വട്ടിയൂര്‍ക്കാവ് വിവി രാജേഷിനില്ല, പകരം കൃഷ്ണദാസിന്; ബിജെപി പതിനൊന്നിന് പ്രഖ്യാപിച്ചേക്കും
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ആദ്യം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി. ഇതിനായി പ്രാരംഭഘട്ട ആലോചനകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പാര്‍ട്ടിയുടെ എ പ്ലസ് മണ്ഡലങ്ങളിലൊന്നായ വട്ടിയൂര്‍ക്കാവില്‍ ഇക്കുറി മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാനാധ്യക്ഷനുമായ പികെ കൃഷ്ണദാസിനെ ഇറക്കിയേക്കുമെന്ന് സൂചന. നേരത്തെ വട്ടിയൂര്‍ക്കാവ് വിവി രാജേഷിന് വിട്ടുകൊടുക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഈ ചര്‍ച്ചകളില്‍ പിന്നീട് പുരോഗതിയുണ്ടായില്ലെന്നാണ് വിവരം. തിരുവനന്തപുരത്ത് ബിജെപി വളരെയേറെ പ്രതീക്ഷ കൊടുക്കുന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. സിറ്റിങ് എംഎല്‍എയായ സിപിഐഎമ്മിന്റെ വികെ പ്രശാന്ത് തന്നെയാവും ഇക്കുറി പ്രധാന എതിരാളി. ലോക്സഭാ തെരഞ്ഞെടുപ്പിന് […]

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ആദ്യം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി. ഇതിനായി പ്രാരംഭഘട്ട ആലോചനകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
പാര്‍ട്ടിയുടെ എ പ്ലസ് മണ്ഡലങ്ങളിലൊന്നായ വട്ടിയൂര്‍ക്കാവില്‍ ഇക്കുറി മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാനാധ്യക്ഷനുമായ പികെ കൃഷ്ണദാസിനെ ഇറക്കിയേക്കുമെന്ന് സൂചന. നേരത്തെ വട്ടിയൂര്‍ക്കാവ് വിവി രാജേഷിന് വിട്ടുകൊടുക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഈ ചര്‍ച്ചകളില്‍ പിന്നീട് പുരോഗതിയുണ്ടായില്ലെന്നാണ് വിവരം.
തിരുവനന്തപുരത്ത് ബിജെപി വളരെയേറെ പ്രതീക്ഷ കൊടുക്കുന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. സിറ്റിങ് എംഎല്‍എയായ സിപിഐഎമ്മിന്റെ വികെ പ്രശാന്ത് തന്നെയാവും ഇക്കുറി പ്രധാന എതിരാളി. ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ പ്രശാന്ത് വമ്പിച്ച ഭൂരിപക്ഷം നേടിയതും പ്രശാന്തിനുള്ള ജനപിന്തുണയും പരിഗണിച്ചാണ് പികെ കൃഷ്ണദാസിനെപ്പോലെ ഒരു നേതാവിനെ വട്ടിയൂര്‍ക്കാവിലേക്ക് ആലോചിക്കുന്നത്.
കഴിഞ്ഞ തവണ പാര്‍ട്ടി ഇവിടെ ശക്തമായ പോരാട്ടം നടത്തി രണ്ടാംസ്ഥാനത്തെത്തിയിരുന്നു. കോണ്‍ഗ്രസിന്റെ കെ മുരളീധരനോട് കുമ്മനം രാജശേഖരനായിരുന്നു മത്സരിച്ചത്. മുരളീധരന് 51322 വോട്ടും കുമ്മനത്തിന് 43700 വോട്ടുകളും ലഭിച്ചു. സിപിഐഎമ്മിനെ മൂന്നാംസ്ഥാനത്തേക്ക് തള്ളിനീക്കിയായിരുന്നു ബിജെപിയുടെ മുന്നേറ്റം. സിപിഐഎമ്മിന്റെ ടിഎന്‍ സീമയ്ക്ക് 40441 വോട്ടുകളായിരുന്നു ലഭിച്ചത്. പിന്നീട് ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ സ്ഥിതി മാറിമറിയുകയും സിപിഐഎം ഒന്നാമതാവുകയുമായിരുന്നു. വട്ടിയൂര്‍ക്കാവില്‍ ബിജെപിക്കുള്ള വോട്ടുവിഹിതം വര്‍ധിപ്പിച്ച് ഇക്കുറി നേട്ടം െൈകെവരിക്കാമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്.
കുമ്മനം രാജശേഖരനെ വട്ടിയൂര്‍ക്കാവില്‍നിന്നും മാറ്റി നേമത്ത് മത്സരിപ്പിക്കാനും ധാരണയായിട്ടുണ്ടെന്നാണ് വിവരം. കുമ്മനത്തിന് വേണ്ടി നേമത്ത് വീട് വാടകയ്ക്കെടുത്തിരിക്കുകയാണ് പാര്‍ട്ടി. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന രാഷ്ട്രീയത്തില്‍ അത്ര സജീവമല്ലാതിരുന്ന കുമ്മനത്തോട് നേമത്ത് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തീരുമാനമായ സ്ഥാനാര്‍ത്ഥികളോട് അതത് മണ്ഡലങ്ങളില്‍ വാടകയ്ക്ക് താമസ്ഥലം തയ്യാറാക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് മുന്‍നിര്‍ത്തിയാണ് കുമ്മനത്തിനുവേണ്ടിയും വാടകയ്ക്ക് വീട് എടുത്തിരിക്കുന്നതെന്നാണ് വിവരം.
രാജഗോപാലിന്റെ പ്രായാധിക്യം കണക്കിലെടുത്താണ് അദ്ദേഹത്തോട് മത്സരിക്കേണ്ടന്ന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നേമത്ത് രാജഗോപാലിനുണ്ടായിരുന്ന ബിജെപിക്ക് അതീതമായ ജനപിന്തുണ കണക്കിലെടുത്തായിരുന്നു കഴിഞ്ഞ തവണ സീറ്റ് നല്‍കിയത്. രാജഗോപാലിനുള്ള ജനപിന്തുണ ജനകീയനായ കുമ്മനത്തിലൂടെ നേടിയെടുക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.
സ്ഥാനാര്‍ത്ഥികളെ ആദ്യമേ പ്രഖ്യാപിക്കാനാണ് ഇത്തവണ ബിജെപിയുടെ തീരുമാനം. ജനുവരി 11ന് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനാണ് ബിജെപി ആലോചന. തൃശ്ശൂരില്‍ 11ന് നടക്കുന്ന ബിജെപി സംസ്ഥാന എക്സിക്യൂട്ടീവാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുക. 15 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് ആദ്യം തീരുമാനിക്കുക.
എ പ്ലസ് മണ്ഡലങ്ങളായി ബിജെപി തെരഞ്ഞെടുത്തിട്ടുള്ള തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, തൃശ്ശൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ സ്ഥാനാര്‍ത്ഥികളെയാവും ആദ്യം പ്രഖ്യാപിക്കുക. സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചു കഴിഞ്ഞാല്‍ മണ്ഡലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ നിര്‍ദേശം നല്‍കും. എ പ്ലസ് മണ്ഡലങ്ങളെന്ന് നിശ്ചയിച്ച മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി സാധ്യത ചര്‍ച്ചകള്‍ ബിജെപി നേതൃത്വത്തിനിടയില്‍ ആരംഭിച്ചിരുന്നു. കരട് പട്ടികയും ബിജെപി നേതൃത്വത്തിന് മുന്നിലുണ്ട്.