഇരിക്കുക. സമയനഷ്ടമാണ് സര്‍വ്വേകള്‍. ജനങ്ങള്‍ ഇത് കണ്ട് തെറ്റിദ്ധരിക്കരുത്. പരസ്പര വിരുദ്ധമാണ് സര്‍വ്വേകള്‍.

Next Story