Top

മുസ്ലിം ലീഗ് കമറുദ്ദീനൊപ്പം; അറസ്റ്റ് ബാലന്‍സിങ് ആക്ടെന്ന് കുഞ്ഞാലിക്കുട്ടി; ‘ഫാഷന്‍ ഗോള്‍ഡ് പൊട്ടിയ വിവരം ലീഗ് അറിഞ്ഞിരുന്നില്ല’

മലപ്പുറം: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പില്‍ എംഎല്‍എ എംസി കമറുദ്ദീനെതിരായ നിയമ നടപടി അനിതര സാധാരണമെന്ന് മുസ്ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംപി. അറസ്റ്റ് സര്‍ക്കാരിന്റെ രാഷ്ട്രീയ നീക്കമായിരുന്നു. പൊലീസ് നടപടി അതിരുകടന്നെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. ‘കമറുദ്ദീന്റെ കാര്യത്തില്‍ ഇപ്പോള്‍ നടക്കുന്ന നിയമനടപടികള്‍ വ്യവസായം തകര്‍ന്നപ്പോള്‍ ഇതിന് മുമ്പ് ഒരാളുടെ കാര്യത്തിലും ഉണ്ടാകാത്ത അനിതര സാധാരണമായതാണ്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഒരുപാട് കാര്യങ്ങളെ എതിര്‍ക്കാനായി സ്വീകരിച്ച നടപടിയാണ്. നിയമപരമായി നിലനില്‍ക്കാത്ത ഒരു ഇടപെടലാണിത്. രാവിലെ ചോദ്യം ചെയ്യാന്‍ വിളിച്ച് ഉച്ചയോടെ […]

8 Nov 2020 2:47 AM GMT

മുസ്ലിം ലീഗ് കമറുദ്ദീനൊപ്പം; അറസ്റ്റ് ബാലന്‍സിങ് ആക്ടെന്ന് കുഞ്ഞാലിക്കുട്ടി; ‘ഫാഷന്‍ ഗോള്‍ഡ് പൊട്ടിയ വിവരം ലീഗ് അറിഞ്ഞിരുന്നില്ല’
X

മലപ്പുറം: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പില്‍ എംഎല്‍എ എംസി കമറുദ്ദീനെതിരായ നിയമ നടപടി അനിതര സാധാരണമെന്ന് മുസ്ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംപി. അറസ്റ്റ് സര്‍ക്കാരിന്റെ രാഷ്ട്രീയ നീക്കമായിരുന്നു. പൊലീസ് നടപടി അതിരുകടന്നെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

‘കമറുദ്ദീന്റെ കാര്യത്തില്‍ ഇപ്പോള്‍ നടക്കുന്ന നിയമനടപടികള്‍ വ്യവസായം തകര്‍ന്നപ്പോള്‍ ഇതിന് മുമ്പ് ഒരാളുടെ കാര്യത്തിലും ഉണ്ടാകാത്ത അനിതര സാധാരണമായതാണ്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഒരുപാട് കാര്യങ്ങളെ എതിര്‍ക്കാനായി സ്വീകരിച്ച നടപടിയാണ്. നിയമപരമായി നിലനില്‍ക്കാത്ത ഒരു ഇടപെടലാണിത്. രാവിലെ ചോദ്യം ചെയ്യാന്‍ വിളിച്ച് ഉച്ചയോടെ അറസ്റ്റ് ചെയ്യുന്നു. ചോദ്യം ചെയ്യലിന്റെ ഇടയില്‍ ഇറങ്ങിവന്ന് ‘എസ്പി അറസ്റ്റുണ്ടാവും, ഇന്നുതന്നെയുണ്ടാവും’ എന്ന് പ്രഖ്യാപിച്ചു. കേന്ദ്ര ഏജന്‍സികള്‍ വാര്‍ത്ത ചോര്‍ത്തിക്കൊടുക്കുന്നു എന്ന പരാതിയാണ് സംസ്ഥാന സര്‍ക്കാരും സിപിഐഎമ്മും നിരന്തരം ഉന്നയിക്കുന്നത്. ഇവിടെ ചോര്‍ത്തിക്കൊടുക്കുകയല്ല, നേരെ വന്ന് പത്രസമ്മേളനം നടത്തുകയാണ് ചെയ്തത്’, കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വ്യവസായം തകര്‍ന്നതില്‍ എന്ത് അന്വേഷണമാണ് നടന്നതെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. ജാമ്യം കിട്ടാത്ത വകുപ്പുകളൊക്കെ ചേര്‍ത്ത് അറസ്റ്റ് ചെയ്ത് അത് വാര്‍ത്തയാക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

നിക്ഷേപകര്‍ക്ക് അവരുടെ നിക്ഷേപം തിരിച്ചുകൊടുക്കണം, നിയമനടപടി അതിന്റെ വഴിക്ക് നീങ്ങട്ടെ എന്ന പാര്‍ട്ടി നിലപാടായിരുന്നു ശരി. അതിന് പകരം രാഷ്ട്രീയ പ്രേരിതമായി സര്‍ക്കാര്‍ ചെയ്ത നീക്കങ്ങള്‍ കുഴപ്പിക്കുന്നതായെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എംസി കമറുദ്ദീനെതിരെ ലീഗ് അച്ചടക്ക നടപടി സ്വീകരിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

രാഷ്ട്രീയമായി വാര്‍ത്ത സൃഷ്ടിക്കാനായി നടത്തിയ നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു. ഫാഷന്‍ ഗോള്‍ഡ് നഷ്ടത്തിലാണെന്ന കാര്യം ലീഗിന് അറിയുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story