Top

‘മലപ്പുറത്ത് കഴിഞ്ഞ തവണ സാമ്പാര്‍ മുന്നണി, ഇക്കുറി ഐക്യമുന്നണി’; ജമാഅത്തുമായി സഖ്യമില്ലെന്ന് കുഞ്ഞാലിക്കുട്ടി

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് യുഡിഎഫ് തൂത്തുവാരുമെന്ന് മുസ്ലിംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി എംപി. കഴിഞ്ഞ തവണ മലപ്പുറത്ത് മത്സരിച്ചത് സാമ്പാര്‍ മുന്നണി ആയിട്ടാണ്. ഇത്തവണ യുഡിഎഫ് ഐക്യമുന്നണിയാണ് തെരഞ്ഞെടുപ്പിനെ നേരിടുക. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യാതൊരു വിധ സഖ്യവുമില്ലെന്നും പികെ കുഞ്ഞാലികുട്ടി പറഞ്ഞു. എല്‍ഡിഎഫിന് എതിരായി കേരളം വിധിയെഴുതാന്‍ പോവുകയാണ്. യുഡിഎഫ് ഒറ്റക്കെട്ടായി നിന്ന് തൂത്തുവാരി പോകും. വെല്‍ഫെയര്‍ പാര്‍ട്ടിയുമായു യാതൊരു രാഷ്ട്രീയ സഖ്യവുമില്ലെന്ന് പലപ്രാവശ്യം യുഡിഎഫ് വ്യക്തമാക്കിയതാണ്. എല്‍ഡിഎഫിന് ഇനിയും അതുപറഞ്ഞ് രക്ഷപ്പെടാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. […]

6 Nov 2020 6:08 AM GMT

‘മലപ്പുറത്ത് കഴിഞ്ഞ തവണ സാമ്പാര്‍ മുന്നണി, ഇക്കുറി ഐക്യമുന്നണി’; ജമാഅത്തുമായി സഖ്യമില്ലെന്ന് കുഞ്ഞാലിക്കുട്ടി
X

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് യുഡിഎഫ് തൂത്തുവാരുമെന്ന് മുസ്ലിംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി എംപി. കഴിഞ്ഞ തവണ മലപ്പുറത്ത് മത്സരിച്ചത് സാമ്പാര്‍ മുന്നണി ആയിട്ടാണ്. ഇത്തവണ യുഡിഎഫ് ഐക്യമുന്നണിയാണ് തെരഞ്ഞെടുപ്പിനെ നേരിടുക. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യാതൊരു വിധ സഖ്യവുമില്ലെന്നും പികെ കുഞ്ഞാലികുട്ടി പറഞ്ഞു.

എല്‍ഡിഎഫിന് എതിരായി കേരളം വിധിയെഴുതാന്‍ പോവുകയാണ്. യുഡിഎഫ് ഒറ്റക്കെട്ടായി നിന്ന് തൂത്തുവാരി പോകും. വെല്‍ഫെയര്‍ പാര്‍ട്ടിയുമായു യാതൊരു രാഷ്ട്രീയ സഖ്യവുമില്ലെന്ന് പലപ്രാവശ്യം യുഡിഎഫ് വ്യക്തമാക്കിയതാണ്. എല്‍ഡിഎഫിന് ഇനിയും അതുപറഞ്ഞ് രക്ഷപ്പെടാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വലിയ വിജയ പ്രതീക്ഷയാണ് ഇടതുമുന്നണിക്കുള്ളതെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ പ്രതികരണം. വികസനം മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടും. ഇടത് പക്ഷത്തിന് വലിയ മുന്നേറ്റം ഉണ്ടാകുമെന്നും അദ്ദേഹം തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞു.

ബിജെപിയെ ജനം നിരാകരിക്കും. നിലവിലുള്ള സീറ്റുകള്‍ ബിജെപിക്ക് നിലനിര്‍ത്താന്‍ ആവില്ലെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്കുവേണ്ടി നടത്തിയിട്ടുള്ള വികസന പ്രവര്‍ത്തനങ്ങളും സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളും അടിസ്ഥാന സൗകര്യ വിപുലീകരണവുമാവും തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാ വിഷയമാവുകയെന്നും വിജയ രാഘവന്‍ അഭിപ്രായപ്പെട്ടു. മാതൃകാപരമായ ജനകീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഒരു സംസ്ഥാന സര്‍ക്കാരിനുള്ള ജനപിന്തുണ പ്രകടിപ്പിക്കുന്നതായിരിക്കും തെരഞ്ഞെടുപ്പ് ഫലമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. വിവാദങ്ങള്‍ രാഷ്ട്രീയ ഉദ്ദേശത്തോടുകൂടി സൃഷ്ടിക്കപ്പെടുന്നവയാണ്. അത് ജനം നിരാകരിക്കും.

തെരഞ്ഞെടുപ്പിലെ പ്രധാന രാഷ്ട്രീയ വിഷയങ്ങളിലൊന്നാണ് കേരളത്തില്‍ യുഡിഎഫ് സ്വീകരിച്ചിരിക്കുന്ന നീക്കുപോക്കുകളെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു-മുസ്ലിം തീവ്ര വര്‍ഗീയതകളുമായി യുഡിഎഫുണ്ടാക്കിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സഖ്യമാണ് മുഖ്യ വിഷയം. ജമാഅത്തെ ഇസ്ലാമി, മുസ്ലിം ലീഗ് കോണ്‍ഗ്രസ് എന്നിവര്‍ ഇനി ബിജെപിയുമായും സഖ്യ ആലോചനകള്‍ നടത്തുകയാണ്. ഇതിനെ കേരളം നിരാകരിക്കുമെന്നും വിജയ രാഘവന്‍ പറഞ്ഞു.

Next Story