Top

‘എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണം’; കുഞ്ഞാലിക്കുട്ടിയുടെ ആഹ്വാനം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന ചെയ്യണമെന്ന് പികെ കുഞ്ഞാലിക്കുട്ടിയുടെ ആഹ്വാനം. ഇത്തരം സംഭാവനകള്‍ നല്‍കുന്നത് നല്ല കാര്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൊവിഡ് പ്രതിരോധനടപടികളില്‍ സംസ്ഥാന സര്‍ക്കാരിന് മുസ്ലീം ലീഗിന്റെ പരിപൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗിനൊപ്പം പ്രതിപക്ഷത്തിന്റെ പിന്തുണയും സംസ്ഥാന സര്‍ക്കാരിനുണ്ട്. കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ പേരെടുക്കലിനാണ് ആദ്യ ഘട്ടത്തില്‍ ശ്രമിച്ചത്. കേന്ദ്രത്തിന് ധാരാളം വീഴ്ചകള്‍ ഉണ്ടായിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൊവിഡ് 19 പ്രതിരോധത്തില്‍ സര്‍ക്കാരും ആരോഗ്യ വകുപ്പും എടുക്കുന്ന നിലപാടിനൊപ്പം യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രതിപക്ഷ […]

24 April 2021 4:34 AM GMT

‘എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണം’; കുഞ്ഞാലിക്കുട്ടിയുടെ ആഹ്വാനം
X

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന ചെയ്യണമെന്ന് പികെ കുഞ്ഞാലിക്കുട്ടിയുടെ ആഹ്വാനം. ഇത്തരം സംഭാവനകള്‍ നല്‍കുന്നത് നല്ല കാര്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൊവിഡ് പ്രതിരോധനടപടികളില്‍ സംസ്ഥാന സര്‍ക്കാരിന് മുസ്ലീം ലീഗിന്റെ പരിപൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗിനൊപ്പം പ്രതിപക്ഷത്തിന്റെ പിന്തുണയും സംസ്ഥാന സര്‍ക്കാരിനുണ്ട്. കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ പേരെടുക്കലിനാണ് ആദ്യ ഘട്ടത്തില്‍ ശ്രമിച്ചത്. കേന്ദ്രത്തിന് ധാരാളം വീഴ്ചകള്‍ ഉണ്ടായിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കൊവിഡ് 19 പ്രതിരോധത്തില്‍ സര്‍ക്കാരും ആരോഗ്യ വകുപ്പും എടുക്കുന്ന നിലപാടിനൊപ്പം യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രാവിലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

”തികഞ്ഞ ജാഗ്രതയോടെ എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. സര്‍ക്കാരിനോടൊപ്പം പ്രതിപക്ഷം ഈ കാര്യത്തില്‍ യോജിച്ച് പ്രവര്‍ത്തിക്കും. യുഡിഎഫിലെ എല്ലാ ഘടകകക്ഷികളുമായും വളരെ വിശദമായി സംസാരിച്ചു. സര്‍ക്കാരും ആരോഗ്യ വകുപ്പും എടുക്കുന്ന നിലപാടിനൊപ്പം യോജിച്ച് നിന്നുകൊണ്ട് പ്രവര്‍ത്തിക്കണമെന്നാണ്. ഒന്നാം ഘട്ടത്തിലും സര്‍ക്കാരിന് പരിപൂര്‍ണപിന്തുണ രേഖപ്പെടുത്തിയിരുന്നു. സര്‍ക്കാരും ആരോഗ്യവകുപ്പും പറഞ്ഞ കാര്യങ്ങളുമായി മുന്നോട്ട് പോവുകയാണുള്ളത്. കൊവിഡ്19 പ്രതിരോധത്തില്‍ എല്ലാ പിന്തുണയും സര്‍ക്കാരിന് പ്രഖ്യാപിക്കുകയാണ്. കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. തെരഞ്ഞെടുപ്പിന്റെ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ച് കൊവിഡിന്റെ പോരാട്ടത്തില്‍ മുന്നിട്ടിറങ്ങാന്‍ യുഡിഎഫ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്യുകയാണ്. സര്‍ക്കാരും അവസരത്തിനൊപ്പം ഉയരുമെന്ന് ഞങ്ങളും പ്രതീക്ഷിക്കുന്നു. വെറുതെ ബഡായി അടിക്കുന്നതില്‍ മാത്രമായി കൊവിഡ് പ്രതിരോധം ഒതുങ്ങരുത്. പ്രതിപക്ഷത്തേയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളേയും പങ്കാളി ആക്കണം.” രമേശ് ചെന്നിത്തല പറഞ്ഞു.

”ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി ഉണ്ടാക്കുന്ന നീക്കം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും ആശുപത്രികളില്‍ തിരക്ക് നിയന്ത്രിക്കണമെന്നും രമേശ് ചെന്നിത്തല കൂട്ടിചേര്‍ത്തു. പ്രവേശനത്തിന് പ്രോട്ടോക്കോള്‍ ഉണ്ടാക്കണം. എല്ലാ ആശുപത്രികളിലും ഓക്‌സിജന്‍ ഉള്‍പ്പടെ ആവശ്യ സംവിധാനങ്ങള്‍ ഉറപ്പു വരുത്തണം. ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വ്വതീകരിച്ച് ജനങ്ങളെ പരിഭ്രാന്തരാക്കരുത്. സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ ലഭ്യമാക്കേണ്ട ഉത്തരവാദിത്വം കേന്ദ്രത്തിനുണ്ട്. വാക്‌സിന്‍ വിതരണ സ്ഥലങ്ങളിലെ തിരക്ക് നിയന്ത്രിക്കണം. തിരക്ക് ഒഴിവാക്കാന്‍ കൂടുതല്‍ വാക്‌സിന്‍ കേന്ദ്രങ്ങള്‍ തുടങ്ങണം. വാക്‌സിന്‍ വിതരണത്തില്‍ മുന്‍ഗണന ക്രമം ഉണ്ടാകണമെന്ന ചില നിര്‍ദേശങ്ങളും പ്രതിപക്ഷം മുന്നോട്ട് വെച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍ സ്വാഗതാര്‍ഹമാണെന്നും കളക്ടര്‍മാര്‍ വ്യത്യസ്തമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത് നിയന്ത്രിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

Next Story