Top

‘പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ട്രെന്‍ഡ് വീണ്ടും ആവര്‍ത്തിക്കും’; ഇനി യുഡിഎഫിന്റെ കാലമെന്ന് പികെ കുഞ്ഞാലിക്കുട്ടി

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ ട്രെന്‍ഡ് കേരളത്തില്‍ വീണ്ടും ആവര്‍ത്തിക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംപി. കൃത്യമായ നേട്ടങ്ങള്‍ പറയാനില്ലാത്തതു കൊണ്ടാണ് സിപിഐഎമ്മിന്റെ നേതാക്കള്‍ പ്രചരണത്തില്‍ മുന്‍പന്തിയില്‍ വരാത്തത്. സര്‍ക്കാരിന്റെ നിരവതി അഴിമതികള്‍ ഇനിയും പുറത്തു വരാനുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കിഫ്ബി ജനങ്ങളെ കടത്തില്‍ മുക്കുന്ന പദ്ധതിയാണ്. ഉദ്യോഗസ്ഥ ഭരണമാണ് ഇപ്പോള്‍ നടക്കുന്നത്. സര്‍ക്കാരിനെതിരെ ഉള്ളത് ഗുരുതര ആരോപണങ്ങളാണ്. യുഡിഎഫിന്റെ സമയമാണ് ഇനി വരാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തില്‍ വന്നാല്‍ ലൈഫ് മിഷന്‍ അടക്കമുള്ള സംവിധാനങ്ങള്‍ പിരിച്ചുവിടുമെന്ന് […]

11 Dec 2020 5:07 AM GMT

‘പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ട്രെന്‍ഡ് വീണ്ടും ആവര്‍ത്തിക്കും’; ഇനി യുഡിഎഫിന്റെ കാലമെന്ന് പികെ കുഞ്ഞാലിക്കുട്ടി
X

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ ട്രെന്‍ഡ് കേരളത്തില്‍ വീണ്ടും ആവര്‍ത്തിക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംപി. കൃത്യമായ നേട്ടങ്ങള്‍ പറയാനില്ലാത്തതു കൊണ്ടാണ് സിപിഐഎമ്മിന്റെ നേതാക്കള്‍ പ്രചരണത്തില്‍ മുന്‍പന്തിയില്‍ വരാത്തത്. സര്‍ക്കാരിന്റെ നിരവതി അഴിമതികള്‍ ഇനിയും പുറത്തു വരാനുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കിഫ്ബി ജനങ്ങളെ കടത്തില്‍ മുക്കുന്ന പദ്ധതിയാണ്. ഉദ്യോഗസ്ഥ ഭരണമാണ് ഇപ്പോള്‍ നടക്കുന്നത്. സര്‍ക്കാരിനെതിരെ ഉള്ളത് ഗുരുതര ആരോപണങ്ങളാണ്. യുഡിഎഫിന്റെ സമയമാണ് ഇനി വരാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അധികാരത്തില്‍ വന്നാല്‍ ലൈഫ് മിഷന്‍ അടക്കമുള്ള സംവിധാനങ്ങള്‍ പിരിച്ചുവിടുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ നേരത്തെ പറഞ്ഞിരുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ അധികാര പരിധിയില്‍ വരുന്നതാണ് ഭവന നിര്‍മാണമുള്‍പ്പെടെയുള്ള പദ്ധതികള്‍. ഇതില്‍ കൈക കടത്തുകയാണ് നാല് പദ്ധതികളിലൂടെ സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. യുഡിഎഫ് ഭരണം നേടിയാല്‍ ഈ സംവിധാനങ്ങള്‍ പിരിച്ചുവിട്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കുന്ന രീതിയില്‍ പദ്ധതികള്‍ നടപ്പാക്കുമെന്നും എംഎം ഹസന്‍ പ്രതികരിച്ചു. സംസ്ഥാനത്തെ ആരോഗ്യ, വിദ്യാഭ്യാസ, പാരിസ്ഥിതിക മേഖലകളില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവന്ന മറ്റു മൂന്ന് മിഷനുകളും ഇല്ലാതാക്കുമെന്നും ഹസ്സന്‍ പറഞ്ഞു.

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിരപരാധിയാണെന്ന് തെളിയേണ്ടത് നിഷ്പക്ഷ അന്വേഷണത്തിലൂടെയാണെന്നും ഹസന്‍ പറഞ്ഞു. സ്പീക്കറുടെത് വിചിത്രമായ മറുപടിയാണ്. ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും പേരുള്ള സ്പീക്കര്‍ക്ക് ധാര്‍മ്മികതയുടെ ഒരംശം പോലും ഇല്ല. മുഖ്യമന്ത്രിയും സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാക്കളും പ്രചാരണങ്ങളില്‍ പങ്കെടുക്കാത്തത് പരാജയഭീതി മൂലമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് ഭയം കൊറോണയെ അല്ല ജനങ്ങളെയാണെന്നും എംഎം ഹസന്‍ പറഞ്ഞു.

Next Story