Top

‘118(എ) നടപ്പാക്കിയാല്‍ ആദ്യം അകത്താവുക കൈരളിയും ദേശാഭിമാനിയും’;പാര്‍ട്ടി ഭാവി കരുതിയെങ്കിലും നിയമം പിന്‍വലിക്കണമെന്ന് പികെ ഫിറോസ്

തിരുവനന്തപുരം: സംസ്ഥാനത്ത് 118 (എ) നടപ്പിലാക്കിയാല്‍ ആദ്യം നിയമനടപടികള്‍ നേരിടേണ്ടി വരിക ദേശാഭിമാനിയും കൈരളി ടിവിയും ആയിരിക്കുമെന്ന് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. ജയിലുകള്‍ സിപിഐഎം പ്രവര്‍ത്തകരെ കൊണ്ട് സമ്പന്നമായിരിക്കുമെന്നും സ്വന്തം പാര്‍ട്ടിയുടെ ഭാവിയെ കരുതിയെങ്കിലും ഈ നിയമം പിന്‍വലിക്കണമെന്നും ഫിറോസ് പരിഹസിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പികെ ഫിറോസിന്റെ പ്രതികരണം. വിടി ബല്‍റാം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ എംഎല്‍എമാര്‍ നിയമഭേദഗതിക്കെതിരെ രംഗത്തെത്തിയിരുന്നു. സെബര്‍ ആക്രമണങ്ങള്‍ തടയുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പൊലീസ് നിയമത്തില്‍ ഭേദഗതി […]

23 Nov 2020 1:18 AM GMT

‘118(എ) നടപ്പാക്കിയാല്‍ ആദ്യം അകത്താവുക കൈരളിയും ദേശാഭിമാനിയും’;പാര്‍ട്ടി ഭാവി കരുതിയെങ്കിലും നിയമം പിന്‍വലിക്കണമെന്ന് പികെ ഫിറോസ്
X

തിരുവനന്തപുരം: സംസ്ഥാനത്ത് 118 (എ) നടപ്പിലാക്കിയാല്‍ ആദ്യം നിയമനടപടികള്‍ നേരിടേണ്ടി വരിക ദേശാഭിമാനിയും കൈരളി ടിവിയും ആയിരിക്കുമെന്ന് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. ജയിലുകള്‍ സിപിഐഎം പ്രവര്‍ത്തകരെ കൊണ്ട് സമ്പന്നമായിരിക്കുമെന്നും സ്വന്തം പാര്‍ട്ടിയുടെ ഭാവിയെ കരുതിയെങ്കിലും ഈ നിയമം പിന്‍വലിക്കണമെന്നും ഫിറോസ് പരിഹസിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പികെ ഫിറോസിന്റെ പ്രതികരണം.

വിടി ബല്‍റാം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ എംഎല്‍എമാര്‍ നിയമഭേദഗതിക്കെതിരെ രംഗത്തെത്തിയിരുന്നു. സെബര്‍ ആക്രമണങ്ങള്‍ തടയുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പൊലീസ് നിയമത്തില്‍ ഭേദഗതി വരുത്തിയത്. എന്നാല്‍ വിവിധ കോണുകളില്‍ നിന്നും ഇതിനെതിരെ രൂക്ഷവിമര്‍ശനമായിരുന്നു ഉയര്‍രുകയാണ്. ഈ സാഹചര്യത്തില്‍ ഭേദഗതിയിലെ വിവാദ വാദം തിരുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

കേരള പൊലീസ് ആക്ട് 118 (എ) പ്രകാരം ആരെങ്കിലും മറ്റൊരു വ്യക്തിയുടെ യശസ്സിനു ഭീഷണിപ്പെടുത്തുകയോ, അപകീര്‍ത്തിപ്പെടുത്തുകയോ, തകര്‍ക്കുകയോ ചെയ്യുന്ന ഉദ്ദേശത്തോടെയുള്ള ഉള്ളടക്കം സൃഷ്ടിക്കുകയോ, പ്രസിദ്ധീകരിക്കുകയോ, വിതരണത്തിനിടയാക്കുകയോ ചെയ്താല്‍ പ്രസ്തുത വ്യക്തി അഞ്ചുവര്‍ഷം തടവിനോ, 10,000 രൂപ പിഴയ്‌ക്കോ, തടവും പിഴയും ഒന്നിച്ചോ ശിക്ഷിക്കപ്പെടും.

പികെ ഫിറോസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

118A നടപ്പിലാക്കിയാല്‍ ആദ്യം അകത്താകുന്നത് കള്ളം പ്രചരിപ്പിക്കുന്ന ദേശാഭിമാനിയിലുള്ളവരും കൈരളി ടി.വിയിലുമുള്ളവരുമാകും. ജയിലുകള്‍ സമ്പന്നമാകുക സി.പി.എം പ്രവര്‍ത്തകരെ കൊണ്ടുമായിരിക്കും. ഒരു പക്ഷേ ആറുമാസം വരെ പിണറായി വിചാരിച്ചാല്‍ അതിന് തടയിടാനാകുമായിരിക്കും. സര്‍ക്കാറിനെ വിമര്‍ശിക്കുന്നവരെ മാത്രം തെരഞ്ഞ് പിടിച്ച് അകത്താക്കാനുമായേക്കും ശേഷം വരുന്ന യു.ഡി.എഫ് സര്‍ക്കാര്‍ ഈ കരിനിയമം കര്‍ശനമായി നടപ്പിലാക്കാന്‍ തീരുമാനിച്ചാല്‍ സി.പി.എമ്മിന്റെ അവസ്ഥയെന്തായിരിക്കും? അത് കൊണ്ട് സ്വന്തം പാര്‍ട്ടിയുടെ ഭാവിയെ കരുതിയെങ്കിലും മുഖ്യമന്ത്രി ഈ നിയമം പിന്‍വലിക്കണം.

ഇങ്ങിനെയൊക്കെ പറഞ്ഞാല്‍ മുഖ്യമന്ത്രിയുടെ തലയില്‍ കയറുമോ? അതോ ഇതൊക്കെ പറഞ്ഞതിന് പാര്‍ട്ടിയെയും പത്രത്തെയും ചാനലിനെയും അപമാനിച്ചു എന്നു പറഞ്ഞു കേസെടുക്കുമോ?

NB: എന്നെ അപകീര്‍ത്തിപ്പെടുത്തി എന്നു കാണിച്ച് നാട്ടികയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ 118A പ്രകാരം നല്‍കിയ പരാതി പിന്‍വലിക്കാന്‍ നിര്‍ദ്ധേശം നല്‍കിയിട്ടുണ്ട്.

Next Story