‘പൊലീസിന്റെ അക്രമങ്ങള്‍ അഞ്ച് വര്‍ഷം സഹിക്കേണ്ടേ? ഞാനുണ്ടാവും നിങ്ങള്‍ക്കൊപ്പം’; തോല്‍വിക്ക് ശേഷം മണ്ഡലം സന്ദര്‍ശിച്ച് പികെ ഫിറോസ്
പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പടെയുള്ള നേതാക്കള്‍ക്ക് രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കാന്‍ ഫിറോസിന്റെ തോല്‍വി കാരണമാവുകയും ചെയ്തിട്ടുണ്ട്. ഫിറോസിന്റെ പത്രിക സമർപ്പണം മുതല്‍ കൂടെ നിന്ന നേതാവാണ് പികെ കുഞ്ഞാലിക്കുട്ടിയെന്നതും ഇതുമായി ചേർത്തുവായിക്കാവുന്നതാണ്.

മലപ്പുറം: താനൂരിലെ പികെ ഫിറോസിന്റെ പരാജയം മുസ്ലിം ലീഗിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയായിരുന്നു. വിജയമുറപ്പിച്ച മണ്ഡലം ഇടതിനൊപ്പം തന്നെ തുടർന്നത് യുഡിഎഫിന് അത്ര ശുഭസൂചനയുമല്ല നല്‍കുന്നത്. പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പടെയുള്ള നേതാക്കള്‍ക്ക് രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കാന്‍ ഫിറോസിന്റെ തോല്‍വി കാരണമാവുകയും ചെയ്തിട്ടുണ്ട്. ഫിറോസിന്റെ പത്രിക സമർപ്പണം മുതല്‍ കൂടെ നിന്ന നേതാവാണ് പികെ കുഞ്ഞാലിക്കുട്ടിയെന്നതും ഇതുമായി ചേർത്തുവായിക്കാവുന്നതാണ്.
തോല്‍വിക്ക് ശേഷം ഫിറോസ് നടത്തിയ മണ്ഡല സന്ദര്‍ശിച്ച ലീഗ് നേതാവിന്റെ വീഡിയോ യുഡിഎഫ് അനുകൂല സോഷ്യല്‍ മീഡിയാ ഹാന്‍ഡിലുകളില്‍ പ്രചരിക്കുന്നുണ്ട്.
വീഡിയോയില്‍ പറയുന്നത് ഇങ്ങനെ
സ്ത്രീ: ഇനിയുള്ള അഞ്ച് വര്‍ഷം പൊലീസിന്റെ അക്രമങ്ങള്‍ ഞങ്ങള്‍ സഹിക്കേണ്ട?
ഫിറോസ്: ഞാന്‍ കൂടെയുണ്ടാവും ഇവിടെ തന്നെയുണ്ട്. നിങ്ങള്‍ക്കൊപ്പം. എല്ലാവരും പ്രാര്‍ത്ഥിക്കണം. ഞാന്‍ പോട്ടെ.
മറ്റൊരു സ്ത്രീ: അടുത്ത തവണ വീണ്ടും മത്സരിക്കണം.
ഫിറോസ്: ഇവിടെ തന്നെയുണ്ടാവും.
മഴയായിരുന്നിട്ടും ഫിറോസിനെ കാണാന്‍ നിരവധി പേര് കാറിന് ചുറ്റും കൂടിയിരുന്നു. ചിലര്‍ അനുഗ്രഹം നേരുന്നതും ദൃശ്യങ്ങളില്‍ കാണാം. സിറ്റിംഗ് എംഎല്‍എയായ വി അബ്ദുറഹ്മാനാണ് ഫിറോസിനെ തോല്‍പ്പിച്ചത്. ആയിരത്തില്‍ താഴെയാണ് അബ്ദുറഹ്മാന്റെ ഭൂരിപക്ഷം.
‘താനൂരിലെ ജനവിധി അംഗീകരിക്കുന്നു. തെരഞ്ഞെടുപ്പില്‍ കൂടെ നിന്ന നേതാക്കളോടും പ്രവര്‍ത്തകരോടും താനൂരിലെ ജനങ്ങളോടും നന്ദി പറയുന്നു. വിജയിച്ച ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയെ അഭിനന്ദിക്കുന്നു.’ എന്നായിരുന്നു വോട്ടെണ്ണലിന് ശേഷം പികെ ഫിറോസിന്റെ പ്രതികരണം.