Top

‘യെസ്’; ജലീലിന്റെ രാജിയില്‍ പികെ ഫിറോസ്

ലോകായുക്താ വിധിയിലെ കെടി ജലീലിന്റെ രാജിക്ക് പിന്നാലെ അദ്ദേഹത്തിന്റെ പഴയ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ച് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. ‘ഇതായിരുന്നോ ‘കമ്പനി’ കാണാനിരുന്ന യൂത്ത് ലീഗിന്റെ യുദ്ധം’ എന്ന് 2019 ല്‍ കെടി ജലീല്‍ പങ്കുവെച്ച ഫേസ്ബുക്ക് സ്റ്റാറ്റസാണ് പികെ ഫിറോസ് ഓര്‍മ്മിപ്പിച്ചിരിക്കുന്നത്. ‘യെസ്’ എന്ന ക്യാപ്ക്ഷനോടെയാണ് പികെ ഫിറോസ് സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചത്. ലോകായുക്താ വിധിക്ക് പിന്നാലെ ജലീലിനെ മന്ത്രിസ്ഥാനത്തുനിന്നും പുറത്താക്കണമെന്ന ആവശ്യം പികെ ഫിറോസ് നേരത്തെ ഉയര്‍ത്തിയിരുന്നു. മന്ത്രിസ്ഥാനത്തുനിന്നും രാജിയില്ലെന്ന് പറയുന്നത് ജനങ്ങളോടും […]

13 April 2021 3:20 AM GMT

‘യെസ്’; ജലീലിന്റെ രാജിയില്‍ പികെ ഫിറോസ്
X

ലോകായുക്താ വിധിയിലെ കെടി ജലീലിന്റെ രാജിക്ക് പിന്നാലെ അദ്ദേഹത്തിന്റെ പഴയ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ച് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. ‘ഇതായിരുന്നോ ‘കമ്പനി’ കാണാനിരുന്ന യൂത്ത് ലീഗിന്റെ യുദ്ധം’ എന്ന് 2019 ല്‍ കെടി ജലീല്‍ പങ്കുവെച്ച ഫേസ്ബുക്ക് സ്റ്റാറ്റസാണ് പികെ ഫിറോസ് ഓര്‍മ്മിപ്പിച്ചിരിക്കുന്നത്. ‘യെസ്’ എന്ന ക്യാപ്ക്ഷനോടെയാണ് പികെ ഫിറോസ് സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചത്.

ലോകായുക്താ വിധിക്ക് പിന്നാലെ ജലീലിനെ മന്ത്രിസ്ഥാനത്തുനിന്നും പുറത്താക്കണമെന്ന ആവശ്യം പികെ ഫിറോസ് നേരത്തെ ഉയര്‍ത്തിയിരുന്നു. മന്ത്രിസ്ഥാനത്തുനിന്നും രാജിയില്ലെന്ന് പറയുന്നത് ജനങ്ങളോടും നിയമസംവിധാനങ്ങളോടും ഭരണഘടനാ സ്ഥാപനത്തോടുമുള്ള വെല്ലുവിളിയാണ്. ലോകായുക്ത വിധിക്കെതിരെ ജലീല്‍ ഹൈക്കോടതിയെ സമീപിച്ചാല്‍ കേസില്‍ കക്ഷിചേരുമെന്നും പികെ ഫിറോസ് പറഞ്ഞിരുന്നു.

യെസ്…

Posted by PK Firos on Tuesday, 13 April 2021

ജലീല്‍ സ്വജന പക്ഷപാതം നടത്തിയെന്നും ജലീലിന് മന്ത്രിസ്ഥാനത്ത് തുടരാന്‍ പാടില്ലെന്നുമായിരുന്നു ലോകായുക്തയുടെ വിധി. മുഖ്യമന്ത്രി തുടര്‍ നടപടി സ്വീകരിക്കണമെന്നും ലോകായുക്ത ആവശ്യപ്പെട്ടിരുന്നു. ഇതിലാണ് ജലീലിന്റെ രാജി. തന്റെ രക്തം ഊറ്റിക്കുടിക്കാന്‍ വെമ്പുന്നവര്‍ക്ക് തല്‍ക്കാലം ആശ്വസിക്കാമെന്നായിരുന്നു കെടി ജലീലിന്റെ രാജിവെച്ചുകൊണ്ട് പ്രതികരിച്ചത്.

ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി ബന്ധുവായ കെടി അദീപിനെ നിയമിച്ചതാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. അദീപിന്റെ നിയമനത്തിന് വേണ്ടി ജലീല്‍ ഇടപെട്ട് യോഗ്യതയില്‍ ഇളവ് വരുത്തി വിജ്ഞാപനം ഇറക്കി നിയമനം നടത്തിയെന്നാണ് ആരോപണം.

വികെ മുഹമ്മദ് ഷാഫിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരന്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും ശരിവെച്ചാണ് ലോകായുക്തയുടെ റിപ്പോര്‍ട്ട്. ജലീല്‍ സത്യ പ്രതിജ്ഞാ ലംഘനം നടത്തിയെന്നും സ്വജന പക്ഷപാതം കാണിച്ചെന്നുമാണ് ലോകായുക്ത ചൂണ്ടിക്കാണിക്കുന്നത്. ഇക്കാര്യങ്ങള്‍ പരിഗണിച്ച് ജലീല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ പാടില്ല. സ്ഥാനത്തുനിന്നും ജലീലിനെ നീക്കണമെന്ന് മുഖ്യമന്ത്രിയോട് ലോകായുക്ത ആവശ്യപ്പെട്ടിരുന്നു.

Next Story