Top

‘ഓക്കെ, താങ്ക് യു’; നായനാരുടെ ഗുഡ്‌നൈറ്റ് ബിനീഷിന് തിരിച്ചുമടക്കി പി കെ ഫിറോസ്

‘ബിരിയാണിച്ചെമ്പിലെ ബുദ്ധിയാണ് ഇതിന് പിന്നില്‍’

29 Oct 2020 5:08 AM GMT

‘ഓക്കെ, താങ്ക് യു’; നായനാരുടെ ഗുഡ്‌നൈറ്റ് ബിനീഷിന് തിരിച്ചുമടക്കി പി കെ ഫിറോസ്
X

ഇ ഡി അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിക്ക് നായനാരുടെ നട്ടുച്ച ഗുഡ്‌നൈറ്റ് തിരിച്ചുമടക്കി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ മകനെതിരെ ആരോപണങ്ങളുമായി ഫിറോസ് രംഗത്തുവന്നതിന് പിന്നാലെ ഇരുവരും തമ്മില്‍ ഫേസ്ബുക്കിലൂടെ വാക്‌പോരുണ്ടായിരുന്നു. തനിക്ക് ലഹരിമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന ഫിറോസിന്റെ ആരോപണത്തെ ബിനീഷ് പരിഹസിച്ച് തള്ളിയിരുന്നു.

വെഞ്ഞാറമൂട്ടില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ വേണ്ടി നടത്തിയ ആരോപണമാണിതെന്നായിരുന്നു ബിനീഷിന്റെ പ്രതികരണം. ബിരിയാണിച്ചെമ്പിലെ ബുദ്ധിയാണ് ഇതിന് പിന്നില്‍. പണ്ട് നായനാര്‍ പറഞ്ഞതാണ് തനിക്കും പറയാനുള്ളതെന്നും ബിനീഷ് ഫേസ്ബുക്കില്‍ കുറിക്കുകയുണ്ടായി.

ബിനീഷ് അന്ന് പറഞ്ഞത്

അതുകൊണ്ട് കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ വെഞ്ഞാറമൂടില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ക്രൂരമായി വെട്ടിക്കൊന്ന വിഷയം ഇനി ആരും ചര്‍ച്ച ചെയ്യരുത് കേട്ടോ. ബിരിയാണി ചെമ്പിലെ ബുദ്ധി. പണ്ട് നട്ടുച്ചക്ക് നയനാര്‍ സഖാവ് ലീഗുകാരോട് പറഞ്ഞതെ എനിക്കും ഫിറോസിനോടു പറയാനുള്ളൂ ‘ഗുഡ്‌നൈറ്റ്’.

എം ശിവശങ്കര്‍ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായും ഫിറോസ് രംഗത്തെത്തിയിട്ടുണ്ട്. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് സ്വപ്ന സുരേഷില്‍ നിന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയില്‍ വരെ എത്തിയിരിക്കുകയാണെന്ന് ഫിറോസ് പറഞ്ഞു. ഇനി മുഖ്യമന്ത്രിയുടെ ഭാവി ശിവശങ്കറിന്റെ കഴിയിലാണ്. ചോദ്യം ചെയ്യലില്‍ എല്ലാ ഉത്തരവാദിത്തങ്ങളും ശിവശങ്കര്‍ ഏറ്റെടുക്കുമോ അതോ പിണറായി വിജയന്റെ പങ്കിനെ കുറിച്ച് പറയുമോ എന്നതാണ് ഇനി അറിയാനുള്ളത്. ശിവശങ്കറിന് മുഖ്യമന്ത്രിയോടുള്ള ‘ലോയല്‍റ്റി’ എത്രത്തോളമുണ്ടെന്ന് ഇനിയുള്ള ദിവസങ്ങളില്‍ നമുക്ക് മനസ്സിലാക്കാനാകും. ഏതായാലും ശിവശങ്കറിന് ആത്മവിശ്വാസം പകര്‍ന്ന് നല്‍കാനായി ‘ശിവശങ്കര്‍ പാവാടാ…’ കാമ്പയിന്‍ സൈബര്‍ പുലികള്‍ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ടെന്നും ഫിറോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Next Story