‘വെല്‍ഫെയര്‍ പാര്‍ട്ടി’ ചോദ്യങ്ങളില്‍ പ്രതികരിക്കാതെ കുഞ്ഞാലിക്കുട്ടി; ‘ബിജെപി വോട്ട് പിടിച്ചത് യുഡിഎഫിന് തിരിച്ചടിയായി’
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ തിരിച്ചടി കനത്തതാണെന്ന് സമ്മതിച്ച് മുസ്ലീംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. തോല്‍വി യുഡിഎഫ് വിശദമായി പരിശോധിക്കും. 19ന് ചേരുന്ന യുഡിഎഫ് നേതൃയോഗം വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യും. പലയിടത്തും ബിജെപി വോട്ട് പിടിച്ചത് യുഡിഎഫിന് തിരിച്ചടിയായി. കടുത്ത പ്രസ്താവനകള്‍ പരസ്യമായി പറയാന്‍ ആഗ്രഹിക്കുന്നില്ല. അത് ദോഷം ചെയ്യും. അത് മുന്നണിക്കകത്ത് പറയുമെന്നും ഉന്നതാധികാര സമിതിയോഗത്തിന് ശേഷം കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം, ലീഗിന് എവിടെയും തിരിച്ചടിയുണ്ടായിട്ടില്ലെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള […]

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ തിരിച്ചടി കനത്തതാണെന്ന് സമ്മതിച്ച് മുസ്ലീംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി.
തോല്‍വി യുഡിഎഫ് വിശദമായി പരിശോധിക്കും. 19ന് ചേരുന്ന യുഡിഎഫ് നേതൃയോഗം വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യും. പലയിടത്തും ബിജെപി വോട്ട് പിടിച്ചത് യുഡിഎഫിന് തിരിച്ചടിയായി. കടുത്ത പ്രസ്താവനകള്‍ പരസ്യമായി പറയാന്‍ ആഗ്രഹിക്കുന്നില്ല. അത് ദോഷം ചെയ്യും. അത് മുന്നണിക്കകത്ത് പറയുമെന്നും ഉന്നതാധികാര സമിതിയോഗത്തിന് ശേഷം കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം, ലീഗിന് എവിടെയും തിരിച്ചടിയുണ്ടായിട്ടില്ലെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യത്തെക്കുറിച്ച് പ്രതികരിച്ചില്ല.
ഇതിനിടെ നിലമ്പൂര്‍ നഗരസഭയിലെ തോല്‍വിക്ക് പിന്നാലെ മലപ്പുറം ഡിസിസി വൈസ് പ്രസിഡന്റ് ബാബു മോഹനക്കുറുപ്പ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ ഗോപിനാഥ് എന്നിവര്‍ രാജിവച്ചു. 33 വാര്‍ഡുകളില്‍ യുഡിഎഫ് വിജയിച്ചത് ഒന്‍പത് വാര്‍ഡുകളില്‍ മാത്രമായിരുന്നു. നഗരസഭയിലെ യുഡിഎഫ് ജയിച്ച് വാര്‍ഡുകളില്‍ പോലും ചെറിയ ഭൂരിപക്ഷമാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചത്. സിറ്റിംഗ് സീറ്റുകള്‍ പലതും തോറ്റത് ആര്യാടന് മുഹമ്മദിന്റെ ധാര്‍ഷ്ട്യമാണെന്നാണ് ഐ ഗ്രൂപ്പ് നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞത്. കെപിസിസി മാനദണ്ഡങ്ങള്‍ പാലിക്കാതെ ആര്യാടന്മാരുടെ ശിങ്കടികളാണ് സ്ഥാനാര്ത്ഥികളായതെന്നും തോല്‍വി ആര്യാടന് കുടുംബാധിപത്യത്തിന് ഏറ്റതിരിച്ചടിയാണെന്നും ഐ ഗ്രൂപ്പ് നേതാക്കള്‍ പറഞ്ഞു.