Top

അബ്ദുള്ളക്കുട്ടിക്ക് ലക്ഷദ്വീപും മുരളീധരന് ആന്ധ്രയും, എങ്ങുമില്ലാതെ പികെ കൃഷ്ണദാസ്; ബിജെപിയിലെ അവഗണനയില്‍ അമര്‍ഷവുമായി കൃഷ്ണദാസ് പക്ഷം

തിരുവനന്തപുരം: ബിജെപി ദേശീയ നേതൃത്വം അവഗണിക്കുന്നതില്‍ അമര്‍ഷവുമായി കൃഷ്ണദാസ് പക്ഷം. സംസ്ഥാനങ്ങളുടെ ചുമതല നല്‍കുന്നില്ലെന്നാണ് പ്രധാന ആക്ഷേപം. എപി അബ്ദുളളകുട്ടിക്ക് ലക്ഷദ്വീപിന്റെ ചുമതല നല്‍കിയപ്പോഴും കൃഷ്ണദാസിനെ പരിഗണിച്ചിരുന്നില്ലെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്രമന്ത്രി വി മുരളീധരന് ആന്ധ്രയുടെ ചുമതലകൂടി നല്‍കിയത് അസ്വാഭാവിക നീക്കമായാണ് കൃഷ്ണദാസ് പക്ഷത്തിന്റെ വിലയിരുത്തല്‍. ബിജെപി ദേശീയ പുനഃസംഘടനയില്‍ കൃഷ്ണദാസ് പക്ഷത്തെ പരിഗണിച്ചിരുന്നില്ല. സംസ്ഥാനങ്ങളുടെ ചുമതല ലഭിക്കുമെന്നായിരുന്നു അപ്പോഴുണ്ടായിരുന്ന പ്രതീക്ഷ. എന്നാല്‍ കൃഷ്ണദാസിനെ തെലങ്കാനയിലെ പ്രഭാരി സ്ഥാനത്ത് നിന്ന് ഒഴിവാക്കുകയാണുണ്ടായത്. പകരം ചുമതല നല്‍കിയതുമില്ല. […]

15 Nov 2020 4:51 AM GMT

അബ്ദുള്ളക്കുട്ടിക്ക് ലക്ഷദ്വീപും മുരളീധരന് ആന്ധ്രയും, എങ്ങുമില്ലാതെ പികെ കൃഷ്ണദാസ്; ബിജെപിയിലെ അവഗണനയില്‍ അമര്‍ഷവുമായി കൃഷ്ണദാസ് പക്ഷം
X

തിരുവനന്തപുരം: ബിജെപി ദേശീയ നേതൃത്വം അവഗണിക്കുന്നതില്‍ അമര്‍ഷവുമായി കൃഷ്ണദാസ് പക്ഷം. സംസ്ഥാനങ്ങളുടെ ചുമതല നല്‍കുന്നില്ലെന്നാണ് പ്രധാന ആക്ഷേപം. എപി അബ്ദുളളകുട്ടിക്ക് ലക്ഷദ്വീപിന്റെ ചുമതല നല്‍കിയപ്പോഴും കൃഷ്ണദാസിനെ പരിഗണിച്ചിരുന്നില്ലെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.

കേന്ദ്രമന്ത്രി വി മുരളീധരന് ആന്ധ്രയുടെ ചുമതലകൂടി നല്‍കിയത് അസ്വാഭാവിക നീക്കമായാണ് കൃഷ്ണദാസ് പക്ഷത്തിന്റെ വിലയിരുത്തല്‍.

ബിജെപി ദേശീയ പുനഃസംഘടനയില്‍ കൃഷ്ണദാസ് പക്ഷത്തെ പരിഗണിച്ചിരുന്നില്ല. സംസ്ഥാനങ്ങളുടെ ചുമതല ലഭിക്കുമെന്നായിരുന്നു അപ്പോഴുണ്ടായിരുന്ന പ്രതീക്ഷ. എന്നാല്‍ കൃഷ്ണദാസിനെ തെലങ്കാനയിലെ പ്രഭാരി സ്ഥാനത്ത് നിന്ന് ഒഴിവാക്കുകയാണുണ്ടായത്. പകരം ചുമതല നല്‍കിയതുമില്ല.

ദേശീയ ഉപാധ്യക്ഷന്‍ ആക്കിയതിന് പിന്നാലെയാണ് അബ്ദുള്ളക്കുട്ടിക്ക് ലക്ഷദ്വീപിന്റെ ചുമതല കൂടി ബിജെപി നല്‍കിയത്. എതിര്‍ചേരിയിലെ വി മുരളീധരന് ആന്ധ്രയുടെ ചുമതല നല്‍കിയതും കൃഷ്ണദാസ് പക്ഷത്തെ അസ്വസ്ഥമാക്കുന്നുണ്ട്. മുരളീധരന്‍ ഇടപെട്ടാണ് കൃഷ്ണദാസ് പക്ഷത്തെ ഒതുക്കുന്നതെന്ന ആരോപണങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. ഈ ആരോപണങ്ങളെ ശക്തിപ്പെടുത്തുന്നതാണ് ഇപ്പോള്‍ കൃഷ്ണദാസ് അനുകൂലികള്‍ക്ക് അനുഭവപ്പെടുന്ന അവഗണന.

പുനസംഘടനയില്‍ തന്നെ അവഗണിച്ചെന്ന് കാണിച്ച് കൃഷ്ണദാസ് പക്ഷം ആര്‍എസ്എസ് നേതൃത്വത്തോട് പരാതിപ്പെട്ടിരുന്നു. ബിജെപി ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷും വി മുരളീധരനും കേന്ദ്ര നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചെന്നും ആര്‍എസ്എസ് ഇടപെടണമെന്നുമായിരുന്നു പരാതിയില്‍ ഉന്നയിച്ച പ്രധാന കാരണങ്ങള്‍. തല്‍ക്കാലം അതൃപ്തി പരസ്യമായി പ്രകടിപ്പിക്കേണ്ടെന്നായിരുന്നു അന്ന് കൃഷ്ണദാസ് പക്ഷമെടുത്ത നിലപാട്.

Next Story