യുഡിഎഫ് വര്‍ധിത വീര്യത്തോടെ തിരിച്ചുവരുമെന്ന് കുഞ്ഞാലിക്കുട്ടി; ‘ഭരണവിരുദ്ധ വികാരം അസംബ്ലി തെരഞ്ഞെടുപ്പില്‍ ജനം രേഖപ്പെടുത്തും’
സംസ്ഥാന സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരം അടുത്ത അസംബ്ലി തെരഞ്ഞെടുപ്പില്‍ ജനം രേഖപ്പെടുത്തുമെന്ന് പികെ കുഞ്ഞാലിക്കുട്ടി. ബിജെപിയും സിപിഐഎമ്മും മാത്രമേ ഉള്ളൂവെന്ന ധാരണ വേണ്ട. കോണ്‍ഗ്രസ് അടക്കം എല്ലാ പാര്‍ട്ടികളും യോഗം ചേരും. വര്‍ധിത വീര്യത്തോടെ തിരിച്ച് വരും. കെപിസിസി പ്രസിഡന്റിന്റെ കാര്യത്തില്‍ ലീഗ് ഇടപെടുന്നുവെന്ന മുഖ്യമന്ത്രിയുടെ പോസ്റ്റ് കണ്ടു. നിലവാരം കുറഞ്ഞ പോസ്റ്റായിപ്പോയി. ഈ വക കാര്യങ്ങളില്‍ മുസ്ലിം ലീഗ് ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല. എവിടെ നിന്ന് കിട്ടിയിത്? അവസരങ്ങള്‍ക്കനുസരിച്ച് ഭൂരിപക്ഷ കാര്‍ഡും ന്യൂനപക്ഷ കാര്‍ഡും കളിക്കുന്ന […]

സംസ്ഥാന സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരം അടുത്ത അസംബ്ലി തെരഞ്ഞെടുപ്പില്‍ ജനം രേഖപ്പെടുത്തുമെന്ന് പികെ കുഞ്ഞാലിക്കുട്ടി. ബിജെപിയും സിപിഐഎമ്മും മാത്രമേ ഉള്ളൂവെന്ന ധാരണ വേണ്ട. കോണ്‍ഗ്രസ് അടക്കം എല്ലാ പാര്‍ട്ടികളും യോഗം ചേരും. വര്‍ധിത വീര്യത്തോടെ തിരിച്ച് വരും. കെപിസിസി പ്രസിഡന്റിന്റെ കാര്യത്തില്‍ ലീഗ് ഇടപെടുന്നുവെന്ന മുഖ്യമന്ത്രിയുടെ പോസ്റ്റ് കണ്ടു. നിലവാരം കുറഞ്ഞ പോസ്റ്റായിപ്പോയി. ഈ വക കാര്യങ്ങളില്‍ മുസ്ലിം ലീഗ് ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല. എവിടെ നിന്ന് കിട്ടിയിത്? അവസരങ്ങള്‍ക്കനുസരിച്ച് ഭൂരിപക്ഷ കാര്‍ഡും ന്യൂനപക്ഷ കാര്‍ഡും കളിക്കുന്ന രീതിയാണ്. സാമുദായിക ചേരിതിരിവ് ഉണ്ടാക്കാന്‍ ഭാവനയില്‍ കണ്ടതാണ്. ഞങ്ങള്‍ മറ്റൊരു പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാറില്ല. എല്‍ഡിഎഫും ബിജെപിയും മാത്രമേയുള്ളൂവെന്ന് ധരിച്ചാല്‍ കണക്ക് തെറ്റുമെന്നേ പറയാനുള്ളൂയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സംസ്ഥാനത്തെ ബിജെപിയെ മുഖ്യപ്രതിപക്ഷമാക്കാനാണ് സിപിഐഎമ്മും ഇടതുമുന്നണിയും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പോടെ യുഡിഎഫ് അപ്രസക്തമായെന്ന് എല്‍ഡിഎഫ് പ്രചരിപ്പിക്കുകയാണ്. യുഡിഎഫിനെ അപ്രസക്തമാക്കി ബിജെപിയെ വളര്‍ത്താനാണ് സിപിഐഎമ്മിന്റെ ശ്രമം. എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ ഇതെല്ലാം മനസിലാക്കും. ബിജെപിയുടെ രാഷ്ട്രീയം തിരിച്ചറിയാനുള്ള മനസ് കേരളത്തിലെ ജനങ്ങള്‍ക്കുണ്ടെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് വര്‍ഗീയ ചേരിതിരിവുണ്ടാക്കാനാണ് സിപിഐഎമ്മും ബിജെപിയും ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെയും വിജയരാഘവന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ നോക്കിയാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും ചെന്നിത്തല പറഞ്ഞു.
ഈ തെരഞ്ഞെടുപ്പ് വിജയത്തോടെ പിണറായി സര്‍ക്കാരിനെതിരെ ഉയര്‍ന്നിരുന്ന ആരോപണങ്ങള്‍ അവസാനിച്ചു എന്ന് കരുതരുത്. പൂര്‍വ്വാധികം കരുത്തോടെ സര്‍ക്കാരിന്റെ അഴിമതിക്കും കൊള്ളയ്ക്കുമെതിരെ യുഡിഎഫ് പോരാട്ടം തുടരുമെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെയാണ് ഗുരുതര അഴിമതി കൊള്ള ആരോപണങ്ങള്‍ ഉയര്‍ന്നത്. പ്രതിഷേധങ്ങള്‍ എല്ലാം നിന്ന് പോയെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫിന് പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ട്. അത് സമ്മതിക്കുന്നു. പോരായ്മകള്‍ എല്ലാം പരിശോധിക്കും. പരിഹരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ വിജയമുണ്ടായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച വിജയം ഉണ്ടായില്ല. കേരളത്തിന്റെ പൊതുരാഷ്ട്രീയം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ലെന്നും ചെന്നിത്തല പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മിന്നുന്ന വിജയം നേടുമെന്നും അതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചെന്നും ചെന്നിത്തല പറഞ്ഞു.