Top

അബ്ദുള്ളക്കുട്ടിയെ കൂടെ കൂട്ടിയിട്ട് ബിജെപിക്ക് ഗുണമുണ്ടോ? പികെ കൃഷ്ണദാസിന്റെ മറുപടി

എപി അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നതില്‍ പാര്‍ട്ടിക്ക് എന്തെങ്കിലും പ്രയോജനമുണ്ടായോ എന്ന ചോദ്യത്തിന് മറുപടിയുമായി പികെ കൃഷ്ണദാസ്. അബ്ദുള്ളക്കുട്ടിയെ പോലെയുള്ളവര്‍ വന്നശേഷം സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിലുള്ള ധാരാളം പേര്‍ ബിജെപിയിലേക്ക് വന്നിട്ടുണ്ടെന്ന് കൃഷ്ണദാസ് അവകാശപ്പെട്ടു. ബിജെപിയുടെ ബഹുജന അടിത്തറ വിപുലമാക്കുന്നതില്‍ അബ്ദുള്ളക്കുട്ടി പങ്കുണ്ടെന്നും കൃഷ്ണദാസ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പികെ കൃഷ്ണദാസിന്റെ വാക്കുകള്‍: ”പാര്‍ട്ടിയുടെ ബഹുജന അടിത്തറ വിപുലമാക്കുന്നതില്‍ അബ്ദുള്ളക്കുട്ടിയെ പോലെയുള്ളവര്‍ക്ക് പങ്കുണ്ട്. അവര്‍ വന്നതുകൊണ്ട് സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിലുള്ള ധാരാളം പേര്‍ ബിജെപിയിലേക്ക് വന്നിട്ടുണ്ട്. അതിലൂടെ […]

10 Jan 2021 5:55 AM GMT

അബ്ദുള്ളക്കുട്ടിയെ കൂടെ കൂട്ടിയിട്ട് ബിജെപിക്ക് ഗുണമുണ്ടോ? പികെ കൃഷ്ണദാസിന്റെ മറുപടി
X

എപി അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നതില്‍ പാര്‍ട്ടിക്ക് എന്തെങ്കിലും പ്രയോജനമുണ്ടായോ എന്ന ചോദ്യത്തിന് മറുപടിയുമായി പികെ കൃഷ്ണദാസ്. അബ്ദുള്ളക്കുട്ടിയെ പോലെയുള്ളവര്‍ വന്നശേഷം സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിലുള്ള ധാരാളം പേര്‍ ബിജെപിയിലേക്ക് വന്നിട്ടുണ്ടെന്ന് കൃഷ്ണദാസ് അവകാശപ്പെട്ടു. ബിജെപിയുടെ ബഹുജന അടിത്തറ വിപുലമാക്കുന്നതില്‍ അബ്ദുള്ളക്കുട്ടി പങ്കുണ്ടെന്നും കൃഷ്ണദാസ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പികെ കൃഷ്ണദാസിന്റെ വാക്കുകള്‍: ”പാര്‍ട്ടിയുടെ ബഹുജന അടിത്തറ വിപുലമാക്കുന്നതില്‍ അബ്ദുള്ളക്കുട്ടിയെ പോലെയുള്ളവര്‍ക്ക് പങ്കുണ്ട്. അവര്‍ വന്നതുകൊണ്ട് സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിലുള്ള ധാരാളം പേര്‍ ബിജെപിയിലേക്ക് വന്നിട്ടുണ്ട്. അതിലൂടെ ബിജെപിയുടെ ജനപിന്തുണ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ 1400 സ്ഥാനാര്‍ഥികള്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളവരായിരുന്നു. അതില്‍ 360 പേര്‍ മുസ്ലീം സമുദായത്തില്‍ നിന്നു വന്നവരാണ്. ഇതില്‍ 12ല്‍ അധികം മുസ്ലിം സ്ത്രീകളുമുണ്ട്.
മറ്റു പാര്‍ട്ടികളിലും നിന്നും വരുന്നവര്‍ക്ക് ഉചിതമായ സ്ഥാനം നല്‍കി ആദരിക്കുക എന്നത് ബിജെപി നയത്തിന്റെ ഭാഗമാണ്. അതിന്റെ ഭാഗമായാണ് പുതിയ ആളുകള്‍ വരുന്ന സമയത്ത് അവരുടെ കഴിവിനനുസരിച്ചുള്ള പദവികള്‍ നല്‍കുന്നത്.”

നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടുക എന്നതാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ ലക്ഷ്യമെന്നും കൃഷ്ണദാസ് പറഞ്ഞു. ബിജെപിക്കുള്ളില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്, ഗ്രൂപ്പുകളുണ്ട് എന്നതെല്ലാം വ്യാജവാര്‍ത്തകളാണെന്നും ഒറ്റക്കെട്ടായിട്ടാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു.

Next Story