Top

‘ക്രൈസ്തവ സമൂഹത്തില്‍ ബിജെപിക്ക് അനുകൂല മാറ്റം, ആ വേഗം മുസ്ലിം സമൂഹത്തിലില്ല’; നിയമസഭാ തെരഞ്ഞെടുപ്പില്‍ നിരവധി താമരകള്‍ വിരിയുമെന്ന് പികെ കൃഷ്ണദാസ്

കേരളത്തില്‍ മതന്യൂനപക്ഷങ്ങളുടെ പിന്തുണ കൂടി ലഭിക്കണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്. രണ്ട് വിഭാഗങ്ങള്‍ക്കിടയിലും ബിജെപിയെക്കുറിച്ച് വലിയ തെറ്റിദ്ധാരണയുണ്ട്. അത് മാറ്റാനുള്ള നീക്കങ്ങള്‍ നടത്തുകയാണെന്നും കൃഷ്ണദാസ് പറഞ്ഞു. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ‘ഇരുവിഭാഗങ്ങള്‍ക്കിടയിലും ബിജെപിക്കെതിരെ വലിയ തെറ്റിദ്ധാരണ നിലനില്‍ക്കുന്നുണ്ട്. അത് മാറ്റിയെടുക്കാനുള്ള ആസൂത്രിതവും ബോധപൂര്‍വ്വവുമായ ശ്രമങ്ങള്‍ ഞങ്ങള്‍ നടത്തുന്നുണ്ട്. അതുവഴി ക്രൈസ്തവ സമൂഹത്തില്‍ അനുകൂലമായ മാറ്റം ഞങ്ങള്‍ ദര്‍ശിക്കുന്നു. അതേവേഗത്തില്‍ മുസ്ലിം സമൂഹത്തില്‍ മാറ്റമുണ്ടാകണമെന്നില്ല. സമയമെടുത്തായാലും അതുണ്ടാവും’, പികെ […]

27 Dec 2020 4:53 AM GMT

‘ക്രൈസ്തവ സമൂഹത്തില്‍ ബിജെപിക്ക് അനുകൂല മാറ്റം, ആ വേഗം മുസ്ലിം സമൂഹത്തിലില്ല’; നിയമസഭാ തെരഞ്ഞെടുപ്പില്‍ നിരവധി താമരകള്‍ വിരിയുമെന്ന് പികെ കൃഷ്ണദാസ്
X

കേരളത്തില്‍ മതന്യൂനപക്ഷങ്ങളുടെ പിന്തുണ കൂടി ലഭിക്കണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്. രണ്ട് വിഭാഗങ്ങള്‍ക്കിടയിലും ബിജെപിയെക്കുറിച്ച് വലിയ തെറ്റിദ്ധാരണയുണ്ട്. അത് മാറ്റാനുള്ള നീക്കങ്ങള്‍ നടത്തുകയാണെന്നും കൃഷ്ണദാസ് പറഞ്ഞു. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

‘ഇരുവിഭാഗങ്ങള്‍ക്കിടയിലും ബിജെപിക്കെതിരെ വലിയ തെറ്റിദ്ധാരണ നിലനില്‍ക്കുന്നുണ്ട്. അത് മാറ്റിയെടുക്കാനുള്ള ആസൂത്രിതവും ബോധപൂര്‍വ്വവുമായ ശ്രമങ്ങള്‍ ഞങ്ങള്‍ നടത്തുന്നുണ്ട്. അതുവഴി ക്രൈസ്തവ സമൂഹത്തില്‍ അനുകൂലമായ മാറ്റം ഞങ്ങള്‍ ദര്‍ശിക്കുന്നു. അതേവേഗത്തില്‍ മുസ്ലിം സമൂഹത്തില്‍ മാറ്റമുണ്ടാകണമെന്നില്ല. സമയമെടുത്തായാലും അതുണ്ടാവും’, പികെ കൃഷ്ണദാസ് അഭിമുഖത്തില്‍ പറഞ്ഞു. ബിഷപ്പുമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ധാരാളം താമരകള്‍ വിരിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് പിന്നാലെ യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികളില്‍നിന്നും നിരവധിപ്പേര്‍ ബിജെപിയിലേക്ക് ചേക്കേറാന്‍ പോവുകയാണ്. ചില സമുദായങ്ങള്‍ക്ക് ബിജെപിയോടുള്ള അകലം കുറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നരേന്ദ്ര മോദി, അമിത് ഷാ തുടങ്ങിയ മിക്ക കേന്ദ്രനേതാക്കളും കേരളത്തിലേക്ക് എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

തെലങ്കാന പ്രഭാരി സ്ഥാനത്തുനിന്നും ഒഴിവാക്കുകയും പുതിയ ചുമതലകള്‍ പാര്‍ട്ടി നല്‍കാതിരിക്കുകയും ചെയ്യുന്നതില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് പ്രതിഷേധമില്ലേ എന്ന ചോദ്യത്തിന് താന്‍ കേരളത്തില്‍ പ്രവര്‍ത്തിക്കണോ പുറത്ത് പ്രവര്‍ത്തിക്കണോ എന്നെല്ലാം തീരുമാനിക്കേണ്ടത് അഖിലേന്ത്യാ നേതൃത്വമാണെന്നാ.ിരുന്നു കൃഷ്ണദാസിന്റെ മറുപടി.

ശോഭ സുരേന്ദ്രന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും പികെ കൃഷ്ണദാസ് പറഞ്ഞു. പിഎം വേലായുധനായാലും ശോഭയായാലും കെപി ശ്രീശനായാലും ഇവര്‍ക്കെല്ലാം എന്ത് പ്രശ്‌നമുണ്ടായാലും അത് ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ടതാണ്. അതിനുള്ള കരുത്ത് പാര്‍ട്ടിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story