Top

‘അങ്ങനെയൊരു സംഭവമില്ല, വന്നാല്‍ നോക്കാം. ഞങ്ങള്‍ക്കൊരു ഉദ്ഘാടനമുണ്ട്’; കളമശേരി ലീഗ് വിമത യോഗത്തെക്കുറിച്ച് കുഞ്ഞാലിക്കുട്ടി

കളമശ്ശേരി സീറ്റ് വിവാദത്തെയും മുസ്ലിം ലീഗ് വിമതരുടെ യോഗത്തെയും തള്ളി പികെ കുഞ്ഞാലിക്കുട്ടി. തങ്ങളുടെ അറിവില്‍ അങ്ങനെയൊരു സംഭവമില്ലെന്നും വരുമ്പോള്‍ നോക്കാമെന്നുമാണ് വിമതരുടെ യോഗത്തെക്കുറിച്ച് പ്രതികരിച്ചത്. കുഞ്ഞാലിക്കുട്ടിയുടെ വാക്കുകള്‍: ”അതൊക്കെ കഴിഞ്ഞദിവസമൊക്കെ വന്ന വാര്‍ത്തകളാണ്. കേട്ട് കേള്‍വി വച്ച് അഭിപ്രായം പറയാന്‍ സാധിക്കില്ല. ഇപ്പം ഞങ്ങളുടെ അറിവില്‍ അങ്ങനെയൊരു സംഭവമില്ല. വരുമ്പോള്‍ നോക്കാം. ഞങ്ങള്‍ക്കൊരു ഉദ്ഘാടനമുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന കാര്യത്തില്‍ ആത്മവിശ്വാസം കൂടി വരികയാണ്. പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിലും മുസ്ലീംലീഗിലും കുറവാണ്. പ്രശ്‌നങ്ങള്‍ അധികവും എല്‍ഡിഎഫിലാണ്. […]

15 March 2021 12:43 AM GMT

‘അങ്ങനെയൊരു സംഭവമില്ല, വന്നാല്‍ നോക്കാം. ഞങ്ങള്‍ക്കൊരു ഉദ്ഘാടനമുണ്ട്’; കളമശേരി ലീഗ് വിമത യോഗത്തെക്കുറിച്ച് കുഞ്ഞാലിക്കുട്ടി
X

കളമശ്ശേരി സീറ്റ് വിവാദത്തെയും മുസ്ലിം ലീഗ് വിമതരുടെ യോഗത്തെയും തള്ളി പികെ കുഞ്ഞാലിക്കുട്ടി. തങ്ങളുടെ അറിവില്‍ അങ്ങനെയൊരു സംഭവമില്ലെന്നും വരുമ്പോള്‍ നോക്കാമെന്നുമാണ് വിമതരുടെ യോഗത്തെക്കുറിച്ച് പ്രതികരിച്ചത്.

കുഞ്ഞാലിക്കുട്ടിയുടെ വാക്കുകള്‍: ”അതൊക്കെ കഴിഞ്ഞദിവസമൊക്കെ വന്ന വാര്‍ത്തകളാണ്. കേട്ട് കേള്‍വി വച്ച് അഭിപ്രായം പറയാന്‍ സാധിക്കില്ല. ഇപ്പം ഞങ്ങളുടെ അറിവില്‍ അങ്ങനെയൊരു സംഭവമില്ല. വരുമ്പോള്‍ നോക്കാം. ഞങ്ങള്‍ക്കൊരു ഉദ്ഘാടനമുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന കാര്യത്തില്‍ ആത്മവിശ്വാസം കൂടി വരികയാണ്. പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിലും മുസ്ലീംലീഗിലും കുറവാണ്. പ്രശ്‌നങ്ങള്‍ അധികവും എല്‍ഡിഎഫിലാണ്. ലതികാ സുഭാഷിന്റെ പ്രതിഷേധം മുന്നണിയെ ബാധിക്കില്ല. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കും.”

അതേസമയം, കളമശ്ശേരിയിലെ മുസ്ലിം ലീഗ് വിമതരുടെ യോഗം ഉടന്‍ ആരംഭിക്കും. മുന്‍ മന്ത്രിയും പാലാരിവട്ടം പാലം അഴിമതി കേസില്‍ പ്രതിയുമായ വികെ ഇബ്രാഹിം കുഞ്ഞിന്റെ മകന്‍
വിഇ അബ്ദുള്‍ ഗഫൂറിന് സീറ്റ് നല്‍കിയ നടപടി അംഗീകരിക്കില്ലെന്ന നിലപാടിലാണ് ജില്ലാ ലീഗ് നേതൃത്വം. ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുള്‍ മജീദിന്റെ നേതൃത്വത്തിലാണ് യോഗം നടക്കുക. സ്വതന്ത്രനായി മത്സരിക്കാന്‍ അഹമദ് കബീറിന്മേല്‍ സമ്മര്‍ദ്ദം ചെലുത്താനാണ് വിമതരുടെ തീരുമാനം. അഹമ്മദ് കബീറിനെ പിന്തുണയ്ക്കുന്നവര്‍ യോഗത്തിനെത്തും. അബ്ദുള്‍ ഗഫൂര്‍ മത്സരിച്ചാല്‍ ജയിക്കാന്‍ സാധ്യത കുറവാണെന്നാണ് ലീഗ് നേതാക്കള്‍ പറയുന്നത്.

അതേസമയം, പുനല്ലൂരില്‍ അബ്ദുറഹ്മാന്‍ രണ്ടത്താണി മത്സരിക്കും. പേരാമ്പ്രയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പിന്നീട് നടക്കും. ലീഗ് ജനറല്‍ സെക്രട്ടറിയുടെ ചുമതല പിഎംഎ സലാം വഹിക്കുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.

Next Story